പിഞ്ചുമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന അമ്മ; ഇത് ആരെയും കണ്ണീരിലാഴ്ത്തുന്ന കാഴ്ച !

പിഞ്ചുമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുകയാണ് ഒരമ്മ. ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയും ഭര്‍ത്താവ് സിച്ചുവാന്റേയും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഐസിയുവിലായ തന്റെ മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍…

പിഞ്ചുമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുകയാണ് ഒരമ്മ. ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയും ഭര്‍ത്താവ് സിച്ചുവാന്റേയും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഐസിയുവിലായ തന്റെ മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ മുലപ്പാല്‍ വില്‍ക്കുന്നത്. ണമ്മ മുലപ്പാല്‍ വില്‍ക്കുമ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി അടുത്ത് തന്നെ നില്‍ക്കുന്ന അച്ഛനെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ചിത്രത്തില്‍ കാണാം. ‘സെല്‍ ബ്രെസ്റ്റ് മില്‍ക്ക് സേവ് ഡോട്ടര്‍’ എന്ന പോസ്റ്ററാണ് അച്ഛന്‍ പിടിച്ചിട്ടുള്ളത്. ‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്.

ഇരട്ടക്കുട്ടികളുടെ അമ്മയാണ് ഈ 24 വയസ്സുകാരി. ‘ഐസിയുവിലുള്ള മകളുടെ ചികിത്സയ്ക്ക് തനിക്ക് പണം കണ്ടത്തേണ്ടതുണ്ട്. അതിനാലാണ് താന്‍ മുലപ്പാല്‍ വില്‍പ്പന നടത്തുന്നത്’ എന്ന പോസ്റ്റര്‍ പിടിച്ചാണ് താങും ഭര്‍ത്താവും ആളുകളുടെ സഹായം തേടിയിരിക്കുന്നത്. കുട്ടിയുടെ ചിത്രവും മെഡിക്കല്‍ രേഖകളുടെ പകര്‍പ്പുമാണ് ‘സെല്‍ ബ്രെസ്റ്റ് മില്‍ക്ക് സേവ് ഡോട്ടര്‍’ എന്നെഴുതിയ പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുലപ്പാലിന് ഈടാക്കുന്ന ചാര്‍ജും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.

ഷന്‍ഴെന്നിലെ ബാവോ അന്‍ ജില്ലയിലെ പീപ്പിള്‍സ് ആശുപത്രി ഐസിയുവില്‍ ഗുരുതര നിലയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന താങ്ങിന്റെ ഇരട്ടക്കുട്ടികളില്‍ ഒരാളുടെ ചികിത്സയ്ക്കായി ഒരു ലക്ഷം യുവാന്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള പണത്തിന് വേണ്ടി തങ്ങളെകൊണ്ട് പറ്റുന്നതെല്ലാം ചെയ്യുകയാണ് എന്ന് ഭര്‍ത്താവ് സിച്ചുവാന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡിസംബറിലാണ് താങ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാത്ത പ്രസവമായിരുന്നു താങിന്റേത്. പ്രസവത്തിനു പിന്നാലെ കുഞ്ഞുങ്ങളിലൊരാള്‍ക്ക് പനിയും അണുബാധയും പിടിപെട്ടു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചതോടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. ചികിത്സിച്ചു ഭേദമാക്കാന്‍ വലിയ തുക ആവശ്യമാണെന്ന് അറിഞ്ഞതോടെയാണ് സാമ്പത്തിക സഹായം തേടി മുലപ്പാല്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ച് ഇരുവരും തെരുവിലേക്കിറങ്ങിയത്.

കഴിഞ്ഞ 16 വര്‍ഷമായി ഷെന്‍ഴെനില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്. ചൈനയിലെ സര്‍ക്കാര്‍ ക്ഷേമ ഫണ്ടുകള്‍ ഇത്രയും താഴേക്കിടയിലുള്ളവരിലേക്ക് എത്തുക ചുരുക്കമാണ്. മാത്രമല്ല, ആരോഗ്യമേഖല വളരെ ചെലവേറിയതായതിനാല്‍ പാവപ്പെട്ടവര്‍ സ്വന്തക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന നിലയിലുമാണ്. ചിലര്‍ ശരീരം വിറ്റ് കുഞ്ഞുങ്ങളെ നോക്കുമ്പോള്‍, കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്താനാകാത്ത ചിലര്‍ അവരെ ഉപേക്ഷിക്കുന്നതും പതിവാണ്. മകള്‍ക്ക് വേണ്ടി മുലപ്പാല്‍ വില്‍പ്പന നടത്തുന്ന അമ്മയുടേയും അച്ഛന്റേയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ഷെന്‍ഴെന്നിലെ മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ദമ്പതികളെ തിരിച്ചറിഞ്ഞതായും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സംഭവം വാസ്തവമാണെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാര്‍ത്ത ഏറ്റെടുത്തു. മുലപ്പാല്‍ വില്പന നടത്തുന്ന അമ്മയുടെയും ഒപ്പമുള്ള ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി സാമ്പത്തിക സഹായ വാഗ്ദാനം ദമ്പതികള്‍ക്ക് ലഭിച്ചുവെന്നാണ് വിവരം.

source:east cost daily