പ്രണയിക്കാം, ചുംബിക്കാം, പക്ഷെ വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

ന്യൂഡൽഹിയിലാണ് വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ യുവാവിന്‍റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചത്.  മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചത് ചുംബിക്കാനെന്ന വ്യാജേനെ കാമുകനെകൊണ്ടു ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു . കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചത് യുവതിയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു. കാമുകനോട് ചുംബിക്കുവാനെന്ന…

ന്യൂഡൽഹിയിലാണ് വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ യുവാവിന്‍റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചത്.  മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചത് ചുംബിക്കാനെന്ന വ്യാജേനെ കാമുകനെകൊണ്ടു ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു . കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചത് യുവതിയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു.

കാമുകനോട് ചുംബിക്കുവാനെന്ന വ്യാജേന ഹെല്‍മറ്റ് ഊരിച്ച ശേഷം ആസിഡ് ഒഴിക്കുകയിരുന്നു.  സംഭവം നടന്നത് ജൂണ്‍ 11 നാണ്. ആശുപത്രിയില്‍ എത്തുമ്പോള്‍  യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും  യുവതിയുടെ കയ്യില്‍ നേരിയ മുറിവേറ്റ നിലയിലുമായിരുന്നു.

ദമ്പതികള്‍ പോലീസിന് മൊഴി നല്‍കിയത് യാത്ര ചെയ്യുന്നതിനിടയില്‍ ഒരാള്‍ ആസിഡ് എറിയുകയായിരുന്നു എന്നാണ്.  ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്നു യുവാവ് മൊഴി നല്‍കുന്നതിനിടയില്‍  പറഞ്ഞത് നിര്‍ണ്ണായകമാകുകയായിരുന്നു.  വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.

മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. യുവാവ് യുവതിയെ ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. കാമുകന്റെ സുന്ദരമായ മുഖം വികൃതമാക്കാന്‍ പദ്ധതിയിട്ടത് അതോടെയാണ്.