പുരുഷന്മാരുടെ തുറിച്ചു നോട്ടം ഒഴിവാക്കാന്‍ മാറിടം കരിങ്കല്ല് വെച്ച് ചുട്ട് പൊള്ളിച്ച് വളര്‍ച്ച നശിപ്പിക്കുന്ന പ്രാകൃത രീതി

ചൂഴ്ന്നു നോട്ടങ്ങൾ സ്ത്രീകൾ കാലാകാലാങ്ങളായി അനുഭവിച്ചു പോരുന്ന ഒന്നാണ്. ശരീരത്തിലേക്ക് കാമത്തിന്റെ ഭാഷയില്‍ നോക്കുന്നവരോട് പ്രതികരിക്കുന്നവരുമുണ്ട്,  ചുരുണ്ടു കൂടി നില്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കാന്‍ പ്രാകൃതമായ രീതി  ഉപയോഗിക്കുന്ന ഒരു സമൂഹം ഇന്നും ഉണ്ടെന്നതാണ് അത്ഭുതം. കൗമാരക്കാരായ പെണ്‍കുട്ടികളുടെ…

ചൂഴ്ന്നു നോട്ടങ്ങൾ സ്ത്രീകൾ കാലാകാലാങ്ങളായി അനുഭവിച്ചു പോരുന്ന ഒന്നാണ്. ശരീരത്തിലേക്ക് കാമത്തിന്റെ ഭാഷയില്‍ നോക്കുന്നവരോട് പ്രതികരിക്കുന്നവരുമുണ്ട്,  ചുരുണ്ടു കൂടി നില്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കാന്‍ പ്രാകൃതമായ രീതി  ഉപയോഗിക്കുന്ന ഒരു സമൂഹം ഇന്നും ഉണ്ടെന്നതാണ് അത്ഭുതം.

കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ സ്തന വളര്‍ച്ച തടയാന്‍ ചുട്ടകല്ല് വെക്കുന്ന പ്രാകൃത രീതി പ്രവര്‍ത്തികമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം പ്രാകൃത രീതികള്‍ പല വീട്ടുകാരും അവലംബിക്കുന്നത് അനാവശ്യമായ ആണ്‍ നോട്ടം ഒഴിവാക്കാനാണ്.

ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതൊരു ചടങ്ങു പോലെയാണെങ്കിൽ അതെ രീതിയിൽ ബ്രിട്ടൻ , ലണ്ടൻ തുടങ്ങിയ പാശ്ചാത്യ പുരോഗമന നാടുകളിൽ ആവർത്തിക്കപ്പെടുകയാണ് ഇത് വ്യത്യസ്തമായി തോന്നുന്നത്.

ഈ ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗാര്‍ഡിയന്‍ പത്രമാണ്. ലണ്ടന്‍, യോര്‍ക്ക്‌ഷൈര്‍, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. യുഎന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ്.

കരിങ്കല്ല് ചൂടാക്കി സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച്‌ വീണ്ടും ഉണ്ടാകുന്നിനനുസരിച്ചാണ് ഇത് എത്രതവണ ചെയ്യണമെന്നത് നിശ്ചയിക്കുന്നത്ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്ബോഴോ പെണ്‍കുട്ടികളില്‍ ഇവ അടിച്ചേല്‍പിക്കുകയാണ് പതിവ്.