നിറം കുറവാണേലും കല്യാണി ആളൊരു സുന്ദരിയാണ് !!!

സുന്ദരി ഭർത്താവിന്റെ മരണത്തിനു ശേഷം കൊയിലാണ്ടിയിൽ ചെറിയ പെട്ടിപീടികാ നടത്തി അല്ലലില്ലാതെ ജീവിച്ചു പോവായിരിന്നു കല്യാണി. നിറം കുറവാണേലും കല്യാണി ആളൊരു സുന്ദരിയാണ്, ഉണ്ടക്കണ്ണുള്ള, നീളൻമുടിയിൽ തുളസിയിലേം വെച്ച് ഒക്കത്തോരു കുഞ്ഞിനേം കൊണ്ട് സാദാസമയം…

സുന്ദരി

ഭർത്താവിന്റെ മരണത്തിനു ശേഷം കൊയിലാണ്ടിയിൽ ചെറിയ പെട്ടിപീടികാ നടത്തി അല്ലലില്ലാതെ ജീവിച്ചു പോവായിരിന്നു കല്യാണി.

നിറം കുറവാണേലും കല്യാണി ആളൊരു സുന്ദരിയാണ്, ഉണ്ടക്കണ്ണുള്ള, നീളൻമുടിയിൽ തുളസിയിലേം വെച്ച് ഒക്കത്തോരു കുഞ്ഞിനേം കൊണ്ട് സാദാസമയം ജോലിയിൽ മുഴുകികൊണ്ടിരിക്കുന്ന നല്ല വടിവൊത്ത പെണ്ണ്, അവിടെ എന്നും നല്ലതിരക്കായിരുന്നു. ആളോൾക്ക് അവിടത്തെ സാധനങ്ങളേക്കാൾ പ്രിയം കല്യാണിന്റെ സാരീന്റെ ഇടയിലൂടെ ചെറുതായികാണുന്ന മാറും വയറും എത്തി നോക്കാനായിരിന്നു

ഒരീസം ആരോപറയണത് കേട്ട് കല്യാണിനെ എവിടുന്നോവന്നാ ചെന്നായികൂട്ടം ഒരുകാറിൽ വലിച്ചുകേറ്റി കൊണ്ടോയീന്ന്.

കല്യാണി വാവിട്ട കരയുണ്ടായിരുന്ന. പക്ഷേ അവളുടെ കരച്ചിൽ ആരും ശ്രദ്ധിച്ചില്ല ആരും കേട്ടൂല്യ, അന്ന് നാട്ടാർക്കൊക്കെ വല്യ സന്തോഷായിരിന്നു പുതിയ ചർച്ചാവിഷയം കിട്ടിയതിൽ,നാട്ടാർ അവളുടെ കുറ്റങ്ങൾ പറഞ്ഞോണ്ടിരിന്നു. കിട്ടാത്തവരുടെ കൂട്ടത്തിലാരോ പിറുപിറുക്കണത് കേട്ട് “അവൾ പിഴച്ചോളാണ്”.

ഒരു സംഘടനേം കമ്മറ്റിയും അവളുടെ കാര്യങ്ങൾ ഏറ്റെടുത്തില്ല, കാരണം അവൾ പിഴച്ചോളാണത്രേ, പിഴച്ചോളെ ഏറ്റെടുക്കൽ അവരുടെ സംഘടനക്ക്‌ മോശാണത്രെ മോശം.

അവളുടെ രണ്ടുവയസായ കുഞ്ഞിന്റെ വിശപ്പടക്കാൻ വേണ്ടി എന്തേലും ജോലി അന്വേഷിച്ചു നടന്നു. ആരും തിരിഞ്ഞു നോക്കില്യാ. പിഴച്ചോൾക്ക് ജോലി കൊടുത്താൽ അവരുടെ സ്ഥാപനത്തിൻറെ പേര് പോവത്രേ, അവളെ കാണുന്നത് തന്നെ അവരുടെ കുടുംബത്തിനു ദുശ്ശകുനാത്രേ..

പിന്നീട് അവളെ പല ലോഡ്ജിലും ഹോട്ടലുകളിലും കാണാറുണ്ടായി, അപ്പോഴും നാട്ടാർ അടക്കം പറയുന്നുണ്ടായിരിന്നു “അവൾ വെടിയാണ് പൂരവെടി ”

വർഷങ്ങൾക്കു ശേഷം നരച്ച മുടിയും കീറിപറിഞ്ഞ സാരീം ഉടുത്ത കൊയിലാണ്ടി സ്റ്റാൻഡീന്നും പരിസങ്ങളീന്നും അവൾ ചിരിക്കണത് കേട്ടിരിന്നു പൊട്ടി പൊട്ടി ചിരിക്കണത്, ഇടക്കിടെ വിതുമ്പുന്നതും, ചിലപോഴൊക്കെ അവൾ വല്ലതും പിറുപിറക്കുന്നതും

“അന്നെന്നെ രക്ഷിച്ചിരുന്നങ്കിൽ ആരെങ്കിലുമൊന്നു സഹായിച്ചിരുന്നെങ്കിൽ, ഇനിയൊരു പെണ്ണിനേം നീ അനാഥയാക്കല്ല ദൈവേ” എന്ന്

അപ്പോഴും നാട്ടാര് പറഞ്ഞത് അവൾക്ക വട്ടാണ് മുഴുവട്ട്”….

ഒടുവിൽ ഒരീസം റയിൽവേ ട്രാക്കിൽ ചിന്നി ചിതറിയ ശരീരംകണ്ട്‌ നാട്ടാര് ആദ്യായിട്ടൊരു സത്യംപറഞ്ഞു “അവളൊരു പാവായിരിന്നു”