പ്രണയം തളിർക്കുന്ന പാതയിലെ അപ്രതീക്ഷിത ക്രോസിംങ്

ജീവിതത്തില്‍ ഒരോരുത്തര്‍ക്കായും വിധി കരുതിവയ്ക്കുന്നത് ആര്‍ക്കും ഊഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങളായിരിക്കും. ഈ പ്രമേയത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ‘ക്രോസിംങ്’ എന്ന ഷോര്‍ട്ട് ഫിലീം ശ്രദ്ധേയമാകുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം സുഹൃത്തുക്കളാണ് ക്രോസിംങിനു…

ജീവിതത്തില്‍ ഒരോരുത്തര്‍ക്കായും വിധി കരുതിവയ്ക്കുന്നത് ആര്‍ക്കും ഊഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങളായിരിക്കും. ഈ പ്രമേയത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ‘ക്രോസിംങ്’ എന്ന ഷോര്‍ട്ട് ഫിലീം ശ്രദ്ധേയമാകുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം സുഹൃത്തുക്കളാണ് ക്രോസിംങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രണയിക്കുന്നവര്‍ തമ്മിലുള്ള അകലം ഇല്ലാതെയാക്കുവാന്‍ മൊബൈല്‍ ഫോണ്‍ വഹിക്കുന്ന പങ്കിനെ ആണ് പ്രധാനമായും ചിത്രം വിവരിക്കുന്നത്. മൊബൈല്‍ ഫോണിലൂടെയുള്ള സംഭാഷണത്തിലൂടെയാണ് ഈ ഹൃസ്വചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതും.

ക്രോസിംങിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടിറ്റോ തങ്കച്ചന്‍ ആണ്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരാജ്. ആര്‍. ക്രോസിംങിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സഞ്ചയും, എഡിറ്റിംഗ് നിര്‍വഹിച്ചത് മഹേഷ് നായരുമാണ്. ചിത്രം കാണുന്നവര്‍ക്ക് സംഭാഷണത്തിലൂടെ മാത്രം പരിചിതമായ പെണ്‍കുട്ടിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശില്‍പ്പ അവറാച്ചനാണ്. ചങ്ങനാശേരി മീഡിയ വില്ലേജിലേ സൗണ്ട് എഞ്ചിനിയര്‍ കിരണ്‍ ബെന്‍ മൈക്കിളാണ് റെക്കോഡിംഗ് ജോലികള്‍ നിര്‍ഹിച്ചത്.

സിജു ടോം കുരുവിള, വിമല്‍കുമാര്‍, ശ്രീഹരി എന്നീ മൂന്നു പേര്‍ കൂടി മാത്രമാണ് ഈ പതിനൊന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറുചിത്രത്തില്‍ അഭിനയിച്ച മറ്റുള്ളവര്‍. ബംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സൂരജ് സുരേന്ദ്രന്‍ വരച്ച ചിത്രങ്ങളാണ് ടൈറ്റില്‍ ഭാഗത്ത് ഉപയോഗിച്ചത്. യൂടൂബ് വഴിയാണ് തങ്ങളുടെ ആദ്യത്തെ ഹൃസ്വചിത്രം ഇവര്‍ റിലീസ് ചെയ്തത്