പതിനാലുകാരി പതിനൊന്നുകാരിയായ സഹോദരിയെ കൊലപ്പെടുത്തി, കാരണം കേട്ട് ഞെട്ടി പോലീസും വീട്ടുകാരും, വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ എഴുതിയ ഒരു കുറിപ്പാണ്. അമ്മ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ പതിനൊന്നുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് ഈ മാസം 22 നായിരുന്നു. പൊറൂക്കര കുറുപ്പത്ത് വളപ്പില്‍ സുരേഷിന്റെ…

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ എഴുതിയ ഒരു കുറിപ്പാണ്. അമ്മ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ പതിനൊന്നുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് ഈ മാസം 22 നായിരുന്നു.

പൊറൂക്കര കുറുപ്പത്ത് വളപ്പില്‍ സുരേഷിന്റെ മകള്‍ അര്‍ച്ചന(11)യാണ് മരിച്ചത്. തിനൊന്ന് വയസ്സുള്ള അര്‍ച്ചന എന്നൊരു പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് തന്റെ നാടിനടുത്ത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. വൈകാതെതന്നെ അതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു.

പഠിക്കാന്‍ മിടുക്കിയായിരുന്നു അര്‍ച്ചന. യു എസ് എസ് സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു. അര്‍ച്ചനയുടെ അമ്മയുടെ സഹോദരി പുത്രിയായ 14 കാരിയാണ് കൊലപാതകി. അരും കൊലയുടെ കാരണമാണ് ഞെട്ടിച്ചത്.  അര്‍ച്ചനയെ അനുമോദനം കൊണ്ട് മൂടിയപ്പോള്‍ സഹോദരിയായ താന്‍ ഏറെ ഒറ്റപ്പെട്ടുവെന്നും ഇതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/faqrudheen.panthavoor/posts/1482527215216416

നമ്മുടെ കുട്ടികള്‍ക്ക്, കുടുംബത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്? ആരാണിവിടെ കുറ്റക്കാര്‍ ? തിനാല് കാരിയുടെ കുഞ്ഞിളം മനസ്സില്‍ പിശാചിനെ വളര്‍ത്തിയത് എന്തിനായിരുന്നു. കുഞ്ഞുങ്ങളെ പരസ്പരം താരതമ്യം ചെയ്തും ഒരാളെ ഇകഴ്ത്തിയും മറ്റൊരാളെ പുകഴ്ത്തിയും കുട്ടികളോട് പറയുന്ന മാതാപിതാക്കള്‍ക്ക് പാഠമാണ് ഈ കേസ്.