നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ ഇത് വായിക്കാതെ പോകരുത്

ഏട്ടോ…..!!! എന്താടാ…!!! ഏട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ? നീ കാര്യം പറയെടീ … പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം…!!! ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ്‌…

ഏട്ടോ…..!!!

എന്താടാ…!!!

ഏട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ?

നീ കാര്യം പറയെടീ … പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം…!!!

ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ്‌ ചെയ്താ ഞാൻ പറയാം…!!!

നീ കാര്യം പറയെടീ ചുമ്മാ കൊഞ്ചാൻ നിക്കാണ്ട്‌…!!!

പ്രോമിസ്സ്‌ ചെയ്താ പറയാം ഇല്ലേ ഞാൻ പറയുന്നില്ല…!!!

പറ്റുന്നതാണേ ചെയ്യാം പ്രോമിസ്സ്‌…!!!

ഏട്ടാ… ആ തെക്കേ മൂലയിലുള്ള പ്ലാവിന്റെ കൊമ്പിൽ നിക്കൊരു വലിയ ഊഞ്ഞാലു കെട്ടിത്തരോ…!!!

ആ പ്ലാവ്‌ നിറച്ചും നീറല്ലേ….!!!
എനിക്കെങ്ങും വയ്യാ പോടീ അപ്പുറത്തെങ്ങാനും …!!!

ആട്ടേ ഇതെന്താ ഇപ്പൊ ഊഞ്ഞാലാടാൻ ഒരു പൂതി…!!!

വേണ്ട എന്നോട്‌ മിണ്ടണ്ട…!!!
അല്ലേലും നിങ്ങക്ക്‌ ഇപ്പൊ പഴയ സ്നേഹമൊന്നുമില്ല…!!!

ആ കണക്കായിപ്പോയി നീ കൊണ്ടോയി കേസ്സ്‌ കൊടുക്ക്‌ ഹല്ലപിന്നെ…!!!

പ്ലീസ്‌ ഏട്ടാ… ഒരുഞ്ഞൂലു കെട്ടിതാ…!!!

ടീ പെണ്ണേ അതു നിറച്ചും നീറല്ലേ അതിമ്മേൽ ഞാൻ എങ്ങനെ കേറാനാ…!!!

ഇങ്ങളോട്‌ കേറാൻ ഞാൻ പറഞ്ഞില്ലല്ലോ ആ ശങ്കരേട്ടൻ നാളെ തേങ്ങയിടാൻ വരും അപ്പൊ ശങ്കരേട്ടനോട്‌ പറഞ്ഞു ഊഞ്ഞാലു കെട്ടിച്ചാ മതി…!!!

ഓഹ്‌ … അപ്പൊ എല്ലാം തീരുമാനിച്ചുറപ്പിച്ചേക്കുവാണല്ലേ…!!!

ആ നിങ്ങളെ കൊണ്ടു വാചകമടിക്കാനല്ലാതെ മരത്തേക്കേറാനൊക്കൂലാന്നു നിക്കറിയാലോ അതോണ്ടാ ഞാൻ എല്ലാം പ്ലാൻ ചെയ്തു വച്ചത്‌..!!!

എന്നാ പിന്നെ നിനക്ക്‌ തന്നെ ശങ്കരേട്ടനോടങ്ങു പറഞ്ഞാ പോരേ ഊഞ്ഞാലു കെട്ടിതരാൻ….!!!

ആ… പാവാടവള്ളിവെച്ചു ഊഞ്ഞാലുകെട്ടിയാ മതിയായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനേ പക്ഷേ കയറിനു കയർ തന്നെ വേണ്ടേ…!!!

ഇമ്മാതിരി ചളികോമഡി അടിക്കാനൊക്കെ ഇതെവിടുന്നു പഠിക്കുന്നെടീ…!!!

നിങ്ങടെ കൂടെയല്ലേ ജീവിതം പിന്നെങ്ങനാ ചളിയടിക്കാണ്ടിരിക്കുന്നത്‌…!!!

മതി മതി തർക്കൂത്തരം പറച്ചിലിത്തിരി കൂടുന്നുണ്ടൂട്ടോ…!!!

ഹ്ഹൂം … ഉത്തരം മുട്ടുമ്പോ കൊഞ്ഞണം കുത്തുന്ന സ്വഭാവം നിങ്ങക്ക്‌ പണ്ടേ ഉള്ളതാണല്ലോ…!!!

വായാടി … പോടീ അപ്പുറത്തെങ്ങാനും…!!!

ങെ ങെ ങെ …
വൈകുന്നേരം വരുമ്പോ കയർ വാങ്ങാൻ മറക്കണ്ടാട്ടോ… ഇതും പറഞ്ഞവൾ അടുക്കളയിലേക്കോടി…!!!

വൈകുന്നേരം ജോലി കഴിഞ്ഞു വെറും കയ്യോടെ ഞാൻ വീട്ടിലേക്കു കയറി വരുന്നത്‌ കണ്ടപ്പോഴേ അവളുടെ മുഖം വാടുന്നുണ്ടായിരുന്നു… !!!

അവളുടെ മുഖത്തെ ആ വാട്ടം കണ്ടപ്പോഴേ എനിക്ക്‌ തോന്നി ഇന്നിനി അവൾ മൗന വൃതമായിരിക്കുമെന്നു…!!!

കയർ വാങ്ങാൻ മറന്നു പോയതാ എന്നു പറഞ്ഞിട്ടൊന്നും അവൾ അടുത്തില്ല…!!!

അന്നാദ്യമായി അവളെന്നോട് പിണങ്ങി നടന്നു. എന്റെ കൂടെ ഇരുന്ന് അത്താഴം കഴിച്ചിരുന്ന അവൾ എനിക്ക് വിളമ്പിവെച്ചിട്ട് പോയി കിടന്നു

അവളുടെ ആഗ്രഹം ഇത്രയും വലുതായിരുന്നോ ??

ഇങ്ങനെ പിണങ്ങാൻ മാത്രം എന്താണാ ഉഞ്ഞാലാട്ടത്തിൽ ഉള്ളത് ?അറിയില്ലെനിക്ക് അവളുറങ്ങിയെന്നു മനസിലായപ്പോൾ ഉള്ളിലൊരു വല്ലാത്ത അമർഷം ആയിരുന്നു.. വിളിച്ചെണീപ്പിച്ചു ഒരെണ്ണം പൊട്ടിച്ചാലോ എന്നുപോലും തോന്നി..
പക്ഷേ എനിക്കുവേണ്ടി എന്റെ സന്തോഷങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്ന അവളെ എങ്ങനെ തല്ലാനാ…!!!

കുറച്ചുനേരം അവളെ തന്നെ നോക്കി ഇരുന്നു , അവൾക്കെന്തോ വല്ലാത്ത ഒരു ആകർഷണം പോലെ പതിവിലും സുന്ദരിയായ പോലെ. എങ്കിലും ആ മുഖത്തൊരു തളർച്ചപോലെ തോന്നിയെനിക്ക്…!!!

എനിക്കെന്തോ എന്നോട് തന്നെ വല്ലാത്ത കുറ്റബോധം തോന്നി. കല്യാണം കഴിഞ്ഞ്‌ ഇന്നേവരെ ഒന്നുമവളെന്നോട് ചോദിച്ചിട്ടില്ല.. ഞാൻ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തുകൊടുത്തിട്ടുമില്ല.. കുട്ടികളുടെ മനസ്സുള്ള അവൾക്ക്‌ ഈ നിസാരകാര്യം പോലും ഞാൻ ചെയ്തുകൊടുത്തില്ലെങ്കിൽ പിന്നെ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല…!!!

കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. അപ്പൊഴാണ് ഇപ്പോ അവിടൊരു ഊഞ്ഞാൽ കെട്ടുകയാണെങ്കിൽ നാളെ ഉണർന്നവൾ അതു കാണുമ്പോൾ അവൾക്ക്‌ വളരെയഥികം സന്തോഷമാകുമല്ലോ എന്നു തോന്നിയത്‌…!!!

പിന്നൊന്നും നോക്കില്ല.. എണീറ്റ് നേരെ പോയി കടയിലോട്ട്. സുധാകരേട്ടന്റെ കട തുറപ്പിച്ച് കയറും വാങ്ങി വന്നു പ്ലാവിൽ വലിഞ്ഞുകയറി രാത്രിതന്നെ ഊഞ്ഞാലുകെട്ടി താഴെ ഇറങ്ങുമ്പോഴേക്കും ദേഹത്ത്‌ നീർ കടിക്കാത്തതായി സ്ഥലങ്ങളൊന്നുമുണ്ടായിരുന്നില്ല…!!!

തിരിച്ചുവന്നു കുളികഴിഞ്ഞു കിടക്കാൻ നോക്കുമ്പോളാണവളുടെ ഡയറി കണ്ടത്. തുറന്നു വായിക്കാറില്ലെങ്കിലും പതിവിനു വിപരിതമായി ഞാൻ അവൾ അവസാനമായി എഴുതിയ പേജ്‌ എടുത്തു നോക്കി…!!!

അതിൽ ഇങ്ങനെ എഴുതിയിരുന്നു…!!!

“പണ്ട് എന്റെ കുട്ടിക്കാലത്തു ഓണം വന്നാൽ ഒരു ഉത്സവമായിരുന്നു. ഊഞ്ഞാലുകെട്ടലുംപൂക്കളമൊരുക്കലും സദ്യഉണ്ടാക്കലുംതുടങ്ങി ആഘോഷത്തിന്റെ നാളുകളായിരുന്നു.. ഇന്ന് പുതുതലമുറക്ക് എല്ലാം അന്യമാകുമ്പോൾ, ഊഞ്ഞാലുകെട്ടാൻ മരമെവിടെ ?

പൂക്കളമൊരുക്കാൻ പൂക്കളെവിടെ ??

സദ്യയുണ്ടാക്കാൻ വിഷമില്ലാത്ത പച്ചക്കറിയെവിടെ ??

ഇല്ല ഒന്നും തന്നെ ഇനി ബാക്കിയില്ല…!!!

എന്നാൽ എനിക്കെന്റെ കുഞ്ഞിന് ഇവയെല്ലാം നൽകി മണ്ണിനെ അറിയുന്ന മനുഷ്യനെ സ്നേഹിക്കുന്ന നന്മ ഉള്ളവനാക്കി മാറ്റണം. ഇന്ന് സന്തോഷത്തിന്റെ ദിനമാണ്.. ഞാൻ ഒരമ്മയാകാൻ പോകുന്നു എന്നറിഞ്ഞ ദിവസം. അതെ ഇപ്പഴേ അവൻ എല്ലാം അറിഞ്ഞു തുടങ്ങണം.. എനിക്ക് പച്ചമാങ്ങയല്ല വേണ്ടത്‌ .. നാളെ തിരുവോണ ദിവസം എനിക്ക് ഊഞ്ഞാൽ ആടണം. പൂക്കളമൊരുക്കണം. സദ്യ കഴിക്കണം…!!!

ഏട്ടനോടൊപ്പം ഒരുമിച്ചിരുന്നുഊഞ്ഞാലാടുമ്പോൾ എന്റെ ഏട്ടനൊരു അച്ചനാകാൻ പോകുന്നു എന്നാ ആ കാതുകളിലോതണമെനിക്ക്‌…!!!

വായിച്ചു കഴിഞ്ഞതും എന്റെ കണ്ണു നിറഞ്ഞുവോ ??

അറിയില്ലെനിക്ക്…!!!

ഇവൾക്കുള്ളിൽ ഇങ്ങനൊരു സ്ത്രീയുണ്ടായിരുന്നോ ? നാടിനെ അറിയുന്ന, നാടിൻറെ നന്മകൾ സ്നേഹിക്കുന്ന ഒരു സ്ത്രീ.. അതെ എന്റെ കുഞ്ഞ്‌ അവൻ എല്ലാം അറിയണം മണ്ണിനെ സ്നേഹിക്കണം നന്മ ഉള്ളവനാവണം …!!!

ഇനിഎനിക്ക് സന്തോഷത്തോടെ ഉറങ്ങാം.. എന്റെ പെണ്ണിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയെന്ന സന്തോഷത്തോടെ .. നാളെ അവൾ എന്റെ കാതിലോതാൻ കാത്തു നിൽക്കുന്ന ആ സന്തോഷ വാർത്ത കേൾക്കാൻ നേരം പുലരാനായി കാത്തിരിക്കാം…!!!

അവളെയും ചേർത്തുപിടിച്ചു കിടന്നപ്പോൾ നെഞ്ചിൽ ഒരു നനവുപോലെ തോന്നി. കണ്ണുതുറക്കുന്നതിനുമുൻപ് തന്നെ ഞാനറിഞ്ഞു അതവളുടെ കണ്ണുനീര്തുള്ളികളാണെന്ന്.. എല്ലാം അവൾ കണ്ടിരിക്കുന്നു

എന്താടി പോത്തേ കെടന്നു മോങ്ങുന്നേ ??

ഒന്നുമില്ല സന്തോഷം കൊണ്ടാ

എന്നാപ്പിന്നെ കെടന്നുറങ്ങടി കൊരങ്ങി.. നാളെ ഉഞ്ഞാലാടാനുള്ളതല്ലേ..

അവളുടെ ചിരിയിൽ അലിഞ്ഞു ഞാനും ഉറങ്ങാൻ പോകുവാ.. നാളെ അവൾ എന്റെ ചെവിയിൽ പറയാൻ പോകുന്ന ആ സന്തോഷവാർത്തയും സ്വപ്നം കണ്ടൊരുറക്കം..!!!

Credits : Vinod Vinu