നായ നിങ്ങളെ കടിച്ചെങ്കിൽ അതിനെ നിങ്ങള്‍ തിരിച്ച് കടിക്കണമായിരുന്നു, വിചിത്രവാദവുമായി യുവ ഡോക്ടര്‍

ടിച്ചതിനെച്ചൊല്ലി രോഗിയും ഡോക്ടറും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രോഗിയോട് നായയെ തിരിച്ചു കടിക്കണമെന്ന് ഡോക്ടര്‍ ആക്രാഷിക്കുന്ന കാഴ്ചയാണ്  അവിടെയുള്ളവര്‍ കണ്ടത്. മെഡിക്കല്‍ അനാസ്ഥയുടെ ഈ വിചിത്രമായ കഥ രാജസ്ഥാനില്‍ നിന്നുമാണ്.

നിങ്ങള്‍ എപ്പോഴെങ്കിലും ഒരു നായയെ കടിച്ചിട്ടുണ്ടോ എന്ന് രോഷാകുലനായ രോഗി  തിരിച്ചു ചോദിക്കുന്നു.  ചികില്‍സയ്ക്കായി ഡോക്ടറെ സമീപിച്ചപ്പോള്‍ നായ കടിച്ചെങ്കില്‍ നായയെ തിരിച്ചു കടിക്കാന്‍ അയാള്‍ ദേഷ്യത്തോടെ  പറയുകയായിരുന്നു.

ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ ബലോട്ടിയ ഭീഷണിപ്പെടുത്തുന്നത് എസ്‌സി എസ്ടി നിയമപ്രകാരം ദലിതനായ തന്നെ അപമാനിച്ചതിന് പരാതി നല്‍കുമെന്നാണ് പറഞ്ഞത്. ഡോക്ടറുടെ ജാതി ആദ്യമായി ആശുപത്രിയില്‍ വരുന്ന തനിക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ച് യുവതിയും തിരിച്ച് വാദിക്കുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ എത്തിയതോടെ  അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങവ് സത്യം കാണിക്കുമെന്ന് യുവതി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Sreekumar R