നമ്മുടെ മലയാളം ഇൻസ്ട്രയിൽനിന്നും വളർന്നു ലേഡി സൂപ്പർസ്റ്റാർ ആയ ഒരു നായിക ഉണ്ട്

സാധാരണ നായിക സങ്കൽപ്പങ്ങൾക്കപ്പുറം എത്തിനിൽക്കുന്ന ഒരുപാട് അഭിനയത്രികൾ സിനിമയിലുണ്ട്. സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായ ധാരാളം ചിത്രങ്ങളുമുണ്ട്. എന്നാൽ നമ്മുടെ മലയാളം ഇൻസ്ട്രയിൽനിന്നും വളർന്നു ലേഡി സൂപ്പർസ്റ്റാർ ആയ ഒരു നായിക ഉണ്ട്, “നയൻതാര”. അത്ര എളുപ്പമല്ലായിരുന്നു…

#nayanthara

സാധാരണ നായിക സങ്കൽപ്പങ്ങൾക്കപ്പുറം എത്തിനിൽക്കുന്ന ഒരുപാട് അഭിനയത്രികൾ സിനിമയിലുണ്ട്. സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായ ധാരാളം ചിത്രങ്ങളുമുണ്ട്. എന്നാൽ നമ്മുടെ മലയാളം ഇൻസ്ട്രയിൽനിന്നും വളർന്നു ലേഡി സൂപ്പർസ്റ്റാർ ആയ ഒരു നായിക ഉണ്ട്, “നയൻതാര”. അത്ര എളുപ്പമല്ലായിരുന്നു ബഹുദൂരം പിന്നിട്ട ഈയാത്ര പ്രത്യേകിച്ചും പുരുഷമേധാവിത്വം നിലനിൽക്കുന്ന മേഖലയിൽ.

ഈ സൂപ്പർസ്റ്റാർ പദവി പലതവണ തർക്കവിഷയമായിട്ടുണ്ട്. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന ചിത്രത്തിലൂടെയാണ് നയൻതാര സിനിമാ ജീവിതത്തിലേക്ക് കടക്കുന്നത്. അതിനുശേഷം നാട്ടുരാജാവ്‌, വിസ്മയതുമ്പത്ത് എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2005ൽ പുറത്തിറങ്ങിയ “അയ്യ” ആണ് ആദ്യ തമിഴ് ചിത്രം. അതിനുശേഷമുള്ള രജനികാന്ത് നായകനായ “ചന്ദ്രമുഖി”യും, സൂര്യ നായകനായ ഗജിനിയും വൻ വാണിജ്യവിജയങ്ങളായി. ഇതോടെ നയൻതാര തമിഴിലെയും തിരക്കുള്ള നായികയായി മാറി. 2007ൽ പുറത്തിറങ്ങിയ “ബില്ല”യിലെ വേഷം വളരെയേറെ ശ്രദ്ധനേടിയതോടൊപ്പം നയൻതാരക്കു ഗ്ലാമർ പദവിയും നൽകി. പ്രശസ്ത വിതരണക്കാരൻ അഭിരാമി രാമനാഥന്റെ വാക്കുകളിലേക്ക് “മറ്റു താരങ്ങളെ അപേക്ഷിച്ച് നയൻതാരയ്ക്ക് നല്ല ഓപ്പണിങ് മാർക്കറ്റ് ഉണ്ട്, ശക്തമായ നായക സാന്നിധ്യം ഇല്ലെങ്കിൽപ്പോലും നയൻതാരയുടെ പ്രസെൻസ്സ് തീയറ്ററുകളിലേക്ക്‌ പ്രേക്ഷകരെ ആകർഷിക്കുന്നു”.

2010ൽ നയൻതാര നായികയായ ചിത്രങ്ങൾ മിക്കതും വൻവിജയങ്ങളായതോടെ അവരുടെ കരിയർഗ്രാഫ് കുത്തനെ ഉയർന്നു. ഇതോടൊപ്പം തന്നെ നയൻതാരയുടെ മാർക്കറ്റും കൂടി. അവരുടെ ശക്തമായ സാന്നിധ്യം പല ചിത്രങ്ങളിലേക്കും യുവതലമുറയെ ആകർഷിച്ചു. “മായ” എന്ന ചിത്രത്തിന്റെ സംവിധായകൻ അശ്വിൻ ശരണവൻ അവരെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ് “ഒരിക്കൽ ഞാൻ അവരോട് ഷൂട്ടിങ്ങിനിടയിൽ സംസാരിച്ചപ്പോൾ അവർ പറഞ്ഞു, ഞാൻ 6 മാസമായി വീട്ടിലേക്ക് പോയിട്ട് നമ്മളിൽ പലർക്കും അത് ചിന്തിക്കാൻ പോലും പറ്റില്ല. അവരുടെ ആത്മാർത്ഥമായ പ്രയത്നം എല്ലാവർക്കും ഒരു പ്രചോദനമാണ്, ഒട്ടും ക്ഷീണം പ്രകടിപ്പിക്കാതെയാണ് അവർ ജോലിചെയ്യുന്നത്. ഒരിക്കലും അവർ സെറ്റുകളിൽ ലേറ്റ് ആകറില്ല. ജോലിയോടുള്ള അവരുടെ പ്രതിബദ്ധതയാണത്”.ഇതുപോലെ മറ്റനവധി സംവിധായകരും ഇതുപോലുള്ള അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്.

മറ്റു നായികമാരെപ്പോലെ അവർ മീഡിയയുടെ വെളിച്ചത്തില്ലേക്ക്‌ വരുന്നതിനും പൊതുചടങ്ങുകളിൽ സംബന്ധിക്കുന്നതിനോടും വലിയ താൽപര്യം പ്രകടിപ്പിക്കാറില്ല. നയൻതാരയുടെ “അറം” ത്തിന്റെ സംവിധായകന്റെ വാക്കുകളിലേക്ക് “പല താരങ്ങളും റിസ്ക് ഏറ്റെടുക്കാൻ തയ്യാറല്ല. ഞങ്ങളെ പോലെ ഉള്ള പുതിയ സംവിധായകരോടൊപ്പം ചിത്രങ്ങൾ ചെയ്യാൻ. പക്ഷെ നയൻതാര പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്നു. കാലാകാലങ്ങളിൽ അതു തെളിയിക്കുന്നുമുണ്ട്. ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതോടെ നിർമാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും ചെയ്തു. കളക്ടറുടെ വേഷം ആണെന്നു പറഞ്ഞതോടെ ഏകദേശം കഥാപാത്രത്തിന്റെ ലുക്കും അവർ തന്നെ സജസ്റ്റ് ചെയ്തു. തന്നാൽ കഴിയും വിധം കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറാണ്”.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തിരക്കഥക്കും കഥാപാത്രത്തിന്റെ പ്രാധാന്യത്തിനുമാണവർ പ്രാധാന്യം നൽകുന്നത്. ഇമ്പ്രെസ്ഡ് ആയാൽ തീർച്ചയായും എന്തു റിസ്ക് എടുത്തും അവർ ആ റോൾ ചെയ്യും. ആർപ്പണബോധവും ജോലിയോടുള്ള പ്രതിബധതയുമൊക്കെകൊണ്ട് തന്നെ എങ്ങനെ നയൻതാര ലേഡി സൂപ്പർസ്റ്റാർ ആയെന്നു നമുക്ക് മനസ്സിലാക്കാം.