പാക് ഹണി ട്രാപ്പിങ് :സൈനീക രഹസ്യം ചോർത്താൻ വ്യാജസുന്ദരികളുമായ് പാകിസ്ഥാൻ

പാക് ഹണി ട്രാപ്പിംഗ്  എന്ന പുതിയ തന്ത്രവുമായി പാകിസ്ഥാൻ..ഓണ്‍ലെെന്‍ ഹണിട്രാപ്പിങ്ങാണ് പാക് ലക്ഷ്യമാക്കുന്നത്.ഇതിനായി പാക്കിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സി വല വിരിച്ചുകഴി‌ഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയത്തിലെ എല്ലാവരും അതീവ ജാഗ്രത ആയിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.മുതിർന്ന സൈനികരെയും സാധാരണക്കാരെയും…

പാക് ഹണി ട്രാപ്പിംഗ്  എന്ന പുതിയ തന്ത്രവുമായി പാകിസ്ഥാൻ..ഓണ്‍ലെെന്‍ ഹണിട്രാപ്പിങ്ങാണ് പാക് ലക്ഷ്യമാക്കുന്നത്.ഇതിനായി പാക്കിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സി വല വിരിച്ചുകഴി‌ഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയത്തിലെ എല്ലാവരും അതീവ ജാഗ്രത ആയിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.മുതിർന്ന സൈനികരെയും സാധാരണക്കാരെയും ആണ് അവർ ലക്‌ഷ്യം വെച്ചിരിക്കുന്നത്.

മുതിര്‍ന്ന സെെനികരെ വലയിലാക്കുന്നതിനായി  ഇവര്‍ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് രാജ്യത്തിന്‍റെ സെെനികപരമായ നീക്കങ്ങളും രഹസ്യങ്ങളും ചോര്‍ത്തും. ഇവരുടെ ഈ ലക്ഷ്യം സാധൂകരിക്കുന്നതിനായി പരിചയം സ്ഥാപിക്കുന്ന സെനിക ഉദ്ദ്യോഗസ്ഥനുമായി ചങ്ങാത്തമുണ്ടാക്കിയ ശേഷം കെണിയില്‍പ്പെടുത്താൻ  തക്കവിധമുളള ചിത്രങ്ങളും ദൃശ്യങ്ങളും കെെക്കലാക്കും. ഈ നീക്കത്തിലൂടെ ഓഫീസറെ കുടുക്കി അവരുടെ ലക്ഷ്യങ്ങല്‍ നേടുകയാണ് ഉദ്ദേശ്യം. ഇപ്പോള്‍ തന്നെ ഇതിനായുളള ആദ്യ പടിയായി ഇന്ത്യന്‍ യുവതികളുടെ ചിത്രങ്ങല്‍ ഉപയോഗിച്ചുള്ള പി ഫേസ്ബുക് പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കൾ ആക്കാനുള്ള  അപേക്ഷ ഫേസ് ബുക്കില്‍ വന്ന് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

പാകിസ്ഥാൻ ഇതിന് മുമ്പും ഇത്തരത്തിലുളള നീക്കം  നടത്തിയത് വിവാദമായിരുന്നു. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായതോടെ ഐഎസ്ഐ ചാരൻമാരുടെയും ഹാക്കർമാരുടെയും  സൈബർ ആക്രമണം ശക്തമായിട്ടുണ്ട്. അതുകൊണ്ടു  തന്നെ പാക്കിന്‍റെ ഹണിട്രാപ്പിങ്ങ് പദ്ധതിയോട് ജാഗ്രത പുലര്‍ത്തണമെന്നും കെണിയില്‍ പെടരുതെന്നും രാജ്യത്തിന്‍റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇരയാക്കപ്പെടരുതെന്നും വേണ്ട മുന്നറിയിപ്പുകള്‍ പ്രതിരോധ മേഖലക്ക് മുന്നറിയിപ്പ് കെെമാറിയിരിക്കുകയാണ്.