പിഞ്ചുകുഞ്ഞിനെ കെട്ടിടത്തിന് താഴേക്ക് വലിച്ചെറിഞ്ഞ് പിതാവ്…!

വീട് പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് ആറുമാസം പ്രായമുള്ള മകളെ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കെറിഞ്ഞ് പിതാവ്. ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ തീരനഗരമായ പോർട്ട് എലിസബത്തിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പോർട്ട് എലിസബത്തിലെ ടൗൺഷിപ്പായ ക്വാഡ്‌വെസിയിലെ…

വീട് പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് ആറുമാസം പ്രായമുള്ള മകളെ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കെറിഞ്ഞ് പിതാവ്. ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ തീരനഗരമായ പോർട്ട് എലിസബത്തിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

പോർട്ട് എലിസബത്തിലെ ടൗൺഷിപ്പായ ക്വാഡ്‌വെസിയിലെ ചേരിയിലെ അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കാനെത്തിയ സംഘത്തിന്റെ മുന്നിലായിരുന്നു പിതാവിന്റെ ക്രൂരകൃത്യം.

കെട്ടിടത്തിന് മുകളിൽ നിന്നും കുഞ്ഞിനെ വലിച്ചെറിയുമെന്ന് പിന്നാലെയെത്തിയ പൊലീസുകാരോട് പിതാവ് ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസുകാർ ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.
സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിയെ തലകീഴായി കാലിൽ തൂക്കി പിതാവ് താഴേക്ക് എറിയുകയായിരുന്നു.

എന്നാൽ താഴേക്ക് പതിച്ച കുഞ്ഞിനെ പിടിക്കാൻ താഴെനിന്ന പോലീസിന് കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായി. കുഞ്ഞിനെ എറിഞ്ഞ പിതാവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.