പ്രശസ്ത നടി വിജയലക്ഷ്മിക്ക് ചികിത്സാസഹായം തേടി അനിയത്തി : ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ബെംഗളൂരു:മലയാളം,തമിഴ്,തെലുങ്ക്,കന്നഡ എന്നിങ്ങനെ പല ഭാഷകളിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന തെന്നിന്ത്യൻ നടി വിജയലക്ഷ്മി അമിത രക്തസമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. അതി തീവ്ര പരിചരണ വിഭാഗത്തിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.ബെംഗളൂരുവിലെ മല്യ ആശുപത്രിയിലെ തീവ്രപരിചരണ…

ബെംഗളൂരു:മലയാളം,തമിഴ്,തെലുങ്ക്,കന്നഡ എന്നിങ്ങനെ പല ഭാഷകളിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന തെന്നിന്ത്യൻ നടി വിജയലക്ഷ്മി അമിത രക്തസമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. അതി തീവ്ര പരിചരണ വിഭാഗത്തിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.ബെംഗളൂരുവിലെ മല്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ അവര്‍ ചികിത്സയിൽ കഴിയുന്നത്.

കുറച്ചുനാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു.2006 നടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.എന്നാൽ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.


1997-ലാണ് കന്നട സിനിമയിലൂടെ വിജയലക്ഷ്മി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.ദേവദൂദനിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിച്ചാണ് നടി പ്രശസ്തയായത്.കൂടാതെ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് റീമേക്കിൽ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം അമുത എന്ന കഥാപാത്രത്തെയും വിജയലക്ഷ്മി മികച്ചതാക്കി. നിരവധി സീരിയലുകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

ഹിപ്പ് ഹോപ്പ് ആദിയുടെ സിനിമയായ മീസയാ മുറുക്കു എന്ന സിനിമയിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചിരുന്നത്. സിനിമയിൽ സജീവമായിരുന്ന സമയത്തെ സുഹൃത്തുക്കളാരും ഇപ്പോള്‍ നടിയെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നടിയുടെ സഹോദരിയായ ഉഷാ ദേവി പറയുന്നത്. നടിയുടെ ചികിത്സയ്ക്ക് പണമില്ല, അമ്മയ്ക്ക് കഴിഞ്ഞ വര്‍ഷം ഒരു രോഗം ബാധിച്ചതോടെ കയ്യിലുണ്ടായിരുന്ന പണമെല്ലാം അമ്മയുടെ ചികിത്സക്കുവേണ്ടി ചെലവഴിച്ചിരുന്നു. നടിയുടെ ചികിത്സാ ചെലവുകൾക്കായി സിനിമാ മേഖലയിൽ നിന്നുള്ളവരോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സഹോദരി ഉഷാ ദേവി വ്യക്തമാക്കി.