നായിക റോഡിലെ കുഴിയിൽ ; മത്സ്യകന്യകയായി…ഇതിൽ കൂടുതൽ എന്ത് സംഭവിക്കാനാ

നമ്മുടെ നാട്ടിലെ റോഡുകൾ ഇന്ന് മനുഷ്യ മാംസവും ചോരയും ആണ് കൊതിക്കുന്നത് .ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ശരിക്കും ആളെക്കൊല്ലികളായി മാറുകയാണ്. കുഴിയിലെ വെള്ളക്കെട്ടിൽ വീണ് നാലു പേരാണ് ഇയ്യിടെ മരിച്ചത്. റോഡിലെ കുഴി ഇപ്പോൾ…

നമ്മുടെ നാട്ടിലെ റോഡുകൾ ഇന്ന് മനുഷ്യ മാംസവും ചോരയും ആണ് കൊതിക്കുന്നത് .ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ശരിക്കും ആളെക്കൊല്ലികളായി മാറുകയാണ്. കുഴിയിലെ വെള്ളക്കെട്ടിൽ വീണ് നാലു പേരാണ് ഇയ്യിടെ മരിച്ചത്. റോഡിലെ കുഴി ഇപ്പോൾ രാഷ്ട്രീയ പ്രശ്നമായും വളർന്നുകഴിഞ്ഞു. സമരവും പ്രതിഷേധവുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും കുഴികൾ അടയ്ക്കാനൊന്നും ആരും മിനക്കെടുന്നില്ല…….

ഒടുവിൽ പ്രശ്നം പരിഹരിക്കാൻ വ്യത്യസ്തമായൊരു സമരമുറയുമായി ഇറങ്ങിയിരിക്കുകയാണ് കന്നഡ നടി സോനു ഗൗഡ. കൂട്ടിന് ചിത്രകാരനായ ബാദൽ നഞ്ചുണ്ടസ്വാമിയുമുണ്ട്. സമരവും ധർണയും പ്രതിഷേധറാലിയുമൊന്നുമല്ല. ഒരു റോഡിൽ ഒരു ചെറിയ കലാരൂപം തീർത്തു ഇരുവരും ചേർന്ന്.

നഗരത്തിലെ തിരക്കുള്ള ഒരു റോഡിലെ കുഴി ഒരു കുളം പോലെ പെയിന്റ് ചെയ്ത് അതിൽ മത്സ്യകന്യകയായി ഇരിക്കുകയാണ് സോനു ചെയ്തത്.  മത്സ്യകന്യകയായി നടുറോഡിൽ ഇരിക്കുന്ന സിനിമാതാരത്തെ കണ്ട് ജനങ്ങൾ ശരിക്കും ഞെട്ടി. പക്ഷേ, സർക്കാർ ഞെട്ടിയോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. ഇല്ലെങ്കിൽ സോനുവിന്റെ മത്സ്യകന്യകാവേഷവും പ്രതിഷേധവുമെല്ലാം വ്യർഥമാകും.

റോഡുകൾ കൊലക്കളം ആകുമ്പോൾ

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 20 ആക്‌സിഡന്റുകൾ ആണ് അതും നമ്മുടെ കേരളത്തിൽ മാത്രം .

കഴിഞ്ഞ ദിവസം സേലത്തു ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കാര്‍ത്തികപ്പള്ളി ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസും ബംഗാള്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം. പെപ്സി കമ്പനിയി ജീനക്കാരായിരുന്നു ഇരുവരും.

ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.

ഇന്ന് സോനു ചെയ്തത് പോലെ നമ്മുടെ നാട്ടിലെ ഓരോ പേരും തുനിഞ്ഞു ഇറങ്ങുകയാണെകിൽ ഒരു പക്ഷെ നമ്മുടെ സർക്കാർ കണ്ണ് തുറക്കുമായിരിക്കും . ഇനിയെങ്കിലും ഒരു ജീവൻ പോലും നഷ്ടപ്പെടാൻ പാടില്ല എന്ന് നമ്മുടെ സർക്കാർ ചിന്തിച്ചു തുടങ്ങിയാൽ നമ്മുടെ നാട്ടിലെ റോഡ് അപകടങ്ങളിൽപ്പെട്ടു ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകും .

ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .