നമ്മുടെ തലസ്ഥാന നഗരിയുടെ അവസ്ഥ ഇതാണെങ്കിൽ മറ്റ് ജില്ലകളുടെ കാര്യം പറയേണ്ടതുണ്ടോ?

തിരുവനന്തപുരത്ത് തമ്പാനൂർ ബസ് ടെർമിനലിനുള്ളിൽ നെയ്യാറ്റിൻകര പൂവാർ വിഴിഞ്ഞം കളിയിക്കാവിള കാട്ടാകട തുടങ്ങിയ ഇടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ സത്യത്തിൽ മൂക്കുപൊത്തിയാണ് ഇവിടെ ബസ് കാത്ത്നില്കുന്നത്. കാലങ്ങളായി പ്രവർത്തനരഹിതമായ ബസുകളുടെ ശവപ്പറമ്പ് മാത്രമല്ല ഇത്. ദുർഗന്ധം…

തിരുവനന്തപുരത്ത് തമ്പാനൂർ ബസ് ടെർമിനലിനുള്ളിൽ നെയ്യാറ്റിൻകര പൂവാർ വിഴിഞ്ഞം കളിയിക്കാവിള കാട്ടാകട തുടങ്ങിയ ഇടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ സത്യത്തിൽ മൂക്കുപൊത്തിയാണ് ഇവിടെ ബസ് കാത്ത്നില്കുന്നത്. കാലങ്ങളായി പ്രവർത്തനരഹിതമായ ബസുകളുടെ ശവപ്പറമ്പ് മാത്രമല്ല ഇത്. ദുർഗന്ധം വമിക്കുന്ന മലിനജലവും കൊതുകും ഈച്ചയും എലികളും ഉൾപ്പെടെ പെരുകി ഗുരുതരമായ ദുരിതാവസ്ഥയിലേക്ക് എത്തികൊണ്ടേയിരിക്കുന്നു. മലമൂത്ര വിസർജനമുൾപ്പെടെ ഏവർക്കും മാലിന്ന്യം നിക്ഷേപിക്കുവാനുള്ള ഇടംകൂടിയായി മാറിയിരിക്കുന്നു ഇവിടം. സാമൂഹ്യവിരുദ്ധർക്കും മറ്റ് അനാശാസ്യ പ്രവർത്തനത്തിനുമുള്ള സുരക്ഷിതതാവളവുംഎന്നരീതിയിലുള്ള സൗകര്യമാണ് ബന്ധപ്പെട്ടവർ ബസുകളാൽ മതിൽതീർത്ത് മറയൊരുക്കി ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.

സമീപത്തായി ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള കച്ചവടസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് എലികളും കൊതുകുകളും ഈച്ചയുമെല്ലാം പെരുകി പൊതുജനത്തിന് പ്രത്യക്ഷമായും അല്ലാതെയും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയിലായിട്ടും ഇനിയും അധികാരപ്പെട്ടവർ കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്നഭാവമാണ് പിന്തുടരുന്നത്. അതോ കണ്ടിട്ടും ഇതിനെതിരെ മനഃപൂർവം കണ്ണടക്കുന്നതാണോ എന്നും അറിയില്ല. മുഖ്യ മന്ത്രിയുടെയും മറ്റ് ഉന്നത അധികാരികളുടെയും മൂക്കിന് താഴെ ദിവസവും ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന  ഇങ്ങനെ ഒരു വൃത്തിഹീനമായ പൊതുസ്ഥലം ഉണ്ടായിട്ട് ഇതിനു മേൽ ഒരു നടപടി എടുക്കാത്തതിന്റെ കാരണം എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പൊതുജനങ്ങളായ നമ്മൾ ഇനിയും ഇതൊക്കെ കണ്ടും കെട്ടും സഹിച്ചും മിണ്ടാതെ ഇരിക്കരുത്. ഇനിയും  ഇത് വച്ചുപൊറുപ്പിക്കരുത്. ഇത് പരിഹരിക്കേണ്ടത് KSRTCയോ തിരുവനന്തപുരം കോർപറേഷനോ നടപടിയെടുക്കേണ്ടത് ആരോഗ്യവകുപ്പോ?

ഒരു നിമിഷം നിങ്ങൾ ഈ ചിത്രങ്ങൾ ഒന്ന് കാണു 

https://www.facebook.com/saji.bharath.5/videos/437296773701675/?t=2

https://www.facebook.com/saji.bharath.5/videos/437300940367925/?t=0

സോഴ്സ്: Saji Bharath