പോലീസുകാരന്റെ രൂപത്തിൽ വീണ്ടും ദൈവത്തിന്റെ കരങ്ങൾ! ഇത്തവണ വർക്കല റെയിൽവേ സ്റ്റേഷനിൽ

പോലീസുകാർ നമ്മുടെ നിയമപാലകർ മാത്രമല്ല, പലപ്പോഴും നമ്മുടെ ദൈവങ്ങളും ആകാറുണ്ട്. അപകടങ്ങളിൽ നിന്ന് പോലീസുകാർ നമ്മെ സാഹസികമായി രക്ഷപ്പെടുത്തുന്ന സംഭവങ്ങൾ ആദ്യമായല്ല ഉണ്ടാകുന്നത്. മുൻപ് നിരവധി തവണയാണ് ദൈവത്തിന്റെ കൈകൾ പോലീസുകാരുടെ വേഷത്തിൽ എത്തി…

പോലീസുകാർ നമ്മുടെ നിയമപാലകർ മാത്രമല്ല, പലപ്പോഴും നമ്മുടെ ദൈവങ്ങളും ആകാറുണ്ട്. അപകടങ്ങളിൽ നിന്ന് പോലീസുകാർ നമ്മെ സാഹസികമായി രക്ഷപ്പെടുത്തുന്ന സംഭവങ്ങൾ ആദ്യമായല്ല ഉണ്ടാകുന്നത്. മുൻപ് നിരവധി തവണയാണ് ദൈവത്തിന്റെ കൈകൾ പോലീസുകാരുടെ വേഷത്തിൽ എത്തി പലരുടെയും ജീവൻ രക്ഷിച്ചിട്ടുള്ളത്. ഇത്തവണ അതുപോലൊരു അത്ഭുതം നടന്നത് വർക്കലയിൽ ആണ്. സാദാരക്കാരായ നമ്മളെ പോലുള്ളവർ ഒരു അപകടം കണ്ടാൽ ഉടൻ പ്രതികരിക്കാനാവാതെ ഞെട്ടിത്തരിച്ചു നിൽക്കാറാണ് പതിവ്. എന്നാൽ ഇവിടെ ഒരു പോലീസുകാരന്റെ ധൈര്യം വൃദ്ധയുടെ ജീവൻ രക്ഷിച്ചു.

വർക്കല പ്ലാറ്റ്ഫോo ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം റയിൽവേ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ രാജേഷിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ട്രെയിൻ യാത്രക്കാരിയായ വ്യദ്ധയുടെ ജീവൻ രക്ഷപ്പെട്ടത്. ഇന്നലെ (13-04-19) നാഗർകോവിൽ- പുനലൂർ പാസഞ്ചർ യാത്രക്കാരിയായ ലീനാമ്മ ഔസേപ്പ് കുടുംബത്തോടൊപ്പം കന്യാകുമാരിയിൽ നിന്നുo വരുന്ന വഴിക്ക് വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ വെള്ളം വാങ്ങുന്നതിനായി മകൾ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ട്രയിൻ പുറപ്പെട്ടു തുടങ്ങി.

മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ ഔസേപ്പ് കാൽ സ്ലിപ്പ് ആയി ട്രയിനിൽ തൂങ്ങിക്കിടന്ന് നിലവിളിക്കുകയായിരുന്നു. സംഭവം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കാൻ മാത്രമേ ബന്ധുക്കൾക്കും മറ്റ് യാത്രക്കാർക്കും കഴിഞ്ഞുള്ളു. ഇതിനിടെ ലീനാമ്മയുടെ രണ്ടു കാലുകളും പാളത്തിനും ട്രയിനിനും ഇടയിൽ അകപ്പെട്ടു പോയിരുന്നു. ഈ സമയം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന CPO രാജേഷ്, ട്രയിനിനൊപ്പം ഓടി ലീനാമ്മയെ പിടിച്ചു വലിച്ച് പുറത്ത് എത്തിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയം വച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച രാജേഷിന്റെ പ്രവർത്തിയെ യാത്രക്കാരും റയിൽവേ ജീവനക്കാരും മുക്തകണ്ം പ്രശംസിച്ചു.

കടപ്പാട്: Kerala Police