പതിനാലാം രാവിന്റെ അഴകാണ് മൈലാഞ്ചി ചോപ്പിന്. മൈലാഞ്ചിയുടെ മണമില്ലാതെ പെരുന്നാളുകൾ വിവാഹചടങ്ങുകൾ മുസ്ലീംങ്ങൾക്ക് ഒഴുവാക്കാൻ കഴിയില്ല !

പതിനാലാം രാവിന്റെ അഴകാണ് മൈലാഞ്ചി ചോപ്പിന്. മൈലാഞ്ചിയുടെ മണമില്ലാതെ പെരുന്നാളുകൾ വിവാഹചടങ്ങുകൾ മുസ്ലീംങ്ങൾക്ക് ഒഴുവാക്കാൻ കഴിയില്ല എങ്കിലും ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം അതികം ആർക്കും അറിയില്ല അറേബ്യൻ കാഴ്ചകൾ എന്ന കൈരളി ടീവിയുടെ പ്രോഗ്രാമിൽ…

പതിനാലാം രാവിന്റെ അഴകാണ് മൈലാഞ്ചി ചോപ്പിന്. മൈലാഞ്ചിയുടെ മണമില്ലാതെ പെരുന്നാളുകൾ വിവാഹചടങ്ങുകൾ മുസ്ലീംങ്ങൾക്ക് ഒഴുവാക്കാൻ കഴിയില്ല

എങ്കിലും ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം അതികം ആർക്കും അറിയില്ല

അറേബ്യൻ കാഴ്ചകൾ എന്ന കൈരളി ടീവിയുടെ പ്രോഗ്രാമിൽ മൈലാഞ്ചിയുടെ
വിശേഷങ്ങൾ പ്രേക്ഷകരോട് പങ്ക് വെക്കുകയാണ് മെഹന്ദി ഡിസൈനിങ്ൽ പതിനഞ്ചുവർഷത്തെ
പ്രവർത്തിപരിചയമുള്ള

മൈലാഞ്ചി ‍‍ഡിസൈനറും ഗായികയും ബ്യൂട്ടീഷനുമായ ശബാന അൻഷാദ്

ശബാനക്കു സൗദിയിൽ ബ്യൂട്ടിപാർലർ സ്വാന്തമായി ഉള്ള വ്യക്തിയാണ്.
ഒരിക്കൽ ഒരു കയ്‌പേറിയ അനുഭവം തനിക്കുഉണ്ടായതായി ഓർക്കുന്നു.
പോലീസും കോടതിയും കേറേണ്ടിവന്ന നിമിഷത്തെ ഇപ്പോഴും പേടിയോടെയാണ് ഓർക്കുന്നത്. ഭർത്താവിന്റെ സ്പോൺസർറുടെ ഇടപെടല് മൂലം തലനാഴികക്കാണ് രക്ഷപെട്ടത്.

സംഭവം ഇങ്ങനെ

ഒരുദിവസം
ഒരു സൗദി വനിത ബ്യൂട്ടിപാർലറിൽ എത്തി തന്റെ വിവാഹമാണ് തനിക്ക് മെഹന്ദി ഇടണം എന്ന് പറഞ്ഞു. സാധാര കസ്റ്റമറിന് ഇടുന്ന മെഹന്ദികോൺ തന്നെയാണ് ഉപയോഗിച്ചത്.
കൈയിലും കാലിലും എല്ലാം മൈലാഞ്ചി അണിഞ്ഞു.. സന്തോഷത്തോടെ ബില്ലും അടച്ചു യുവതി മടങ്ങി.
ഒരു മൂന്നു മണിക്കൂർ കഴിഞ്ഞു ആരോഗ്യവകുപ്പ് ഉദോഗസ്ഥരും പോലീസും തന്റെ പാർലറില് കേറി വന്നപ്പോൾ ആദ്യം കാര്യം മനസിലായില്ല. പിന്നെ അവിടെ നടന്നത് ബ്യൂട്ടിപാർലർ സീൽ വെച്ച് അടച്ചു, അറബിഭാഷ നല്ലരീതിയിൽ അറിയില്ലായിരുന്നത് കൊണ്ട് കാര്യം പിടികിട്ടിയില്ല. ഭർത്താവ് വന്നപ്പോഴാണ് കാര്യം മനസിലായത് താൻ ഇട്ട മൈലാഞ്ചി അലർജിയായി സൗദിവനിത ഹോസ്പിറ്റലിൽ ആണ് എന്ന്. അന്ന് ഞാൻ ഒരുപാട് പേടിച്ചു പിന്നീട് മെഹന്ദി പുറത്തുനിന്നും വാങ്ങുന്നത് അവസാനിപ്പിച്ചു.

പ്രഗൃതിദത്തമായ മൈലാഞ്ചി എങ്ങനെഉണ്ടാക്കാം? അതെങ്ങനെ ഇവിടെ എത്തിക്കാം?
എന്ന് ചിന്തിച്ചു തുടങ്ങി. ഇപ്പോൾ നാട്ടിൽ നിന്നും പ്രഗൃതിദത്തമായ മൈലാഞ്ചി ഇവിടെ ഒരുപാട് ഇൻപോർട്ട് ചെയ്യുന്നു.
ആവശ്യക്കാർ ഏറെയാണ്

മൈലാഞ്ചിയുടെ കൂടുതൽ വിശേഷങ്ങൾ താഴെ വീഡിയോയിൽ കാണാം

https://www.youtube.com/watch?v=AZBEQPFg1Fg