നീതുവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നു. പുറത്തു വരുന്നത് മറ്റൊരു ക്രൂരത കൂടി

കഴിഞ്ഞ ദിവസം സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. അറുപത് ശതമാനം പൊള്ളലേറ്റത് മാത്രമല്ല നീതുവിന്റെ മരണത്തിനു കാരണമായത്. പൊള്ളലിന് പുറമെ നീതുവിന്റെ കഴുത്തിൽ 12 കുത്തുകൾ കൂടി…

കഴിഞ്ഞ ദിവസം സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. അറുപത് ശതമാനം പൊള്ളലേറ്റത് മാത്രമല്ല നീതുവിന്റെ മരണത്തിനു കാരണമായത്. പൊള്ളലിന് പുറമെ നീതുവിന്റെ കഴുത്തിൽ 12 കുത്തുകൾ കൂടി ഏറ്റിരുന്നതായാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പുറത്തു വരുന്നത്. 

നിതീഷ് നീതുവിനെ കൊല്ലാനായി ഓൺലൈൻ വഴി വാങ്ങിയ കത്തി ആയിരുന്നു ഉപയോഗിച്ചത്. ബൈക്കില്‍ നിന്ന് ശേഖരിച്ച പെട്രോളാണ് നീതുവിന്റെ ദേഹത്ത് നിതീഷ് ഒഴിച്ചത്. ലൈറ്ററും പ്രതി കയ്യില്‍ കരുതിയിരുന്നു.

സംഭവ ദിവസം രാവിലെ അടുക്കള വാതിൽ വഴി നീതുവിന്റെ വീട്ടിൽ കയറിയ നിതീഷ് നീതുവുമായി സംസാരിക്കുകയും ശേഷം വാക്കു തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തുടർന്ന് നിതീഷ് ബൈക്കിൽ നിന്നും ശേഖരിച്ച പെട്രോൾ നീതുവിന് മേൽ ഒഴിച്ചിട്ടു തീ കൊളുത്തുകയായിരുന്നു. പരിഭ്രമത്തിൽ നീതു ശുചി മുറിയിലേക്ക് ഓടുകയും അവിടെ വെച്ച് മരിക്കുകയുമായിരുന്നു. അമ്മയും അച്ഛനും ഇല്ലാത്ത നീതും അമ്മുമ്മക്കും മാമനുമൊപ്പം ആയിരുന്നു താമസിച്ചു വന്നിരുന്നത്. നിതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നീതു രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു.