പ്രണയദിനത്തിൽ മൊബൈൽ സമ്മാനിക്കാതത്തിന് കാമുകനെ പൊതുസ്ഥലത്ത് തല്ലുന്ന കാമുകിയുടെ വീഡിയോ

ദാസു: ചൈനയിൽ പ്രണയദിനം മെയ് 20-നായിരുന്നു. കാമുകിക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകാമെന്ന് യുവാവ് വാ​ഗ്‍‍ദാനം ചെയ്തിരുന്നു.വാ​ഗ്‍​ദാനം നിറവേറ്റാതെ തന്റെ മുന്നിലെത്തിയ കാമുകനെ യുവതി പൊതിരെ തല്ലുകയായിരുന്നു.  കാമുകനെ പൊതുയിടത്തിൽ പൊതിരെ തല്ലുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. 52…

ദാസു: ചൈനയിൽ പ്രണയദിനം മെയ് 20-നായിരുന്നു. കാമുകിക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകാമെന്ന് യുവാവ് വാ​ഗ്‍‍ദാനം ചെയ്തിരുന്നു.വാ​ഗ്‍​ദാനം നിറവേറ്റാതെ തന്റെ മുന്നിലെത്തിയ കാമുകനെ യുവതി പൊതിരെ തല്ലുകയായിരുന്നു.  കാമുകനെ പൊതുയിടത്തിൽ പൊതിരെ തല്ലുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു.

52 തവണയാണ് യുവതി കാമുകനെ പൊതുയിടത്തിൽവച്ച് തല്ലിയത്. കാമുകി തലങ്ങും വിലങ്ങും അടിക്കുമ്പോൾ വളരെ നിസഹായകനായി തല്ല് കൊള്ളുകയാണ് യുവാവ്. തല്ലുന്നത് കണ്ട് മനസ്സലിഞ്ഞ പലരും യുവതിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി വിടുന്ന മട്ടല്ലായിരുന്നു.

യുവതി തല്ലുന്നത് നിർത്തിയത് ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ്. അതേസമയം പുറത്തുവരുന്ന റിപ്പോർട്ട് കാമിതാക്കൾ തമ്മിലുണ്ടായ തർക്കത്തിന് വ്യക്തമായ കാരണമുണ്ടെന്നാണ്. യുവതിയാണ് കാമുകന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും നൽകുന്നത് .

https://youtu.be/Hfbq-kQh86I

തനിക്കൊരു മൊബൈൽ ഫോൺ പോലും വാങ്ങി തരാൻ കാമുകന് കഴിഞ്ഞില്ലല്ലോയെന്ന നിരാശയിലാണ് യുവതി ഈ ക്രൂരതയ്ക്ക് മുതിർന്നത്. കാമുകിയോട് തന്നെ തല്ലി ദേഷ്യം തീർക്കാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു‌ എന്നാണ് പുറത്തു വരുന്ന  വിവരം.