പെരുംപാമ്പിനെ ചുംബിക്കാന്‍ ശ്രെമിച്ച യുവതിയുടെ മുഖം പാമ്പ് കടിച്ച് കീറി, വീഡിയോ

ഇപ്പോള്‍  സോഷ്യല്‍ മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത് തായിലാന്റിലെ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്.  സാഹസികതയ്ക്ക് വേണ്ടി പാമ്പിനെ കൈയിലെടുക്കാനും, കഴുത്തിലിടാനും കുറച്ചു കൂടി സാഹസികരാണെങ്കില്‍ ഉമ്മ വയ്ക്കാനും ശ്രമിക്കും. അങ്ങനെ അപകടം പിടിച്ചു വാങ്ങിയതായിരുന്നു യുവതി. യുവതിയ്ക്ക് എട്ടിന്റെ പണിയാണ്…

ഇപ്പോള്‍  സോഷ്യല്‍ മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത് തായിലാന്റിലെ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്.  സാഹസികതയ്ക്ക് വേണ്ടി പാമ്പിനെ കൈയിലെടുക്കാനും, കഴുത്തിലിടാനും കുറച്ചു കൂടി സാഹസികരാണെങ്കില്‍ ഉമ്മ വയ്ക്കാനും ശ്രമിക്കും. അങ്ങനെ അപകടം പിടിച്ചു വാങ്ങിയതായിരുന്നു യുവതി.

യുവതിയ്ക്ക് എട്ടിന്റെ പണിയാണ് കിട്ടിയത് എന്ന് പറയാതിരിക്കാന്‍ വയ്യ. ചൈനക്കാരിയായ ജിന്‍ ജിങ് പാമ്പിനോടുള്ള പ്രേമം മൂത്ത് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചതാണ് . പക്ഷെ പാമ്പിനിഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല യുവതിയുടെ മൂക്കില്‍ അസലൊരു കടിയും വച്ചുകൊടുത്തു.

അപ്പോള്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി.  വിഷമില്ലാത്ത പാമ്പായതിനാല്‍ ജീവനും അതുപോലെ തന്നെ കടി കിട്ടിയ മുഖത്തിനും ആപത്ത്  ഉണ്ടായില്ല.   വീഡിയോ ചുവടെ:-