പതിവിലും നേരത്തെയുള്ള ഫോണിന്റെ റിങ്ട്യൂൺ കേട്ടിട്ടാണ് ദേവു കണ്ണ് തുറന്നത്

രചന: നാദിറ പതിവിലും നേരത്തെയുള്ള ഫോണിന്റെ റിങ്ട്യൂൺ കേട്ടിട്ടാണ് ദേവു കണ്ണ് തുറന്നത്.. ശ്ശൊ..!!ആരാ ഇത്ര രാവിലെതന്നെ.. നാശം ഉറങ്ങാനും സമ്മതിക്കില്ല..സ്വയം ദേഷ്യം കടിച്ചമർത്തികൊണ്ട് ഫോൺ കയ്യിലെടുത്ത് നോക്കി.. അഭി..!!!! ആ പേര് സ്‌ക്രീനിൽ…

രചന: നാദിറ
പതിവിലും നേരത്തെയുള്ള ഫോണിന്റെ റിങ്ട്യൂൺ കേട്ടിട്ടാണ് ദേവു കണ്ണ് തുറന്നത്.. ശ്ശൊ..!!ആരാ ഇത്ര രാവിലെതന്നെ.. നാശം ഉറങ്ങാനും സമ്മതിക്കില്ല..സ്വയം ദേഷ്യം കടിച്ചമർത്തികൊണ്ട് ഫോൺ കയ്യിലെടുത്ത് നോക്കി.. അഭി..!!!! ആ പേര് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ മനസ്സിലെ ദേഷ്യം മഞ്ഞിലും വേഗത്തിൽ അലിഞ്ഞ് ഇല്ലാതെയായി.. “ഹലോ ..എന്താ അഭി ഇത്ര രാവിലെ..എന്തുപറ്റി..എവിടെയാ..???

നിനക്ക് ഉറക്കൊന്നുല്ല്യേ.. ഒറ്റശ്വാസത്തിൽ അവളുടെ ചോദ്യങ്ങൾക്ക് “വേഗം നീ പുറത്തേക്ക് വാ എന്നായിരുന്നു മറുപടി” കൂടുതൽ ചോദ്യത്തിനുള്ള അവസരം കൊടുക്കും മുൻപേ കാൾ കട്ടായി ദേവു എണീറ്റ് വേഗം ഗേറ്റ് തുറന്ന്.പുറത്തിറങ്ങി.. ശ്ശെ..ഈ ചെറുക്കൻ ഇതെവിടെ പോയി..ഇവിടൊന്നും ഇല്ല്യാലോ ഇനി എന്നെ പറ്റിച്ചതാണോ  അങ്ങനെ ആണേൽ വെച്ചിട്ടുണ്ട് അവന് ഞാൻ.. സ്വയം പറഞ്ഞ് തീരും മുൻപ് റോഡിൻറെ സൈഡിലായി ഒരു ബുള്ളെറ്റ് വന്ന് നിന്നു..ദേവൂ വേഗം വാ.. നമുക്ക് ഒരിടം വരെ പോകണം.. അഭിയായിരുന്നു അത്‌.. ദേവു: ഡാ അഭി എങ്കിൽ ഞാൻ ഫ്രഷ് ആയിട്ട് വരാം ഒരു 5 മിനിറ്റ്.. അഭി: ഓ നീ കുളിച്ചൊരുങ്ങി പെണ്ണുകാണാൻ അല്ല പോകുന്നത്..ഒന്ന് വേഗം വാ പിന്നെ പോയിട്ട് കാര്യമില്ല.. ദേവു: അഭി ഞാൻ…ന്റെ പല്ല് പോലും.. അഭി: ഡി പോത്തേ നിന്റെയൊരു പല്ല്..മരിയാതക്ക് കയറ്..അല്ലെങ്കിൽ ആ പല്ല് ഞാൻ താഴെ ഇടും  ന്നാലും ഡാ അഭി… അഭി:ഒന്ന് കയറ് വേഗം പോകുന്ന വഴി നീ ചിരിക്കാതെ ഇരുന്നാൽ മതി ആരും അറിയാനൊന്നും പോകുന്നില്ല അഭി പറഞ്ഞു തീരും മുൻപേ ബൈക്ക് സ്റ്റാർട്ട് ചെയ്തു..

നീ ന്റെ ചങ്ക് അല്ലേടാ..ഒരു വഴക്കിന് സാഹചര്യം ഒരുക്കാതെ ദേവു വണ്ടിയിൽ കയറി.. ദേവു:അഭീ..പിന്നെ ഒരു കാര്യം എന്നെ വേഗം തിരിച്ച് കൊണ്ട് വിടണേ..8മണിക്ക് മുൻപ് കോളേജിൽ പോകണം..കേട്ടല്ലോ അല്ലേ…കേട്ടല്ലോന്ന്..അഭീ.. വണ്ടിയുടെ സ്പീഡ് കൂടും തോറും ദേവു പറഞ്ഞു കൊണ്ടിരുന്നു അഭി:ഒന്ന് അടങ്ങി ഇരിക്ക് ഇനി വാ തുറന്നാൽ എടുത്ത് വല്ല ആറ്റിലും കൊണ്ടിടും…നിന്നെ വേഗം തിരിച്ചെത്തിക്കാം..കുറച്ച് നേരം മിണ്ടാതെ ഇരിക്ക് ന്റെ ദേവൂ ഏകദേശം ഒരു കിലോമീറ്ററിന് ശേഷം ബൈക്ക് നിന്നത് പഴക്കം ചെന്ന ഒരു തറവാട്ടിലോട്ടുള്ള വഴിവക്കിലാണ്… ദേവു:ഡാ അഭി ന്താ ഇവിടെ..?? നിന്റെ ആരുടെയെങ്കിലും വീടാണോ..??നമ്മൾ ന്തിനാ ഇങ്ങോട്ട് വന്നത്.. മുമ്പോട്ട് നടക്കുംതോറും ദേവൂന് ചോദ്യങ്ങൾ കൂടിവന്നു.. ഒന്ന് മിണ്ടാതെ നടക്ക് ദേവൂ ..ദേ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്..ട്ടൊ.. നിന്നെ ഞാൻ കൊല്ലാനൊന്നും കൊണ്ടുവന്നതല്ലാ..ഒരാളെ കാണിച്ച് തരാൻ കൊണ്ടുവന്നതാ.. ഇത്രയും പറഞ്ഞ് അഭി നടത്തത്തിന്റെ വേഗത കൂട്ടി.. ആരെയാ കാണാൻ വന്നേ..??

ആരാടാ.. പറയ്.പ്ലീസ്… ദേവു പിന്നേം അനുസരണ ഇല്ലാത്ത കുട്ടിയെ പോലെ പിറകെ നടന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു.. വീടിന്റെ പഠിപ്പുരയോളം എത്തിയപ്പോഴേക്കും അഭിയുടെ നടത്തത്തിന്റെ വേഗത പതുക്കെ കുറഞ്ഞു.. വീടിന്റെ മുമ്പിലായ്‌ തളിർത്ത് നിൽക്കുന്ന തുളസിയിലേക്ക് വെള്ളമൊഴിച്ച് കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി… പാട്ടുപാവാടയാണ് വേഷം..കാണുമ്പോൾ തന്നെ ഐശ്വര്യം നിറഞ്ഞ മുഖം ആരാടാ അത്..!!പിറകിൽ നിന്നും എത്തിനോക്കികൊണ്ട് ദേവു ചോദിച്ചു.. അഭി:അത്…അതാണ് ഞാൻ പറഞ്ഞ..ദേവു:ങ്ഹേ..നി എന്ത് പറഞ്ഞു..എന്നോട് പറഞ്ഞിലാലോ..ആരാ.അത്‌..വല്ല ചുറ്റിക്കളിയും ആണോടാ പറയ് അഭി:ഡീ അത്‌… ഞാൻ എന്നും ഒരു പെൺകുട്ടിയെ സ്വപ്നം കാണാറുണ്ട് എന്ന് പറഞ്ഞിട്ടില്ലേ… ദേവു: അവളാണോ ഇത്‌..പറയ്..ആണോന്ന്..എനിക്കറിയണം.. അഭി:ഒന്ന് ക്ഷമിക്ക് ഞാൻ പറയട്ടെ… ദേവു: നീ ഒന്നും പറയണ്ട എനിക്ക് കേൾക്കണ്ട..എനിക്ക് പോകണം അഭി വീട്ടിലേക്ക്..അല്ലെങ്കി നീ ഇവിടെ നിന്നോ ഞാൻ പോയിക്കോളാം..ഓട്ടോ കിട്ടും.. അഭി: ദേവൂ നീ എന്തിനാ ഇത്ര തിരക്കക്കുന്നേ..ഒന്ന് നിൽക്ക്.. ദേവു: അഭി ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടൊ ഇത്രൊയൊക്കെ ദേവു പറഞ്ഞിട്ടും ഒന്നും പറയാതെ ചിരിച്ചതെ ഉള്ളു അഭി…

ദേവു: അഭി ഞാൻ പോവ്വാ .നീയെന്താ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ചിരിക്കുന്നേ.. അഭി: ശ്ശെ ന്നാലും നീ..പോവ്വല്ലേടാ..ന്റെ ബെസ്റ്റിയല്ലേ..അല്ലെടീ നിനക്ക് എന്തിനാ ദേഷ്യം വന്നേ ദേവു: അത്…അതിപ്പോ..അങ്ങനെയൊക്കെ ചോദിച്ചാ.. അഭി: ചോദിച്ചാ..പറയ്.ദേവു: പറയാൻ ന്നൂല്യ ന്തോ ദേഷ്യം വന്നു ..ന്തെ എനിക്ക് ദേഷ്യം വരാൻ പാടില്ലേ അഭി:ആ എന്തായാലും വന്നതല്ലേ നമുക്ക് അവളെ ഒന്ന് കണ്ടിട്ട് പോകാം..നീ വാ. ദേവു: ഞാനൊന്നുല്ല്യ നീ തനിച്ചു പോയ മതി..എനിക്ക് വേറെ പണിയുണ്ട് അഭി:ദേവൂ..ഡീ..പ്ലീസ് ഡീ ഞനൊന്ന് പറയട്ടെ.. അവനു പറയാൻ ഉള്ളത് കേൾക്കാതെ അവൾ തിരിച്ച് നടന്നു…തിരിച്ച് നടക്കുമ്പോൾ എന്തോ കണ്ണുകൾ അവള്പോലും അറിയാതെ നിറഞ്ഞു  “ഏട്ടാ ഇതാണോ എന്നും സ്വപ്നത്തിൽ വരാറുണ്ടെന്ന് പറഞ്ഞ കുട്ടി.. എന്താ രണ്ടുപേരും അവിടെ നിൽക്കുന്നെ..ഇങ്ങോട്ട് വാ..”അപ്രതീക്ഷിതമായ എന്തോ കേട്ട ഞെട്ടലോടെ ദേവു തിരിഞ്ഞുനോക്കി.. അഭിയും കൂടെ ആ പെൺകുട്ടിയുമുണ്ട്..രണ്ടുപേരും തന്നെ ഉറ്റുനോക്കുകയാണ്..അവൾക്ക് ഒന്നും മനസ്സിലായില്ല…അഭിയുടെ മുഖത്ത് സ്വയം ജയിച്ചതായൊരു ഭാവമുണ്ട്..ഒപ്പം ഒരു കള്ളച്ചിരിയും.. അഭി:ഡീ വാഴക്കാളി..പിശ്ശാച്ചേ..ഒന്നിങ്ങ് വാ..പറയട്ടെ.. ദേവു: എന്താ… അഭി:

ആ ജാഡ അവിടെ കളഞ്ഞിട്ട് ഇങ്ങോട്ട് വാ പോത്തേ.. ദേവു: എന്തിനാ.. അഭി:നിന്നെ പെണ്ണുകാണാൻ..അല്ല പിന്നെ ഡീ ഇതെന്റെ അനിയത്തിയാ.. അടുത്ത് നിൽക്കുന്ന കുട്ടിയെ ചൂണ്ടിക്കാണിച്ച് അവൻ പറഞ്ഞു സ്വപ്നത്തിൽ എന്നും കാണുന്ന പെൺകുട്ടിയെ കാണിച്ചു കൊടുക്കാൻ വേണ്ടിയാ ഈ വെളുപ്പിന് നിന്നേം പൊക്കി ഇങ്ങോട്ട് വന്നത്.. ദേവു ..ഹമ്.. ഞാൻ വിചാരിച്ചു..അത്..അതാ എനിക്ക് ദേഷ്യം വന്നത്..സോറി അഭി:ന്നാലും നിന്റെ ഒരു ദേഷ്യം…കാണാനും നല്ല ചന്തം ഉണ്ടായിരുന്നു…. ഇപ്പൊ കണ്ടല്ലോ അല്ലെ ന്റെ സ്വപ്നത്തിലെ പെൺകുട്ടിയെ..അഭി അനിയത്തിയോടായി പറഞ്ഞു… നിന്ന നിൽപ്പിൽ താൻ ഐസ് ആയത് പോലെ തോന്നി ദേവൂന്… അഭി…ഡാ സോറി..ട്ടോ അഭി: എന്തിനാ..എനിക്ക് നിന്നെ എന്തോ ഒരുപാട് ഇഷ്ട്ടാണ്..അത് നിന്നോട് പറഞ്ഞാൽ നിങ്ങൾ പെങ്കുട്ട്യോൾ വല്ല്യ ജാഡ കാണിക്കും..നിനക്കും എന്നെ ഇഷ്ട്ടാണെന്നൊക്കെ എനിക്കും അറിയാം പക്ഷെ ചോദിച്ചാൽ അത് അങ്ങ് സമ്മതിച്ച് തരില്ല എത്രയായാലും പെണ്ണല്ലേ.. അതുകൊണ്ടാ ഞാൻ ഇങ്ങനെ ചെയ്തത്.. കുറിച്ച് മുൻപ് എന്തായിരുന്നു ന്റെ ദേവൂന്റെ ദേഷ്യം ദേവു: അതുപിന്നെ..നിനക്ക് വേറെ ഇഷ്ട്ടം ഉണ്ടെന്ന് അറിഞ്ഞപ്പോ..ഞാൻ.

.അത്.. അഭി:ഹി ഹി എനിക്കറിയാം..അപ്പൊ എങ്ങനെയാ..വിട്ടാലോ..കോളേജിൽ പോകണ്ടേ ന്റെ കാന്താരിക്ക്.. ദേവൂ:എങ്കിൽ ഒരു ഐസ്ക്രീം മേടിച്ചുതരുവോ..അഭി.. അഭി: പല്ല്പോലും തേചില്ല അപ്പോഴാ ഒരു ഐസ്ക്രീം….നിന്നെയിന്ന്… അവൻ പറഞ്ഞു തീരും മുൻപ് അവൾ ഓടി…കൂടെ കയ്യെത്തിപ്പിടിക്കാൻ അവനും… അവൾ ഓടിമറഞ്ഞത്..ഐസ്സ്ക്രീമിലും മധുരം നിറഞ്ഞ ജീവിതത്തിലേക്കല്ല…എതിർദിശയിൽ നിന്നും ചീറിപ്പാഞ്ഞ് മരണം മുഴക്കി വന്ന ലോറിയുടെ മുമ്പിലേക്കായിരുന്നു.., ഒരു നിമിഷം ഭൂമി തലകീഴായി മറയുന്ന പോലെ തോന്നി അഭിക്ക്..തന്റെ സ്വപ്‌നങ്ങൾ…ദേവൂ…അവന് ഒരു നിമിഷം താൻ കാണുന്നത് സത്യമാവല്ലേ എന്ന് ആഗ്രഹിച്ചു… രക്തത്തിൽ കുളിച്ച് കിടക്കുന്ന അവളേം കൊണ്ട് ഹോസ്പിറ്റലിൽ എത്തുമ്പോഴും ഒന്നും സംഭവിക്കല്ലേ എന്ന് മനസ്സുരുകി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു പേരുപോലും അറിയാത്ത കോടാനുകോടി ദൈവങ്ങളോട്.. വിധിയെ പഴിച്ചുകൊണ്ട് ഐ സി യുവിന് മുമ്പിൽ നിൽക്കുമ്പോഴും..

ദൈവത്തോട് ഭിക്ഷ ചോദിച്ചത് അവളുടെ ജീവനായിരുന്നു.. സമയം ഇഴഞ്ഞ് നീങ്ങുന്നത് പോലെ തോന്നി…വേദനയുടെ ദൈർഗ്യം കൂടി വന്നു..ഒന്ന് പൊട്ടിക്കരയാൻ പോലും മറന്ന വെറുമൊരു രൂപമായി കഴിഞ്ഞു അഭി.. പെട്ടന്ന് ഐ യു വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തു വന്നു…ഒന്നും വരല്ലെന്ന് മനസ്സിനെ പഠിപ്പിച്ചുകൊണ്ട് അഭി അടുത്തേക്ക് ചെന്നു..അവന്റെ ഹൃദയമിടിപ്പ് കൂടുന്ന പോലെ തോന്നി.. ഡോക്ടറെ..ന്റെ ദേവൂന്.. ഒന്നും പറയാറില്ല..കാഴ്ച്ചശക്തി തിരിച്ചുകിട്ടാനുള്ള സാദ്ധ്യത കുറവാണ്..ആക്‌സിഡന്റിൽ തലക്ക് നല്ല മുറിവുണ്ട്.. ഓപ്പറേഷൻ വേണം എത്രയും പെട്ടന്ന് ബി+ve ബ്ലഡ് എത്തിക്കണം.. തലയിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അഭിക്ക്..ഉറക്കെ കരയാൻ തോന്നി…പരിസരം മറന്ന്.. കാഴ്ചകളുടെ ലോകം എന്നെന്നേക്കുമായി തന്റെ ദേവുന് നഷ്ടമായിരിക്കുന്നു.. ഇനി അവൾക്ക് തന്നെ കാണാൻ സാധിക്കില്ല…ജീവനില്ലാത്ത ശരീരം പോലെ അഭി വരാന്തയിലെ ഇരുട്ടിലൂടെ നടന്നു എങ്ങിനെയെങ്കിലും ബ്ലഡ് ഒപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവൻ, കൂട്ടുകാരേം പരിചയക്കാരേം വിളിച്ച് ബ്ലഡിനുള്ള അറെജ്മെന്റ്സ് ചെയ്തു..

ഓപ്പറേഷൻ സമയത്തിന് മുൻപ് വാതിലിന് അപ്പുറത്ത് നിന്നും അവൻ അവളെ കണ്ടു… ഒന്നും അറിയാതെ ഉറങ്ങുകയാണ് അവള്…അവളെ ആ അവസ്ഥയിൽ അധികനേരം നോക്കി നിൽക്കാൻ അവനു കഴിഞ്ഞില്ല…തന്റെ സ്വപ്‌നങ്ങൾ ആ ഹോസ്പിറ്റലിൽ ചിതറികിടക്കുന്ന പോലെ തോന്നി അവന് ഇരുൾ പതുക്കെ നീങ്ങുന്നത് പോലെ തോന്നി…ഒപ്പേറഷൻ ഓക്കേ ആയി..കുഴപ്പമൊന്നുല്ല്യ 5 മണിക്കൂർ കഴിഞ്ഞ് റൂമിലേക്ക് മാറ്റും അപ്പോൾ കയറി കാണാം..അഭിയുടെ തോളിൽ തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു..പക്ഷെ അവനിൽ ഒരു ഭാവമാറ്റവും ഇല്ലായിരുന്നു..ഭൂരേ ഏതോ കോണിലേക്ക് കണ്ണും നട്ട് ഇരിക്കുന്നു.. കയ്യിൽ മുറുകെ പിടിച്ച അലിഞ്ഞു തീരാറായ ഐസ്ക്രീം..ഡോക്ടർ വീണ്ടും തോളിൽ തട്ടി..

ഇല്ലാ മാറ്റമൊന്നും ഇല്ലാ..അതെ ഇരിപ്പ്…. ആരൊക്കെയോ അവന്റെ മുമ്പിലൂടെ നടന്നു നീങ്ങിഒപ്പം..സമയവും കടന്നുപോയി.. കയ്യിൽ മുറുകെ പിടിച്ചിരുന്ന ഐസ്ക്രീം അലിഞ്ഞില്ലാണ്ടായി..എന്നിട്ടും അഭി അതൊന്നും അറിഞ്ഞില്ല…അവൻ നടക്കുകയാണ്…ഒന്നും അറിയാതെ..ആ വരാന്തയിലൂടെ..എങ്ങോട്ടെന്നില്ലാതെ… മായാത്ത മുറിവുകൾ സമ്മാനിച്ച് കാലം ഓടി മറഞ്ഞു ഒരു ഐസ്ക്രീമും കയ്യിൽ പിടിച്ച്കൊണ്ട് അഭി ഇപ്പോഴും കാത്തിരിക്കുകയാണ് തന്റെ പഴയ ദേവൂനെ… വിധി അവന് സമ്മാനിച്ച കാലിലെ ചങ്ങലകൾക്ക് കാലം ഭ്രാന്ത് എന്ന് പേരവിളിച്ചു.. ആ ഭ്രാന്തിന്റെ കിലുക്കത്തിനൊപ്പം..കൂട്ടായി ഇപ്പൊ അവളും ഉണ്ട്… കാഴ്ചക്കും അപ്പുറത്തെ തന്റെ പ്രണയം സത്യമാക്കാൻ അഭിയേട്ടന്റെ സ്വന്തം ദേവൂട്ടി