നാളെ നടക്കാനിരുന്ന സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കാൻ സാധ്യത !! ആശങ്കയോടെ മാതാപിതാക്കൾ !!

സി.ബി.എസ്.ഇ പ്ളസ്ടു ചോദ്യ പേപ്പർ ചോർന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് വാട്ട്‌സ് ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡയകളിലൂടെയും പുറത്തായത്. വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷയുടെ സെറ്റ് രണ്ട് ചോദ്യപേപ്പര്‍ ബുധനാഴ്ച തന്നെ പുറത്തായിരുന്നു. ഡല്‍ഹിയിലെ റോഹ്‌നി…

സി.ബി.എസ്.ഇ പ്ളസ്ടു ചോദ്യ പേപ്പർ ചോർന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് വാട്ട്‌സ് ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡയകളിലൂടെയും പുറത്തായത്. വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷയുടെ സെറ്റ് രണ്ട് ചോദ്യപേപ്പര്‍ ബുധനാഴ്ച തന്നെ പുറത്തായിരുന്നു. ഡല്‍ഹിയിലെ റോഹ്‌നി ഏരിയയില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ സി.ബി.എസ്.ഇ ഉന്നതസമിതി പുനഃപരിശോധനാ യോഗം വിളിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കാനാണ് സാധ്യത. സോഷ്യല്‍ മീഡയയിലൂടെ പ്രചരിച്ച ചോദ്യപേപ്പര്‍ ഒത്തുനോക്കി ചോര്‍ന്നതായി സ്ഥിരീകരിച്ചുവെന്ന വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ സെക്രട്ടറിയോടും വിദ്യാഭ്യാസ ഡയറക്ടറോടും അന്വേഷിച്ച് സി.ബി.എസ്.ഇക്ക് പരാതി നല്‍കാന്‍ ചുമതലപ്പെടുത്തിയതായി മന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കര്‍ശന സുരക്ഷയില്‍ തയാറാക്കുന്ന ചോദ്യപേപ്പര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലാതെ ചോരാന്‍ സാധ്യതയില്ലെന്നാണ് ആരോപണം.

source: malayali vartha