നാട്ടിൽ സമാധാനമായി ലീവ് ആഘോഷിക്കാൻ വന്ന എന്ന എതിരേറ്റത് കല്യാണ ആലോചനകളുമായി നിൽക്കുന്ന വീട്ടുകാരാണ്

രചന :- Rahul Rajan K

നാട്ടിൽ സമാധാനമായി ലീവ് ആഘോഷിക്കാൻ വന്ന എന്ന എതിരേറ്റത് കല്യാണ ആലോചനകളുമായി നിൽക്കുന്ന വീട്ടുകാരാണ്. പ്രായം 28 ആയി.നാളും ജാതകവുമൊക്കെ ഒത്തുവന്നു നല്ല ആലോചന കിട്ടാനുള്ള ബുദ്ധിമുട്ടോർത്തിട്ടും പ്രവാസികള്ക്ക് പൊതുവെ വിവാഹ മാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞതിനാലും ഞാൻ എസ് മൂളി.(സത്യമായിട്ടും).അങ്ങനെ പരതി പരതി ഉള്ള മാട്രിമോണി സൈറ്റ് ഒക്കെ കേറി ഇറങ്ങി നടക്കുമ്പോൾ ദാ വരുന്നു ഒരു കിളി നാദം ,രാഹുൽ സർ ഉണ്ടോ.ഉണ്ടില്ല ഉണ്ണാൻ പോകുന്നേ ഉള്ളു എന്ന മട്ടിൽ ഞാൻ വിളിച്ച കാര്യം തിരക്കി.ഞാൻ intimate മാട്രിമോണി യിൽ നിന്നും മഞ്ജു ആണ്. സാറിന്റെ profileinu ചേർന്ന നല്ല പ്രോസൽസ് ധാരാളം ഉണ്ട് ഞങ്ങടെ സൈറ്റിയിൽ. അതിൽ സാറിനു മാച്ച് ആകുന്ന ഒരു കുട്ടിയുണ്ട്. ഇപ്പൊ നോക്കുന്നോ എന്നു ചോദിച്ചു. എന്നാൽ ശരി നോക്കിയേക്കാം എന്നു കരുതി ഞാനും തീരുമാനിച്ചു. അവർ തന്ന ഡീറ്റൈൽസ് വെച്ചു അവരുടെ സൈറ്റിയിൽ നിന്നും contact ഡീറ്റൈൽസ് എടുത്തു. അവർ പറഞ്ഞ തുക മുടക്കി പെയ്ഡ് മെമ്പർ ആയി. പെണ്ണിന്റെ വീട്ടുകാരെ വിളിച് സ്ഥല വിവരങ്ങൾ വാങ്ങി. നാളെ തന്നെ പോയി കണ്ടുകളയാം എന്നു തീരുമാനിച്ചു. രാവിലെ തന്നെ അളിയനെയും കൂടി ഇരിഞ്ഞാലാകുടക്കു വെച്ചു പിടിച്ചു.അതുവരെ എറണാകുളം ജില്ലായിൽ ആയിരുന്നു ഞങ്ങളുടെ പെണ്ണു അന്നെഷിക്കൽ.ആദ്യമായിട്ടാണ് തൃശൂർ ജില്ലായിലോട്ടു പോയത്. കുറച്ചു ദൂരം പിന്നിട്ടപ്പോഴേ മഴ തുടങ്ങി.

മഴ ഒരു ശുഭ ലക്ഷണം ആണ്,അളിയൻ ഒരു പഴയ മൊഴി എടുത്തു കാച്ചി. ഞാനാണേൽ പ്രവാസികളുടെ വീക്നെസ്സായ മഴ ആസ്വദിക്കുന്ന തിരക്കിലാർന്നു.ലീവിന് വന്നിട്ടു ഇനി പച്ചപ്പും ഹരിതഭയും കണ്ടില്ലെന്നു വേണ്ട എന്ന മട്ടിൽ അളിയൻ മഴ കാണാൻ ഇടക്ക് വണ്ടി(മാരുതി ആൾട്ടോ 800) വേഗത കുറച്ചു തന്നു. അങ്ങനെ അവർ തന്ന അഡ്രസ്സ് പ്രകാരം ഒരു കണക്കിന് വീട് കണ്ടു പിടിച്ചു.വണ്ടി വീടിന്റെ front ൽ പാർക്ക് ചെയ്തു.റോഡ് സൈഡിൽ തന്നെയുള്ള 2 നില വീട്. ഇതു പൊളിക്കാൻ കുറച്ചു ടൈം എടുക്കും എന്ന മട്ടിൽ ഞാൻ അളിയനെ ഒന്നു നോക്കി. കാര്യം മനസിലായ അളിയൻ ചെറുതായി ചിരിച്ചു.ഓട്ടോമാറ്റിക് സെൻട്രൽ ലോക്കിംഗ് സിസ്റ്റം ഇല്ലാത്തതിനാൽ door ലോക്ക് ചെയ്യാൻ അളിയൻ പറഞ്ഞു.ഞാൻ ലോക്ക് ചെയ്ത ശേഷം അളിയനെ ഒന്നു നോക്കി. വീട് കണ്ട ആവേശത്തിൽ അളിയൻ വണ്ടിയുടെ ചാവി എടുക്കാതെ മെല്ലെ door ലോക്ക് ചെയ്ത ശേഷം പുറത്തിറങ്ങി. ലോക്ക് ചെയ്തു ഇറങ്ങിയപ്പോഴാണ് വണ്ടിയുടെ ചാവി ആകാതായ കാര്യം മനസിലായത്.പെട്ടല്ലോ സേട്ടാ എന്നു ഞാനും അളിയനും മനസിൽ പറഞ്ഞു.

പറ്റിയ അബദ്ധം മുഖത്തു കാണിക്കാതെ ഞാനും അളിയനും പെണ്ണിന്റെ വീട്ടിലോട്ടു കേറി. ചായ കൊണ്ടുവന്നു,കുടിച്ചു. പെണ്കുട്ടി വന്നു,കണ്ടു.സംസാരിച്ചു. അവിടെ നിന്നും ഇറങ്ങാൻ നേരം പെണ്കുട്ടിയുടെ അമ്മയോട് പറഞ്ഞു,വണ്ടി ലോക്ക് ആയി പോയി.ഞങ്ങൾ കുറച്ചു നേരം ഇവിടെ ഉണ്ടാകും എന്ന്.പിന്നെ കയ്യിൽ കിട്ടിയാതൊക്കെ വെച്ച ലോക്ക് തുറക്കാൻ നോക്കി. എവിടുന്ന്. ഒരു രക്ഷയുമില്ല. അവസാനം തോൽവി സമ്മതിച്ചു. തൊട്ടപ്പുറത്തുള്ള ഓട്ടോ സ്റ്റാൻഡിൽ പോയി അടുത്തു വല്ല work shop ഉണ്ടോ എന്ന് അന്നെഷിച്ചു. അവർ കുറച്ചു മാറിയുള്ള ബസ് വർക് ഷോപ്പിൽ കൊണ്ടു ചെന്നാക്കി. അവിടെ ഉള്ള ടൂൾസും പെറുക്കി പണി അറിയാം എന്നു അവകാശ പെടുന്ന ഒരു സേട്ട നേയും കൂട്ടി നേരെ പെണ്ണ് കാണാൻ ചെന്ന വീട്ടിലോട്ടു ചെന്നു. പതിവില്ലാതെ ഓട്ടോ ഒക്കെ വരുന്നത് കണ്ട് പെണ്കുട്ടിയുടെ അമ്മ കതകു തുറന്നു. വീണ്ടും ഞങ്ങൾ വന്നേ എന്ന മട്ടിൽ ഞാൻ അമ്മയെ നോക്കി. പണി അറിയാം എന്നു അവകാശപ്പെട്ട സേട്ടൻ മുട്ടൻ പണി തന്നു. വണ്ടിയുടെ side door ന്റെ beading ഒക്കെ ഇപ്പൊ ശരിയാക്കി തരാം എന്ന മട്ടിൽ പൊളിച്ചു കയ്യിൽ തന്നു. വണ്ടി ആണേൽ unlock ആയതുമില്ല. അവസാനം ആ സേട്ടനും മുട്ടുമടക്കി. അവസാനം ഇരിഞ്ഞാലക്കുട ടൗണിൽ പോയി work shop കണ്ടു പിടിച്ച് നന്നായി പണി അറിയുന്ന ഒരു ചേട്ടനെയും കൂട്ടി വന്ന് ഒരു വിധത്തിൽ വണ്ടി unlock ചെയ്ത് ഞങ്ങൾ അവിടെ നിന്ന് ജീവനും കൊണ്ടു ഓടി…

Devika Rahul