പെൻഷൻ തുക നൽകിയില്ല: മകൻ അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു.

അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് കുമളി സ്വദേശി രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ആയിരുന്നു കേരളക്കരയെ ഞെട്ടിച്ച ഈ കൊലപാതക ശ്രമം അരങ്ങേറിയത്. ബന്ധുവീട്ടിൽ പോയതിനു ശേഷം തിരികെയെത്തിയ രാജേന്ദ്രന്റെ അമ്മയായ മറിയ…

അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് കുമളി സ്വദേശി രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ആയിരുന്നു കേരളക്കരയെ ഞെട്ടിച്ച ഈ കൊലപാതക ശ്രമം അരങ്ങേറിയത്. ബന്ധുവീട്ടിൽ പോയതിനു ശേഷം തിരികെയെത്തിയ രാജേന്ദ്രന്റെ അമ്മയായ മറിയ കതക് തുറക്കാൻവേണ്ടി പൂട്ടിൽ സ്പര്ശിച്ചപ്പോഴേക്കും ഷോക്കറ്റ് നിലത്തു വീണു. അലർച്ചകേട്ട് എത്തിയ നാട്ടുകാരാണ് മറിയയെ ആശുപത്രിയിൽ എത്തിച്ചത്. ശേഷം നാട്ടുകാർ വാതിൽ പരിശോധിച്ചപ്പോൾ ആണ് വൈദ്യുതി ബോർഡിൽ നിന്നും കണക്ഷൻ പൂട്ടിലേക്ക് കൊടുത്തിരിക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് പോലീസ് രാജേന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമായിരുന്നു ഇതെന്ന് രാജേന്ദ്രൻ പറഞ്ഞത്. താൻ തന്നെയാണ് ഇത് ചെയ്തതെന്നും പ്രതി സമ്മതിച്ചു. ‘അമ്മ എന്നും തനിക്കൊരു ബാധ്യത ആയിരുന്നുവെന്നും അടുത്തിടെ ലഭിച്ച പെൻഷൻ തുക താൻ ആവിശ്യപെട്ടപ്പോൾ തരാൻ വിസമ്മതിച്ചത് വൈരാഗ്യം കൂടാൻ കാരണമായെന്നും അതാണ് കൊലപാതകം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും രാജേന്ദ്രൻ സമ്മതിച്ചു. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാതെയും, പട്ടിണിക്കിട്ടും ക്രൂരത കാട്ടി എന്നും തെളിഞ്ഞിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ കൊലപാത ശ്രമത്തിന് പോലീസ് കേസെടുത്തു.