നിന്റെ അമ്മയ്ക്ക് ഉള്ളത് മാത്രമാണ് എനിക്കും ഉള്ളത്; ഫെയ്‌സ്ബുക്ക് ലൈവില്‍ മാറിടത്തെ കുറിച്ച് ചോദിച്ച വ്യക്തിക്ക് നടി ശ്രാവ്യയുടെ മറുപടി …

ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കുക എന്നത് സെലിബ്രിറ്റികളുടെ ഹോബിയാണ്. പല താരങ്ങളും വളരെയേറെ സമയം ഇത്തരത്തില്‍ ആരാധകരുമായി ചെലവഴിക്കാറുണ്ട്. രസകരമായ പല ചോദ്യങ്ങളും കിട്ടുന്ന അവസരത്തില്‍ ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ നടിമാരെയും മറ്റും ചോദ്യങ്ങളിലൂടെ…

ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കുക എന്നത് സെലിബ്രിറ്റികളുടെ ഹോബിയാണ്. പല താരങ്ങളും വളരെയേറെ സമയം ഇത്തരത്തില്‍ ആരാധകരുമായി ചെലവഴിക്കാറുണ്ട്. രസകരമായ പല ചോദ്യങ്ങളും കിട്ടുന്ന അവസരത്തില്‍ ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ നടിമാരെയും മറ്റും ചോദ്യങ്ങളിലൂടെ അപമാനിക്കുന്ന ആളുകളും കുറവല്ല. അത്തരത്തിലൊരു വ്യക്തിക്ക് ചുട്ടമറുപടി നല്‍കി നല്‍കി പ്രശസ്ത തെന്നിന്ത്യന്‍ താരം ശ്രാവ്യ റെഡ്ഡി.

ഫെയ്‌സ്ബുക്ക് ലൈവിനിടെ മറുപടി നല്‍കി മുന്നേറവെയാണ് ശ്രാവ്യയുടെ മുന്നിലേക്ക് അശ്ലീലമായ ചോദ്യം എത്തിയത്. നിങ്ങളുടെ മാറിടത്തിന്റെ അളവ് എത്ര എന്നായിരുന്നു ഒരാളുടെ സംശയം. ഈ സംശയത്തിന് ശ്രവ്യ കുറിക്ക് കൊള്ളുന്ന മറുപടി തന്നെ നല്‍കി. അതെ എനിക്ക് മനോഹരമായ മുലകള്‍ ഉണ്ട്. എല്ലാവര്‍ക്കും ഉണ്ടാകും. നിന്റെ അമ്മയ്ക്ക് ഇല്ലേ ഇത്. എല്ലാ പെണ്‍കുട്ടികള്‍ക്കും സ്തനങ്ങളുണ്ട് ശ്രാവ്യ രോഷാകുലയായി പ്രതികരിച്ചു.

shraavya

എന്റെ ശരീരം ഞാന്‍ പ്രദര്‍ശിപ്പിക്കുന്നില്ല, എന്റെ മുലകളേയും സ്ട്രക്ച്ചറിനേയും പുകഴിത്താന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുക. എനിക്ക് മനോഹരമായ സ്തനങ്ങള്‍ ഉള്ളതിന് നിനക്ക് എന്താണ് പ്രശ്‌നം. ശ്രാവ്യ ചോദിച്ചു.

നിങ്ങളെപ്പോലുള്ള ആണുങ്ങള്‍ എന്തിനാണ് എന്റെ ശരീരം കാണുന്നത്. ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സംസാരിക്കുന്നത്. നിന്നെപ്പോലുള്ള വ്യക്തികള്‍ കാരണമാണ് ഇന്ത്യ പിന്നോട്ട് പോകുന്നത്. ഇത്തരത്തില്‍ നിരവധി ആളുകള്‍ നേരത്തെയും എന്റെ സ്തനങ്ങളെ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഫെയ്‌സ് ബുക്ക് പേജിലൂടെ അവര്‍ക്കൊക്കെ അതിനുള്ള മറുപടിയും ഞാന്‍ കൊടുത്തിട്ടുണ്ട്. ശ്രാവ്യ വ്യക്തമാക്കി.

രാജ്യത്ത് 500, 1000 നോട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ടാണ് താന്‍ ഫെയ്‌സ് ബുക്ക് ലൈവില്‍ എത്തിയിരിക്കുന്നതെന്ന് പറഞ്ഞാണ് ശ്രാവ്യ തുടങ്ങിയത്. ഇതിനിടയിലാണ് പ്രകോപനപരമായ ചോദ്യം താരത്തിന് നേരിടേണ്ടി വന്നത്. താന്‍ ഐശ്വര്യാ റായിയെ പോലെ വലിയ സെലിബ്രിറ്റി അല്ലെന്നും അവരെ പോലെ തനിക്ക് കള്ളപ്പണം ഇല്ലെന്നും രോഷാകുലയായി ശ്രാവ്യ പറയുന്നുണ്ട്.

ശ്രാവ്യയുടെ ഫെയ്‌സ്ബുക്ക് ലൈവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.