പെറ്റമ്മയുടെ ശബ്ദം നിഷാദ് ഇന്ന് ആദ്യമായി കേള്‍ക്കുകയാണ്; നന്മയുടെ ധന്യനിമിഷങ്ങള്‍ക്ക് സാക്ഷിയായി കോമഡി ഉത്സവം വേദി

വിധി നൽകിയ വൈകല്യങ്ങളെ തന്റെ പ്രതിഭ കൊണ്ട് മറികടന്ന നിഷാദ് എന്ന ചെറുപ്പക്കാരന്റെ പ്രകടനം അത്രപെട്ടെന്ന് മലയാളികൾ മറന്നിരിക്കില്ല. ക്രിക്കറ്റ് താരങ്ങളെയും മറ്റ് പ്രമുഖ സിനിമാ താരങ്ങളുടെ മാനറിസങ്ങളും അതുല്യ മികവോടെ കോമഡി ഉത്സവം…

വിധി നൽകിയ വൈകല്യങ്ങളെ തന്റെ പ്രതിഭ കൊണ്ട് മറികടന്ന നിഷാദ് എന്ന ചെറുപ്പക്കാരന്റെ പ്രകടനം അത്രപെട്ടെന്ന് മലയാളികൾ മറന്നിരിക്കില്ല. ക്രിക്കറ്റ് താരങ്ങളെയും മറ്റ് പ്രമുഖ സിനിമാ താരങ്ങളുടെ മാനറിസങ്ങളും അതുല്യ മികവോടെ കോമഡി ഉത്സവം വേദിയിൽ അനുകരിച്ച നിഷാദ് മിമിക്രി എന്നാൽ ശബ്ദാനുകരണം മാത്രമല്ലെന്നുകൂടി ഇതിലൂടെ തെളിയിക്കുകയായിരുന്നു.

നിഷാദിന്റെ ഈ അസാദ്യപ്രകടനം കണ്ട കോമഡി ഉത്സവം പ്രേക്ഷകരുടെ കൂട്ടായ പരിശ്രമത്തോടെ നിശബ്ദതയുടെ ലോകത്തുനിന്നും ശബ്ദത്തിന്റെ ലോകത്തേക്ക് നിഷാദിനെ കൈപിടിച്ചുകൂട്ടുന്ന അസുലഭ മുഹൂർത്തത്തിന് ഇന്ന് സാക്ഷ്യം വഹിക്കുകയാണ് കോമഡി ഉത്സവം വേദി. ഇന്ന് ഫഌവേഴ്‌സിൽ രാത്രി 8.30 ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിൽ നടൻ ജയറാമാണ് നിഷാദിന് ശ്രവണസഹായി നൽകുന്നത്.

ജനിച്ച നാൾ മുതൽ തനിക്കന്യമായിരുന്ന ശബ്ദലോകത്തേക്ക് ആദ്യമായി പിച്ചവക്കുമ്പോൾ തനിക്ക് ആദ്യം കേൾക്കേണ്ടത് ഉമ്മയുടെ ശബ്ദമായിരിക്കണം എന്നായിരുന്നു നിഷാദിന്റെ ആഗ്രഹം. ആ ആഗ്രഹസാഫല്യത്തിന്റെ വൈകാരിക മുഹൂർത്തത്തിനും ഇന്ന് സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം സാക്ഷ്യം വഹിക്കും. ധ്വനി എന്ന സംഘടനയിൽ നിന്നുള്ള രണ്ട് ഓഡിയോളജിസ്റ്റുമാർ, അവതാരകൻ മിഥുൻ, രമേശ് പിഷാരഡി, നിഷാദിന്റെ ഉമ്മ ഉൽപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ സാനിധ്യത്തിലാണ് നിഷാദിന് ശ്രവണസഹായി നൽകുന്നത്.

ചേർത്തല പൂച്ചാക്കൽ സ്വദേശിയായ നിഷാദിന് ജന്മനാതന്നെ കേൾക്കാനും സംസാരിക്കാനും കഴിയില്ല. തൈയ്യൽ ആണ് നിഷാദിന്റെ ഉപജീവനമാർഗം. മിമിക്രി മാത്രമല്ല ചിത്രരചനയിലും അഗ്രകണ്യനാണ് നിഷാദ്.