പെണ്ണു കാണാനിരുന്നവളുടെ ഫോൺ വിളിയിലെ വിശേഷം തിരക്കലിൽ ഞാനൊന്ന് ഞെട്ടി

രചന : സുധി മുട്ടം പെണ്ണു കാണാനിരുന്നവളുടെ ഫോൺ വിളിയിലെ വിശേഷം തിരക്കലിൽ ഞാനൊന്ന് ഞെട്ടി. “ഇതെന്നാ ഏർപ്പാടാണു ..ചേട്ടന്റെ പോട്ടം കണ്ടു ഇഷ്ടായീന്ന് മുമ്പ് വിളിച്ച് പറഞ്ഞവൾ ഇപ്പോൾ ഒരുമനം മാറ്റം. ഫോൺ…

രചന : സുധി മുട്ടം

പെണ്ണു കാണാനിരുന്നവളുടെ ഫോൺ വിളിയിലെ വിശേഷം തിരക്കലിൽ ഞാനൊന്ന് ഞെട്ടി. “ഇതെന്നാ ഏർപ്പാടാണു ..ചേട്ടന്റെ പോട്ടം കണ്ടു ഇഷ്ടായീന്ന് മുമ്പ് വിളിച്ച് പറഞ്ഞവൾ ഇപ്പോൾ ഒരുമനം മാറ്റം. ഫോൺ നമ്പർ ഇവൾക്ക് കൊടുക്കരുതെന്ന് വീട്ടിലെ പാരയോട് പറഞ്ഞതാണ് (പെങ്ങളൂട്ടി) . “ചേട്ടായി ഇത് ന്യൂജെൻ കാലമാണ്.. പെൺകുട്ടിയോൾക്ക് കെട്ടാൻ പോണ ചെക്കനോട് സംസാരിക്കാൻ വല്യ ഇഷ്ടമാണ്. നിങ്ങൾ പഴഞ്ചനായതിനാലാ ഇങ്ങനെ ചിന്തിൽകുന്നത്” കൂടപ്പിറപ്പിന്റെ മറുപടിയിൽ ഞാൻ നിശബ്ദനായി.ഇനി ഞാനായിട്ട് പഴഞ്ചനാകണ്ട..ന്യൂ ആയേക്കാമെന്ന് കരുതി..അവൾ പറഞ്ഞതിനെല്ലാം സമ്മതിച്ചു.. ”

കൂയ്….” നീട്ടിയൊരലർച്ച കാന്താരി ഫോണിൽ കൂടി. ഞാനൊന്ന് ഞെട്ടി… “ഏട്ടനെവിടാ…സ്വപ്നലോകത്താണോ” “ഹേയ് അല്ല” “ശരി ചോദിച്ചതിനു മറുപടി താ” “പോട്ടം കണ്ട് എന്നാ തോന്നുന്നു” “ഹ ഹാ ഹാ..അത് ഫുൾ മേക്കപ്പിട്ട് ..ക്യാമറാ വർക്കിൽ വെളുപ്പിച്ചതല്ലെ” അവൾ പറഞ്ഞത് ശരിയാണു..പെണ്ണിനു പോട്ടം കൊടുക്കാനായി സകല അഡ്ജസ്റ്റ്മെന്റും നടത്തി. പൊതുവേ ഇളം കറുപ്പാണ്.. പ്രവാസജീവിതം കൂടിയായപ്പോൾ കൂടുതൽ കറുത്തു.പെണ്ണ് കിട്ടാൻ പ്രയാസമായതിനാൽ ചെയ്തു പോയതാണു..

സത്യം തന്നെ പറഞ്ഞു “ഞാൻ കറുത്തിട്ടാണു…കുട്ടി..” “ഞാൻ വെളുത്തിട്ടാണു” “ഇഷ്ടമായില്ലെങ്കിൽ പറഞ്ഞാൽ മതി..ഞാനെന്തെങ്കിലും കാരണം പറഞ്ഞു പിന്മാറാം” “പിന്മാറിയാൽ ഞാൻ കൊല്ലും ട്ടാ..എനിക്കറിയണമായിരുന്നു സത്യം പറയുന്ന മനസാണോ എന്ന്.ഏട്ടന്റെ നിറത്തിനല്ല..മനസു വെളുത്തിട്ടാണു..എനിക്ക് മനസിലായി ” “എങ്ങനെ” “ഏട്ടൻ എന്നെ കാണാത്തതിനാൽ എനിക്ക് ധൈര്യമായി എന്തും ചോദിക്കാം.കറുപ്പിനു ഏഴു അഴകാണു..മനസിനു വെളുപ്പു നിറവും..എനിക്കീ വെളുത്ത മനസുള്ള ഏട്ടനെ മതി..ഇനി കാണണമെന്നില്ല..എത്ര നാളു വേണമെങ്കിലും എന്റെ ഏട്ടനായി കാത്തിരിക്കും..കുറുമ്പനായ കറുമ്പനെ കെട്ടാനായി” അവളുടെ ചിരി എന്റെ മനസിൽ ഒരു മഞ്ഞുതുള്ളിയായി ഇറ്റിറ്റു വീണു മനസ് തണുപ്പിച്ചു. പ്രവാസജീവിതം കൊടും ചൂടിലെരിയുമ്പഴും കാത്തിരിക്കാൻ ഒരാളുണ്ടെന്നുളളത് ഒരു പ്രതീക്ഷയാണു…. ജീവിക്കുവാനായി……