നീറി വെണ്ണീറാകുന്ന ആ യുവാവിന്റെ മനസ് കാണാതെ ഹെൽമറ്റ് വേട്ടയ്‌ക്കെത്തിയ പോലീസ് സംഘം ! ഒടുക്കം യുവാവിന്റ അറ്റകൈ പ്രയോഗം !!

ബാ​ങ്ക് വാ​യ്പ കു​ടി​ശ്ശി​ക അ​ട​ക്കാ​ന്‍ പ​ണം വാ​ങ്ങാ​ൻ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഹെ​ൽ​മ​റ്റി​ല്ലാ​ത്ത​തിന്റെ പേ​രി​ൽ പി​ടി​ച്ചു. സ​മ​യ​ത്തി​ന്​ എ​ത്താ​നാ​വാ​തെ പ​ണം ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് മു​ന്നി​ല്‍ പെ​ട്രോ​ളൊ​ഴി​ച്ച്…

ബാ​ങ്ക് വാ​യ്പ കു​ടി​ശ്ശി​ക അ​ട​ക്കാ​ന്‍ പ​ണം വാ​ങ്ങാ​ൻ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഹെ​ൽ​മ​റ്റി​ല്ലാ​ത്ത​തിന്റെ പേ​രി​ൽ പി​ടി​ച്ചു. സ​മ​യ​ത്തി​ന്​ എ​ത്താ​നാ​വാ​തെ പ​ണം ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് മു​ന്നി​ല്‍ പെ​ട്രോ​ളൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​സ്. ശ്രീ​ജി​ത്താ​ണ്​ (36) ചേ​ർ​ത്ത​ല-​അ​ർ​ത്തു​ങ്ക​ൽ ബൈ​പാ​സി​ന് സ​മീ​പം ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​ത്.

ബുധനാഴ്ച രാവിലെ ഒമ്ബതിന് സിവില്‍സ്റ്റേഷന് മുന്നില്‍ വച്ച്‌ വാഹനപരിശോധനയ്ക്കിടെ ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ചതിന് ശ്രീജിത്തിനെ തടഞ്ഞ് 600 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍, കൈയ്യില്‍ പണമില്ലെന്നും എടുത്തിട്ടുവരാമെന്നും പറഞ്ഞ് പോയ ഇയാള്‍ ഫോണില്‍ വിളിച്ചു പറഞ്ഞ ശേഷം അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ എത്തി തലയിലൂടെ പെട്രോള്‍ ഒഴിച്ചശേഷം തീപ്പെട്ടി എടുത്തു കാണിക്കുകയായിരുന്നു.

അത്യാവശ്യമാണെന്നു പറഞ്ഞിട്ടും വണ്ടിവിട്ടുതന്നില്ലെന്നും പറഞ്ഞാണ് ഈ ശ്രമം നടത്തിയത്. തീപ്പെട്ടി ഉരയ്ക്കാന്‍ ശ്രമിച്ചപ്പോഴേക്കും എംവിഐ കെജി ബിജു ഇടപെടുകയായിരുന്നു. പിന്നീട് ചേര്‍ത്തല എസ്‌ഐജി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അനുനയിപ്പിക്കുകയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബൈക്ക് സ്റ്റേഷനില്‍ എത്തിച്ച്‌ രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയച്ചു. ഇയാളുടെ മൊഴിയും രേഖപ്പെടുത്തി.