നരസിംഹം വന്ന അതേ ദിവസം പ്രണവ് വരും, അടുത്ത രാജാവാകാന്‍ !

പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം ‘ആദി’ അണിയറയില്‍ ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്. പ്രണവിനെ നായകനായി ലോഞ്ച് ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ‘ആദി’ മലയാള സിനിമാലോകവും പ്രേക്ഷകരും…

പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം ‘ആദി’ അണിയറയില്‍ ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്. പ്രണവിനെ നായകനായി ലോഞ്ച് ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ‘ആദി’ മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഒരു പ്രൊജക്ടായി മാറിയിരിക്കുകയാണ്.

2018 ജനുവരി 26നാണ് ‘ആദി’ റിലീസ് ചെയ്യുന്നത്. റിപ്പബ്ലിക് ദിനമായ അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 18 വര്‍ഷം മുമ്ബ്, കൃത്യമായി പറഞ്ഞാല്‍ 2000 ജനുവരി 26നാണ് മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘നരസിംഹം’ റിലീസായത്.

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ നരസിംഹം റിലീസായി പതിനെട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ മറ്റൊരു ചിത്രം റിലീസിന് ഒരുങ്ങുന്നു. ചരിത്രത്താളില്‍ എഴുതിച്ചേര്‍ക്കാന്‍ താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയാണ് അടുത്തവര്‍ഷം ജനുവരി ഇരുപത്തിയാറിന് റിലീസിനൊരുങ്ങുന്നത്. അതെ, മോഹന്‍ലാലിന്റെ നരസിംഹം റിലീസായ അതേദിനത്തില്‍ തന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആദിയുടെ നിര്‍മ്മാതാവായ ആന്റണി പെരുമ്ബാവൂരിന്റെ ആദ്യ സിനിമയായിരുന്നു നരസിംഹം. ഇരുപത് കോടിയോളം രൂപയാണ് അന്ന് നരസിംഹം വാരിക്കൂട്ടിയത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ഒരു ഇമോഷണല്‍ ത്രില്ലറാണെന്നാണ് സൂചന. ആദിക്ക് വേണ്ടി അക്രോബാറ്റിക് സ്വഭാവമുള്ള പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസവും പ്രണവ് പരിശീലിച്ചത് വാര്‍ത്തയായിരുന്നു. മുമ്ബ് ജിത്തു ജോസഫിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി, പാപനാസം, എന്നീ ചിത്രങ്ങളില്‍ പ്രണവ് മോഹന്‍ലാല്‍ സംവിധാന സഹായിയായിരുന്നു.

നരസിംഹം റിലീസായ അതേ നാളില്‍ പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം പ്രദര്‍ശനത്തിനെത്തുമ്ബോള്‍ അത് നരസിംഹത്തേക്കാള്‍ വലിയ വിജയമായിരിക്കണമെന്ന ആഗ്രഹവും നിര്‍ബന്ധവും മോഹന്‍ലാലിനും ആന്‍റണി പെരുമ്ബാവൂരിനും ജീത്തു ജോസഫിനുമുണ്ട്. അതുകൊണ്ടുതന്നെ ‘ആദി’യെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറുകയാണ്.

ആദിയുടെ അവസാന ഷെഡ്യൂള്‍ ഉടന്‍ എറണാകുളത്ത് ആരംഭിക്കും. ജഗപതി ബാബുവാണ് ഈ സിനിമയിലെ പ്രധാന വില്ലന്‍. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ആദിയുടെ ഹൈലൈറ്റ്.