പ്രളയം മൊട്ടിടീച്ച പ്രണയം ഇനി പൂത്ത് തളിര്‍ക്കും

കേരളം പ്രളയത്താല്‍ നരകിച്ചപ്പോള്‍ കേരളത്തിന്‍റെ അങ്ങോളമിങ്ങോളം സഹായത്തിനായി യുവത്വം തെരുവില്‍ ഇറങ്ങിയത് നമ്മള്‍ കണ്ടതാണ്. അത്തരത്തില്‍ ആലപ്പുഴ ഭാഗത്തെ സഹായത്തില്‍ ഏര്‍പെട്ട സംഭവത്തില്‍ ആരും അറിയാതെ ഒരു പ്രണയവും മൊട്ടിട്ടിരുന്നു. ഇന്നിതാ അതിന്റെ പ്രണയ…

കേരളം പ്രളയത്താല്‍ നരകിച്ചപ്പോള്‍ കേരളത്തിന്‍റെ അങ്ങോളമിങ്ങോളം സഹായത്തിനായി യുവത്വം തെരുവില്‍ ഇറങ്ങിയത് നമ്മള്‍ കണ്ടതാണ്. അത്തരത്തില്‍ ആലപ്പുഴ ഭാഗത്തെ സഹായത്തില്‍ ഏര്‍പെട്ട സംഭവത്തില്‍ ആരും അറിയാതെ ഒരു പ്രണയവും മൊട്ടിട്ടിരുന്നു. ഇന്നിതാ അതിന്റെ പ്രണയ സാഫല്യത്തിന്റെ ആദ്യ പാദം കഴിഞ്ഞു അവര്‍ ഒന്നിക്കുകയാണ്.

ആലപ്പുഴയിലെ പ്രളയബാധിതരെ സഹായിക്കാനെത്തിയപ്പോഴാണ് ചവറ തെക്കുംഭാഗം സ്വദേശിയാണ് സുജയ് സ്നേഹയെ പരിചയപ്പെട്ടത്. കരുവാറ്റയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വഴിയിലാണ് സ്നേഹയെ വഴികാട്ടിയായി കിട്ടിയത്. ആദ്യം ദിവസം അഞ്ച് ക്യാമ്പുകളില്‍ സാധനങ്ങളെത്തിച്ചു. രണ്ടാംനാള്‍ രണ്ട് ടിപ്പര്‍ലോറി നിറയെ സാധനങ്ങളുമായാണ് സുജയ് കൂട്ടുകാരുമായി വന്നത്.

അന്ന് ജില്ലയുടെ പലഭാഗങ്ങളിലെ ക്യാമ്പുകളിലെത്തി സ്നേഹയ്ക്കൊപ്പം സാധനങ്ങള്‍ കൈമാറി. ആ യാത്രയിലെ സ്നേഹവും കരുതലുമാണ് തങ്ങളെ ഒന്നാക്കിയതെന്ന് സ്നേഹ പറയുന്നു. സ്നേഹ മഹാരാജാസ് കോളേജില്‍ എം.എ. പൊളിറ്റിക്‌സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. പുലര്‍ച്ചെ ഹരിപ്പാട്ടുനിന്ന് തീവണ്ടിയില്‍ പോകും. വൈകീട്ട് മടങ്ങിയെത്തി, തട്ടുകടയുടെ ചുമതലയേല്‍ക്കും.

ഡോ. സുജയ് കരുനാഗപ്പള്ളിയില്‍ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുന്നു. അച്ഛന്‍ സുരേഷ് കുമാര്‍ വ്യവസായ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. തെക്കുംഭാഗം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. അമ്മ ശങ്കരമംഗലം ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക എസ്. ജയ. സഹോദരന്‍ സൂരജ്.

നായിക ഹരിപ്പാട്ടുകാരി ആര്‍വി സ്നേഹ. ചെറുപ്പത്തിലേ സ്നേഹയുടെ അച്ഛന്‍ മരിച്ചു. അമ്മയ്‌ക്കൊപ്പം അമ്പലനടയില്‍ തട്ടുകട നടത്തി, എറണാകുളം മഹാരാജാസ് കോളേജില്‍ പിജി പഠനം. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്. ഈ സ്നേഹയെ കേരളത്തിന് നേരത്തേയും പരിജയമുണ്ട്. പത്തോളം സിനിമകളില്‍ അഭിനയിച്ച ഈ സുന്ദരി ടെലിവിഷന്‍ ചാനലിലെ കോമഡിഷോയില്‍ മുഖ്യവേഷം ചെയ്യുന്നു. ടെലിഫിലിമിലെ നായിക, സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം.  ചിങ്ങത്തിലാണ്  വിവാഹം.