പരസ്പരം യോജിച്ചുപോകാൻ കഴിയുന്നില്ല. റിമി ടോമി വിവാഹമോചനത്തിനായി ഹർജി നൽകി

താരങ്ങളുടെ വിവാഹവും വിവാഹമോചനവുമെക്കെ സർവസാധാരണമാണ്. വളരെപ്പെട്ടന്ന് തന്നെയാണ് വിവാഹവാർത്തയും വിവാഹമോചനവർത്തയുമെല്ലാം പ്രചരിക്കുന്നതും. നിരവധി പ്രിയ താരങ്ങളാണ് ഇതിനോടകം തന്നെ വിവാഹമോചനം നേടിയിരിക്കുന്നതും. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് പ്രശസ്ത ഗായികയും…

താരങ്ങളുടെ വിവാഹവും വിവാഹമോചനവുമെക്കെ സർവസാധാരണമാണ്. വളരെപ്പെട്ടന്ന് തന്നെയാണ് വിവാഹവാർത്തയും വിവാഹമോചനവർത്തയുമെല്ലാം പ്രചരിക്കുന്നതും. നിരവധി പ്രിയ താരങ്ങളാണ് ഇതിനോടകം തന്നെ വിവാഹമോചനം നേടിയിരിക്കുന്നതും. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് പ്രശസ്ത ഗായികയും നടിയുമായ റിമി ടോമി വിവാഹമോചിതയാകാൻ പോകുന്നുവെന്നുള്ളത്. 

റിമിയും ഭർത്താവ് റോയ്‌സും വേർപിരിയാനായി കഴിഞ്ഞദിവസം ഏറണാകുളം കുടുംബകോടതിയെ സമീപിച്ചെന്നും വിവാഹമോചനത്തിനായി ഹർജി നല്കിയെന്നുമാണ്  പുറത്ത് വരുന്ന റിപോർട്ടുകൾ. പരസ്പരം യോജിച്ചുപോകാൻ കഴിയാത്തത്കൊണ്ട് പരസ്പര സമ്മതത്തോടെയാണ് വിവാഹബന്ധം വേര്പിരിയുന്നതെന്നാണ് ഹർജിയിൽ ഉള്ളത്. കഴിഞ്ഞ മാസം ഇരുവരും ഹർജി നൽകിയതിനെ തുടർന്ന് ഈ മാസം രണ്ടാം തീയതി കോടതിയിലെത്തന് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇരുവരും കോടതിയിൽ എത്തിയതിനെ തുടർന്നാണ് വിവാഹമോചന വാർത്ത പുറത്തായത്. 11 വർഷങ്ങൾക്ക് മുന്പായിരുന്നു  ഇരുവരും വിവാഹിതരായത്.