നാടോടിയുവതിയുടെ മക്കളെ കണ്ടെത്തിയ പൊലീസുകാരന് ഐജിയുടെ അഭിനന്ദനം…

ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടിയുവതിയുടെ മക്കളെ കണ്ടെത്തിയ പൊലീസുകാരന് ഐജിയുടെ അഭിനന്ദനം. കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പി.പി ബിനുവിന് ഐജി പി. വിജയൻ പാരിതോഷികവും കൈമാറി. സസ്പെൻഷനുകളും വിമർശനങ്ങളുമായി പൊലീസ് സേന…

ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടിയുവതിയുടെ മക്കളെ കണ്ടെത്തിയ പൊലീസുകാരന് ഐജിയുടെ അഭിനന്ദനം. കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പി.പി ബിനുവിന് ഐജി പി. വിജയൻ പാരിതോഷികവും കൈമാറി.

സസ്പെൻഷനുകളും വിമർശനങ്ങളുമായി പൊലീസ് സേന മുഴുവൻ വിമർശനം നേരിടുന്ന കാലത്ത് കൊച്ചിയിൽ മികവിൻറെ പേരിൽ സിവിൽ പൊലീസോഫീസറിന് ഐജിയുടെ അഭിനന്ദനം. ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെ മുംബൈയിൽ കണ്ടെത്തിയ കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.പി ബിനുവിനെയാണ് ഐജി പി. വിജയൻ നേരിട്ട് അഭിനന്ദിച്ചത്. കൊച്ചി ഐജി ഓഫീസിലെത്തിയ ബിനുവിന് അഭിനന്ദനക്കത്തും മൂവായിരം രൂപ പാരിതോഷികവും നൽകി.

കാലടിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ മുംബൈയിലെ ഡിസ്ട്രിക്സ് ലീഗൽ സർവീസ് അതോറിറ്റിയുടെ ചൈൽഡ് വെൽഫെയർ ഹോമിൽ നിന്ന് ബിനു കണ്ടെത്തിയിരുന്നു. മറ്റേതേങ്കിലും മലയാളികൾ എത്തിയാൽ അറിയിക്കാൻ ഫോൺ നമ്പരും നൽകിയതാണ് വഴിത്തിരിവായത്.

2005 ൽ സർവീസിൽ കയറിയ ബിനു മൂന്നുവർഷം മുമ്പാണ് കാലടി പൊലീസ് സ്റ്റേഷനിലെത്തുന്നത്.