പ്രളയത്തിലും വലിയ ദുരന്തം ഉണ്ടാകാം, സ്വയം ഉണ്ടാകുന്ന തുരങ്കങ്ങള്‍ പ്രകൃതി തരുന്ന മുന്നറിയിപ്പ്

പ്രളയമെന്ന മഹാവിപത്തിനെ കേരള ജനത ഏറ്റുവാങ്ങി, അതിന്റെ ചൂടാറും മുന്‍പ് പ്രകൃതി തന്നെ നമ്മുക്ക് പല സൂചനകളും നല്‍കുകയാണ്. പ്രളയം നമ്മള്‍ പ്രകൃതിയോടെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമായി നമ്മള്‍ ഏവാങ്ങിയതാണ്. അത്തരത്തില്‍ തന്നെ പല…

പ്രളയമെന്ന മഹാവിപത്തിനെ കേരള ജനത ഏറ്റുവാങ്ങി, അതിന്റെ ചൂടാറും മുന്‍പ് പ്രകൃതി തന്നെ നമ്മുക്ക് പല സൂചനകളും നല്‍കുകയാണ്. പ്രളയം നമ്മള്‍ പ്രകൃതിയോടെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമായി നമ്മള്‍ ഏവാങ്ങിയതാണ്. അത്തരത്തില്‍ തന്നെ പല കുന്നുകളും പാറ മലകളും എല്ലാം നമ്മള്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു.

പ്രളയകാലത്ത് പാലക്കാട് പോലുളള ജില്ലകളില്‍ പ്രളയം ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ കണക്കില്ലാത്തതാണ്. വനത്തിനുള്ളില്‍ നിരവധി ഉരുള്‍പൊട്ടലാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായത്.  ഈ പ്രദേശങ്ങളില്‍ സോയില്‍ പൈപ്പിങ്ങ് ധാരാളമായി കണ്ടു വരുന്നുണ്ട്. പലരും അഭിപ്രായപ്പെടുന്നത് ഇത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണെന്നാണ്.

ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാവുന്നതിന് മുമ്പ് തന്നെ ഭൂമി വിണ്ടുകീറിയിട്ടുണ്ടായിരുന്നു. വനപ്രദേശത്താണ് ഇത്തരത്തില്‍ വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. നെല്ലിയാമ്പതിയിലും ഇത്തരത്തില്‍ ഭൂമി വിണ്ടു കീറുകയും തുരങ്കം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ മണ്ണിടിച്ചില്‍ പ്രളയകാലത്തും ഉയര്‍ന്ന മേഖലകളില്‍ ഉണ്ടായിട്ടുണ്ട്.