നിങ്ങൾ ഓൺലൈൻ വഴി ഫുഡ് വാങ്ങി കഴിക്കുന്നവരാണോ… എങ്കിൽ ഇതൊന്ന് ശ്രെദ്ധിക്കൂ!!.

ഓൺലൈൻ വഴിഓർഡർ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലർന്ന ബാന്‍ഡേജ്. ബാലമുരുകന്‍ എന്ന യുവാവ് ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സിലാണ് രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയത്. ചെന്നൈയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച സെല്ലായ്യൂരിലെ ചോപ്പ് ആന്റ് സ്റ്റിക്‌സ് ചൈനീസ്…


ഓൺലൈൻ വഴിഓർഡർ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലർന്ന ബാന്‍ഡേജ്. ബാലമുരുകന്‍ എന്ന യുവാവ് ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സിലാണ് രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയത്. ചെന്നൈയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച സെല്ലായ്യൂരിലെ ചോപ്പ് ആന്റ് സ്റ്റിക്‌സ് ചൈനീസ് റെസ്‌റ്റോറന്റില്‍ നിന്നും ബാലമുരുകന്‍ ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സിലാണ് ബാന്‍ഡേജ് കണ്ടെത്തിയത്.

ന്യൂഡില്‍സ് തുറന്നപ്പോള്‍ തന്നെ ഛര്‍ദിക്കുകയാണ് ചെയ്തതെന്ന് ബാലമുരുകന്‍ പറയുന്നു. തുടര്‍ന്ന് ന്യൂഡില്‍സ് മാറ്റി തരാന്‍ റെസ്‌റ്റോറന്റില്‍ വിളിച്ചെങ്കിലും മാറ്റിത്തരില്ലെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഭക്ഷണം മാറ്റി തന്നില്ലെങ്കില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പണം തിരികെ നല്‍കാമെന്ന് റെസ്‌റ്റോറന്റിന്റെ അസി.മാനേജര്‍ പറഞ്ഞതായും ബാലമുരുകന്റെ പോസ്റ്റില്‍ പറയുന്നു.