പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി…

ലൈംഗീകമായി പീഡിപ്പിച്ചു എന്ന് പരാതി നൽകിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി.കോടതി ഈ യുവതിക്ക് 25 ലക്ഷം രൂപയാണ് പിഴ ഇട്ടത്.ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയുമായനേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവ…

ലൈംഗീകമായി പീഡിപ്പിച്ചു എന്ന് പരാതി നൽകിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി.കോടതി ഈ യുവതിക്ക് 25 ലക്ഷം രൂപയാണ് പിഴ ഇട്ടത്.ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയുമായനേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവ വ്യവസായിയ്ക്ക് നേരെ ലൈംഗീക പീഡന കേസ് കൊടുക്കുകയായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞു.

നേരത്തെ നേഹയുടെ കമ്പനിയും ആരോപണ വിധേയന്റെ കമ്പനിയും തമ്മില്‍ ട്രേഡ് മാര്‍ക്കിനെ ചൊല്ലി നിയമപരമായി പോരാട്ടം നടന്നിരുന്നു. കേസില്‍ ആരോപണ വിധേയന് അനുകൂലമായ വിധി വന്നത് നേഹ ഗാന്ധിറെ ചൊടിപ്പിച്ചു. ഇതാണ് പിന്നീട് പീഡന പരാതി നല്‍കാന്‍ കാരണം. പരാതി വ്യാജമെന്ന് നേഹ ഒടുവില്‍ കോടതിയില്‍ സമ്മതിക്കുകയായിരുന്നു.സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പെന്ന നിലയിലാണ് നേഹയ്‌ക്കെതിരെ 25 ലക്ഷം പിഴ ചുമത്തിയത്.