നിങ്ങളിൽ എത്രപേർ ചിന്തിച്ചു ഒരു എയർ ആംബുലൻസ് സൗകര്യം ലഭ്യമാകാതെ ആ കുഞ്ഞിനെ എന്തിനു സാഹസികമായി റോഡ് മാർഗം സഞ്ചരിപ്പിച്ചുവെന്ന്?

ശ്രീജിത്ത് പെരുമന എഴുതുന്നു. അത്യാസന്ന ഘട്ടത്തിലുള്ള രോഗിയുടെ ജീവൻ രക്ഷിക്കുക എന്നത് രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളുടെയും നിയമപരമായ ഉത്തരവാദിത്വമാണ് എന്നിരിക്കേ… ചില സംശയങ്ങൾ 1. മണിക്കൂറുകൾ മാത്രമേ ജീവിച്ചിരിക്കൂ എന്ന് വിധിയെഴുതിയ രോഗിയെ…

ശ്രീജിത്ത് പെരുമന എഴുതുന്നു.

അത്യാസന്ന ഘട്ടത്തിലുള്ള രോഗിയുടെ ജീവൻ രക്ഷിക്കുക എന്നത് രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളുടെയും നിയമപരമായ ഉത്തരവാദിത്വമാണ് എന്നിരിക്കേ… ചില സംശയങ്ങൾ

1. മണിക്കൂറുകൾ മാത്രമേ ജീവിച്ചിരിക്കൂ എന്ന് വിധിയെഴുതിയ രോഗിയെ എന്തുകൊണ്ട് ന 800 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയിലുള്ള അമൃതയിലോ , മലബാർ ഇൻസ്റ്റിറ്റ്യുട്ടിലോ, ലേക്ഷോറിലോ , മറ്റു മെഡിക്കൽ കോളേജുകളോ , സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി എന്നവയിൽ എന്തുകൊണ്ട് പ്രവേശിപ്പിച്ചില്ല ?

2. തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ ചെന്നാൽ മാത്രമായിരുന്നോ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുക ?

3. അത്തരത്തിൽ എന്ത് ജീവൻ രക്ഷ ഉപകരണമാണ് ശ്രീചിത്തിരയിൽ ഉള്ളത് ?

4. പ്രത്യേക ഡോക്ടേഴ്സിന്റെ സേവനം ലഭ്യമാക്കാനായിരുന്നെങ്കിൽ എന്തുകൊണ്ട് വീഡിയോ കോൺഫെറൻസിങ് ഉപയോഗപ്പെടുത്തിയില്ല ? അല്ലെങ്കിൽ ഇത്രയും ക്രിട്ടിക്കളായ കുഞ്ഞിനെ ഇത്രയും സാഹസികമായി കൊണ്ടുപോകുന്നതിന് പകരം ഡോക്ടേഴ്സിനെ രോഗിയുടെ ആശുപത്രിയിലേക്ക് എത്തിച്ചില്ല ?

5. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിഅകത്ത് ചികിത്സയ്ക്ക് പണമില്ലാത്തതിനാലാണെങ്കിൽ , പോലീസ് സംവിധാനങ്ങളും മറ്റും ഉപയോഗപ്പെടുത്തിയവർ എന്തുണ്ട് സർക്കാർ സഹായം അഭ്യർത്ഥിച്ചില്ല. അശാസ്ത്രീയ വളവും തിരിവുകളും , ഒറ്റവരി പാതകളുമുള്ള നാട്ടിൽ മനുഷ്യജീവനുകളും വഹിച്ചുകൊണ്ട് അപകടകരമാം വിധം ഇത്തരത്തിൽ ഒരു രോഗിയെ റോഡ് മാർഗ്ഗം കൊണ്ടുപോകേണ്ടി വന്നത് എന്തുകൊണ്ടാണ് എന്ന സ്വാഭാവിക ചിന്തയിൽ നിന്നുമുണ്ടായ ചോദ്യങ്ങൾ മാത്രമാണിവ .

സംഭവത്തെ കുറിച്ച് കൂടുതൽ അറിവുകളൊന്നുമില്ല. എൻ്റെ ഇൻബോക്സുകളിലേക്കും നിരവധി മെസേജുകൾ വന്നിരുന്നു പക്ഷെ അതിന്റെ ആധികാരികത അറിയാത്തതിനാലാണ് ഷെയർ ചെയ്യാതിരുന്നത് . ഫെയ്സ്ബുക്കിലൂടെ ലഭിച്ച പരിമിതമായ അറിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ് . ഒരു അഴിമതി കേസ് അന്വേഷിക്കാൻ നിയോഗിച്ച റിട്ടയേർഡ് കമ്മീഷൻ ഏഴര കോടി മുടക്കി ഒരു ഇക്കിളി കഥയെഴുതിയ നാട്ടിൽ പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ചികിത്സ നൽകുന്നതിനും അത്യാധുനിക സംവിധാനങ്ങളാണ് ആദ്യം വേണ്ടത് … എയർ ടൂറിസത്തിനു മുൻപേ എയർ മെഡിക്കൽ സംവിധാനങ്ങൾ ഉറപ്പാക്കുക എന്നതാകണം ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടങ്ങളുടെ ചുമതല Special note :- ഈ വാർത്ത പുറത്തുവന്ന ഉടനെ ഞാൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കമന്റ് ആണിത്. യഥാർത്ഥത്തിൽ പ്രശ്‌നം എയർ ആംബുലൻസും പണവുമാണ് അല്ലാതെ വായു മർദ്ദമോ, ടേക്ക് ഓഫൊ, ലാൻഡിങ്ങോ അല്ല എന്നു ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സർക്കാർ പണം നൽകാമെന്ന് ഉറപ്പ് നൽകിയപ്പോൾ എല്ലാ സംവിധാനങ്ങളും അമൃതയിൽ റെഡിയായി.. എന്റെ കമന്റിലെ സംശയങ്ങളിൽ ആദ്യത്തേതായിരുന്നു അമൃത ആശുപത്രിയിൽ കയറ്റാത്തത് ! മാത്രവുമല്ല എയർ ആംബുലൻസ് ഉപയോഗികമായിരുന്നു എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹിയായ ഡോക്ടറുടെ അഭിപ്രായംകൂടി ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്…

അതെ, ഞാനാവർത്തിച്ച്‌ പറയാറില്ലേ, നന്ദികേടിന്റേത് കൂടിയാണ് ഈ ലോകം… ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ എന്നാണ് വെപ്പ് എങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ എന്നും പ്രിവിലേജ്ഡ് ക്ലാസുകളുടെ അനാവശ്യമാണ്..അതിനി ജനങ്ങളുടെ ജീവനാണെങ്കിൽപ്പോലും എന്നു പറേയേണ്ടിവരും. ഒരു പിഞ്ചു കുഞ്ഞിനെ ജീവൻ രക്ഷിക്കാൻ അതിസാഹസികമായി ഒരു ആംബുലൻസ് മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് റോഡ് മാർഗം വരികയാണെത്രെ ! അതിനാൽ ആംബുലൻസ് കടന്നു പോകാൻ ട്രാഫിക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ജനങ്ങൾ സഹകരിക്കണമെന്നും വാർത്തകൾ നിറയുകയാണ്… കാര്യം ഇതു കേൾക്കുമ്പോൾ മനസ്സു കോരിത്തരിക്കുമെങ്കിലും ഇതിലെ അപകടങ്ങളും ഒളിഞ്ഞിരിക്കുന്ന ഒരു വലിയ നന്ദികേടും ആരും ഓർക്കാറില്ല. മംഗലാപുരത്തു നിന്നും അഞ്ച് അന്താരാഷ്ട്ര വീമാനത്താവളങ്ങളും രണ്ട് സൈനിക എയർ ബെയിസുകളും ഉൾപ്പെടെ 7 വ്യോമയാന കേന്ദ്രങ്ങൾ പിന്നിട്ടാണ് നാലു ടയറിൽ അശാസ്ത്രീയമായ വളവും തിരിവുമുള്ള റോഡിലൂടെ അശാസ്ത്രീയമായി പണികഴിപ്പിച്ച പരമാവധി 100 കിലോമീറ്ററിൽ മാത്രം സഞ്ചരിക്കാവുന്ന ഒരു മോഡിഫൈഡ് ആംബുലൻസ് ജീവനും വഹിച്ചുകൊണ്ട് വരുന്നത്. ഓരോ 200 കിലോമീറ്ററിലും ഒരു അന്താരാഷ്ട്ര വീമാനത്താവളമുള്ള അമേരിക്കയെക്കാൾ ഈ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന കൊച്ചു സംസ്ഥാനമാണ് നമ്മുടേത് എന്ന് ഓർമ്മപ്പെടുത്തുന്നു… അതിലേറെ ചിന്തനീയമിട്ടുള്ള മറ്റോരു കാര്യമുണ്ട്.

അതായത് മൂന്നോളം അത്യാധുനിക ഹെലികോപ്റ്ററുകളിൽ ഭാവി പ്രധാനമന്ത്രിയും സംഘവും കേരളത്തിലൂടെ ഊരു ചുറ്റുന്നുണ്ട്. അതിൽ രാഹുൽ ഗാന്ധിയുടെ തിരക്കുകളും മറ്റും മാറ്റിവെച്ചാൽ എസ്പിജിയുടെ ചോപ്പറും മാറ്റിവെച്ചാലും ഇനിയും ചോപ്പറുകൾ ബാക്കിയുണ്ട്. ട്രാഫിക് ബോധം തൊട്ടിതീണ്ടിയിട്ടില്ലാത്ത കേരളത്തിലെ റോഡുകളിലൂടെ ഒരു ജീവനുംകൊണ്ട് ആംബുലൻസ് പായെണ്ടിവരുന്ന വാർത്ത ഭാവി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ആരുംപെടുത്തിയില്ല (എന്തിനു പെടുത്തണം ആ കുഞ്ഞിന് വോട്ട് ചെയ്യാനുള്ള പ്രായമായില്ലല്ലോ അല്ലെ) എന്നതും, പൊതുജനം ജീവൻ നീലനിർത്താൻ നെട്ടോട്ടമൊടുമ്പോൾ നേതാക്കൾ ആകാശ മാർഗ്ഗം റോന്തുചുറ്റുന്ന മനോഹര കാഴ്ച ! കൊച്ചിയിലെയും, കണ്ണൂരിലെയും നാവിക താവളങ്ങളിൽ ചോപ്പറുകളുണ്ട്. പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ മുഖ്യനും മറ്റും ഉപയോഗിക്കുന്ന കൊണ്ട്രാക്ട് ചോപ്പറുകളുണ്ട്‌. അവയെല്ലാം പ്രിവിലേജ്ഡ് ക്ലാസിന്റെ ആഡംബരത്തിനും, തിരഞ്ഞെടുപ്പ് മഹോത്സവത്തിന് കുറ്റിച്ചൂലുകളെ കാണാൻ പോകാനും മാത്രമാണ് ഇപയോഗപ്പെടുത്താറുള്ളത്…. ദൈവങ്ങളുടെ ബ്രഹ്മചര്യം സംരക്ഷിക്കാനും, സ്ത്രീകളുടെ കാലിനിടയിലൂടെ ഒഴുകുന്ന ആർത്തവ രക്തത്തിന്റെ തരംതിരിച്ചുള്ള കണക്കെടുപ്പുകൾ നടത്തുകയും ചെയ്യുന്നതിനിടയിൽ എവിടെയാണപ്പാ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് സമയമുള്ളത്.. മുക്കിന് മുക്കിനുള്ള നിരവധി സൂപ്പർ ഡ്യൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ സമീപത്തുകൂടി അശാസ്ത്രീയ റോഡുകളിലൂടെ ആംബുലൻസിനായി പ്രത്യേകം നിർമിക്കപ്പെട്ടതല്ലാത്ത ഒരു മോഡിഫൈഡ് വാഹനത്തിൽ , അപകടനില്ലയിലുള്ള കുഞ്ഞുൾപ്പെടെ നിരവധി ജീവനുകളുമായി അമിതവേഗതയിൽ ചീറി പായാൻ പോകുന്ന ശാസ്ത്രീയ വശവും യുക്തിയും ഇനിയും എൻ്റെ ചെറിയ ബുദ്ധിക്ക് മനസിലായിട്ടില്ല…( അത്യാസന്ന ഘട്ടത്തിലുള്ള രോഗിയുടെ ജീവൻ രക്ഷിക്കുക എന്നത് രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളുടെയും നിയമപരമായ ഉത്തരവാദിത്വമാണ്) എന്ത് വിലകൊടുത്തും കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കണം, രക്ഷക്കായി ഇറങ്ങിത്തിരിച്ച ധീരർക്ക് നന്ദിയും എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ ! രോഗിയുടെയും, ആംബുലൻസിലെ യാത്രക്കാരുടെയും, റോഡിലെ മറ്റ് യാത്രക്കാരുടെയും, പൈലറ്റ് വാഹനത്തിലെ ജീവനുകളെയും, എന്തിനേറെ കാൽനട യാത്രക്കാരുടെ വരെ ജീവനുകൾ തുലാസിലാക്കി ഈ നടത്തുന്ന റോഡ് ഷോകൾ പ്രാത്സാഹിക്കപ്പെടരുത്…

അമ്പത് ലക്ഷം രൂപയുടെ അഴിമതി അന്വേഷിക്കാൻ എട്ടര കോടി രൂപ മുടക്കി കമ്മീഷനെ വെക്കുന്ന നാട്ടിൽ, സണ്ണിലിയോണിന്റെ സ്വകാര്യ പരിപാടിക്ക് സുരക്ഷക്കായി കോടികൾ മുടക്കുന്ന നാട്ടിൽ, ഒന്നാമതാണെന്നു വീമ്പിളക്കാൻ സർക്കാർ കോടികൾ മുടക്കി പത്രവാർത്ത നൽകുന്ന നാട്ടിൽ, മുക്കിന് മുക്കിന് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ പണിത് താരങ്ങളോടൊപ്പം സെൽഫിയെടുത്തു രമിക്കുന്ന ഭരണാധിപരുടെ നാട്ടിൽ എന്തുകൊണ്ട് ഓരോ ജില്ലയിലും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ പണിയുന്നില്ല എന്നൊന്നും ചോദിക്കുന്നില്ല….. എന്നാൽ മുക്കിന് മുക്കിന് അന്താരാഷ്ട്ര വീമാനനത്താവളങ്ങൾ പണിത് വികസനത്തിന്റെ വായ്ത്താരികൾ മുഴക്കുന്ന നാട്ടിൽ അത്യാസന്ന രോഗികളെ കൊണ്ടുപോകാൻ മരുന്നിനെങ്കിലും ഒരു എയർ ആംബുലൻസോ, പ്രത്യേക ഹെലികോപ്റ്ററോ ഇല്ലാ എന്നത് കഷ്ടം എന്നെ പറയുന്നുള്ളൂ… സ്വന്തായി വീമാനമുള്ള ജോയ് ആലുക്കാസിന്റെയും, എം എ യൂസഫലിയുടെയും നാട്ടിൽ ഒരു മെട്രോ നഗരത്തിൽ നിന്നും മറ്റൊരു മെട്രോ നഗരത്തിലേക്ക് അത്യാസന്ന രോഗിയെ കൊണ്ടുവന്നത് മോഡിഫൈ ചെയ്ത് ആംബുലൻസാക്കിയ ഒരു ടെമ്പോ ട്രാവലറിലാണെന്നത് കടുവാസങ്കേതത്തിൽ എയർപോർട്ട് പണിത് ശബരിമലയിലെ ഭക്തി ടൂറിസത്തെ പരിപോഷിക്കാൻ കാത്തിരുക്കുന്ന കമ്മ്യുണിസ്റ്റ് ഭരണാധികാരികൾ മനസിലാക്കണം… ട്രാഫിക് സിനിമയെ വെല്ലുന്ന കാറോട്ടം എന്നൊക്കെ പറയുമ്പോൾ രോമാഞ്ചം കൊണ്ട് ട്രാഫിക് ബ്ളോക് ഒഴിവാക്കാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ കീബോർഡ് വിപ്ലവം നടത്തുന്നവർക്ക്‌ തിരിച്ചറിവുണ്ടാകണം… ജനങ്ങൾക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഒരുക്കേണ്ട ഭരകൂടത്തിന്റെ പരാജയമാണ്‌ അഞ്ഞൂറ് കിലോമീറ്റർ ആറു മണിക്കൂറുകൾ കൊണ്ട് വണ്ടിയോടിക്കേണ്ടി വരുന്ന ഫോർമുല വൺ ഡ്രൈവർമാരെ സൃഷ്ടിക്കുന്നത്…. അതെ ഇനിയും അശാസ്ത്രീയമായ റോഡുകളിലൂടെ മരണ വേഗതയിൽ ആംബുലൻസ് ഓടിക്കുന്ന ഫോർമുല വൺ ഡ്രൈവർമാരെ സൃഷ്ടിക്കാനല്ലാ നാം ശബ്ദമുയർത്തേണ്ടത് മറിച്ച് ഭരണകൂടത്തെ നമ്മുടെ ജീവന്റെ ഡ്രൈവർമാരും കാവലാളുകളുമാക്കാൻ വേണ്ടിയാകണം…

കടപ്പാട്: അഡ്വ ശ്രീജിത്ത് പെരുമന

https://www.facebook.com/photo.php?fbid=10157612654517590&set=a.10150213748152590&type=3