പോലീസുകാരനെകൊണ്ട് പോലും സെറ്റ് ബെൽറ്റ് ഇടീച്ച മിടുക്കൻ.’യെവൻ പുലിയാണ് കേട്ടോ

നിയമങ്ങൾ ജനങ്ങളെ പഠിപ്പിക്കാനും അത് പാലിക്കുവാൻ അവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ നിയമപാലകർ. എന്നാൽ ആ നിയമപാലകർ തന്നെ നിയമങ്ങൾ തെറ്റിച്ചാലോ? നമ്മൾ ഓരോ പൗരന്മാർക്കും അവരോട് ചോദിക്കാൻ അവകാശമുണ്ട്. നമ്മൾ നിയമങ്ങൾ തെറ്റിച്ചാൽ…

നിയമങ്ങൾ ജനങ്ങളെ പഠിപ്പിക്കാനും അത് പാലിക്കുവാൻ അവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ നിയമപാലകർ. എന്നാൽ ആ നിയമപാലകർ തന്നെ നിയമങ്ങൾ തെറ്റിച്ചാലോ? നമ്മൾ ഓരോ പൗരന്മാർക്കും അവരോട് ചോദിക്കാൻ അവകാശമുണ്ട്. നമ്മൾ നിയമങ്ങൾ തെറ്റിച്ചാൽ പോലീസുകാർ നമ്മളെക്കൊണ്ട് നിയമം പാലിക്കുവാൻ നിര്ബന്ധിതർ ആക്കുകയും പിഴ ചുമത്തുകയും ചെയ്യും. എന്നാൽ അവർ നിയമം തെറ്റിച്ചാൽ ആര് അവരിൽ നിന്നും പിഴ ഈടാക്കും? പോലീസുകാർ ആണെങ്കിലും അവരും ഇന്ത്യൻ പൗരന്മാർ അല്ലെ? നമ്മുടെ നാട്ടിലെ നിയമങ്ങൾ പാലിക്കാൻ അവരും ബാധ്യസ്ഥർ അല്ലെ? അതോ ഇനി പോലീസുകാർ ആയത് കൊണ്ട് അവരെ അപകടം പിടികൂടില്ലേ?

ഇത്തരത്തിൽ നിയമം തെറ്റിച്ചു വാഹനം ഓടിച്ച ഒരു പോലീസുകാരനെ കൊണ്ട് നിയമപ്രകാരം വാഹനം ഓടിക്കാൻ നിർബന്ധിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ വയറൽ ആയിക്കൊണ്ടിരിക്കുന്നത്. സീറ്റ്ബെൽറ്റ് ഇടാതെ വാഹനം ഓടിച്ച പോലീസുകാരനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തെക്കൊണ്ട് നിർബന്ധിച്ചു സീറ്റ് ബെൽറ്റ് ഇടീപ്പിക്കുന്നതുമാണ് വീഡിയോ. പോലീസുകാരൻ ആദ്യം ഇത് എതിർത്തെങ്കിലും യുവാവ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് കണ്ടു അനുസരിക്കുകയാണ് ചെയ്തത്.