പെങ്കുട്ട്യോളേ… കെട്ടുവാണെങ്കിൽ പ്രായമായ അഛനും അമ്മയുമുള്ള ഒരു ചെക്കനെ തന്നെ കെട്ടണം..

പെങ്കുട്ട്യോളേ… കെട്ടുവാണെങ്കിൽ പ്രായമായ അഛനും അമ്മയുമുള്ള ഒരു ചെക്കനെ തന്നെ കെട്ടണം.. അഞ്ചുതിരിയിട്ട നിലവിളക്കും പിടിച്ച് വലതുകാൽ വച്ച് ആ വീടിന്റെ പടി കയറുമ്പൊഴേ മനസ്സിലൊരു നൂറുവട്ടം പറഞ്ഞുറപ്പിക്കണം ഇവരെന്റെ അമ്മയുമഛനുമെന്ന്.. “കുട്ട്യേ കൊണ്ട്…

പെങ്കുട്ട്യോളേ…
കെട്ടുവാണെങ്കിൽ പ്രായമായ അഛനും അമ്മയുമുള്ള ഒരു ചെക്കനെ തന്നെ കെട്ടണം..

അഞ്ചുതിരിയിട്ട നിലവിളക്കും പിടിച്ച് വലതുകാൽ വച്ച് ആ വീടിന്റെ പടി കയറുമ്പൊഴേ മനസ്സിലൊരു നൂറുവട്ടം പറഞ്ഞുറപ്പിക്കണം ഇവരെന്റെ അമ്മയുമഛനുമെന്ന്..

“കുട്ട്യേ കൊണ്ട് കറങ്ങാമ്പോട ചെക്കാന്ന്” അമ്മ കെട്ട്യോനെ ശാസിക്കുമ്പോൾ… “ഇവർ രണ്ടാളുമില്ലാതെ ഞാനെങ്ങോട്ടുമില്ലെന്ന്” ഭർത്താവിനോട് പരിഭവിക്കണം.

നിങ്ങളു രണ്ടു പേരുമിരിക്കുന്നിടത്തേക്ക് അഛൻ പണ്ടുകാലത്തെ കഥകളും പറഞ്ഞു കൊണ്ടെത്തുമ്പൊഴേക്കും “അവരവിടെ കൊച്ചുവർത്തമാനം പറയട്ടെ .. നിങ്ങളിങ്ങോട്ട് വാ മനുഷ്യാന്ന് അമ്മ ഒച്ചയെടുക്കുവാൻ തുടങ്ങും”.. അപ്പോഴാ അമ്മയുടെ കൈ പിടിച്ച് “നിങ്ങൾക്ക് കേൾക്കാമ്പാടില്ലാത്തതൊന്നും ഞങ്ങൾക്ക് പറയാനുമില്ലമ്മേ” എന്ന ഒറ്റ വാചകത്തിലൂടെ അമ്മയുടെ മനസ്സിലുള്ള മരുമകൾ സങ്കൽപത്തെ പാടേ ഇല്ലാതാക്കണം..

കെട്ട്യോൻ ചിലവിനേൽപ്പിക്കുന്ന തുകയിലെ തുഛമായ ഭാഗം മതിയാകും പുതിയൊരു നേര്യതിനും മുണ്ടിനും.. അതു വാങ്ങി അവരുടെ കൈയ്യിലേക്ക് വച്ചു കൊടുക്കുമ്പോൾ ആ കണ്ണുകളിലുറയുന്ന കണ്ണീരിന്റെ തിളക്കം കണ്ട് നൂറു കോടി പുണ്യം നേടണം..

മകനു വേണ്ടി ജീവിത സുഖം ത്യജിച്ചവർക്ക് ആവുന്ന കാലത്ത് പോകുവാനാഗ്രഹിച്ചിരുന്നിടത്തൊക്കെ കൊണ്ടു പോകണം..

“രണ്ട് ഓൾഡു പീസുകൾ വീട്ടിലുണ്ടല്ലേടീന്ന്” ന്യൂ ജനറേഷൻ കൊച്ചമ്മമാർ പരിഹസിക്കുമ്പോൾ.. “നിങ്ങൾക്കൊന്നും ദൈവം വിധിച്ചിട്ടില്ലാത്ത ഭാഗ്യമാണ് ഇവരിലൂടെ എനിക്ക് ലഭിച്ചതെന്ന്” തലയുയർത്തി അഭിമാനത്തോടെ പറയണം.

പരിഭവങ്ങളെക്കാൾ കൂടുതൽ സന്തോഷങ്ങൾ മാത്രം പങ്കുവച്ച്…മകനേക്കാളും കൂടുതലവരെ സ്നേഹം കൊണ്ടു പൊതിയണം..

പത്തു ദിവസത്തേക്കിന് സ്വന്തം വീട്ടിലേക്ക് താൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ .. “ആ കിലുക്കാംപെട്ടി പെണ്ണു പോയപ്പോൾ വീടുറങ്ങിയെന്ന്” അഛൻ ഉമ്മറത്തിരുന്ന് പറയുന്നുണ്ടാവും ..
“വേഗം പോയി കൊച്ചിനെ വിളിച്ചോണ്ട് വാടാ”.. “അതിനെ കാണാണ്ട് എനിക്കിരിയ്ക്കാമ്പാടില്യാന്ന്” അമ്മ നെടുവീർപ്പിടുന്നുണ്ടാവും.
എങ്കിലുറപ്പിക്കുക നീയവർക്ക് മരുമകളല്ല മകളെന്ന് …

പീന്നീടൊരു നാൾ വരാന്തയിൽ വെറ്റില മുറുക്കുന്ന അവരുടെ മുന്നിലേക്ക് കെട്ട്യോ നെ തള്ളിവിട്ട് അയാളെക്കൊണ്ടു പറയിപ്പിക്കണം.. “അഛനുമമ്മയ്ക്കും താലോലിക്കാനൊരു പൊന്നും കുടം വരുന്നൂന്ന്.”!!!!

ജൻമം നൽകിയ കുഞ്ഞിനു ബുദ്ധിയുറയ്ക്കുന്ന പ്രായമാകുമ്പോഴേ കാട്ടിക്കൊടുക്കണം.. ക്ഷേത്രത്തിലുള്ളതല്ല നമ്മുടെ വീട്ടിലുള്ള പ്രായമായ മാതാപിതാക്കളാണ് ദൈവങ്ങളെന്ന്..!!

അവൻ അല്ലെങ്കിൽ അവൾ ആ നല്ലപാഠം കേട്ടു വളരട്ടെ..
നാളെ ഒരു ഭാര്യ .. ഒരു മരുമകളായിത്തീരുമ്പോൾ സുമുഖനായ ഭർത്താവിനെക്കാളും അയാൾക്കു ജൻമം നൽകിയ മാതാപിതാക്കളെ അവൾ സ്നേഹിക്കട്ടെ… ബഹുമാനിക്കട്ടെ.❤