പ്രസവിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ യുവതി നേരെ പോയത് കോളേജിലേക്ക്..!!

പ്രസവിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ യുവതി പരീക്ഷ എഴുതാൻ ആശുപത്രിക്കിടക്കയിൽ നിന്ന് പരീക്ഷാ ഹാളിൽ എത്തി. യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ സെക്രട്ടറി കായംകുളം കൃഷ്ണപുരം മനയശേരിൽ മുഹമ്മദ് അൽ അമീന്റെ ഭാര്യ ആസിയ…

പ്രസവിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ യുവതി പരീക്ഷ എഴുതാൻ ആശുപത്രിക്കിടക്കയിൽ നിന്ന് പരീക്ഷാ ഹാളിൽ എത്തി. യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ സെക്രട്ടറി കായംകുളം കൃഷ്ണപുരം മനയശേരിൽ മുഹമ്മദ് അൽ അമീന്റെ ഭാര്യ ആസിയ അമീനാണ് ബിസിഎ അവസാന വർഷ പരീക്ഷ എഴുതാൻ പ്രസവിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ പരീക്ഷ എഴുതാൻ ആശുപത്രിക്കിടക്കയിൽ നിന്ന് പരീക്ഷാ ഹാളിൽ എത്തി. ഓച്ചിറയിലുള്ള ആശുപത്രിയിൽനിന്ന് അടൂർ അപ്ലൈഡ് സയൻസ് കോളജിൽ എത്തിയത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് ആസിയ പെൺകുഞ്ഞിനു ജന്മം നൽകിയത്.

പ്രസവമുറിയിൽനിന്ന് വാർഡിൽ എത്തിയആസിയ രണ്ടു മണിക്കൂർ കഴിഞ്ഞ് കുഞ്ഞിനെ ഭർത്തൃമാതാവിനെ ഏൽപിച്ച ശേഷം നേരെ പരീക്ഷാ ഹാളിലേക്ക് വരികയായിരുന്നു.

ആശുപത്രി അധികൃതരുടെയും കോളജ് അധികൃതരുടെയും അനുവാദത്തോടെയാണ് ആസിയ പരീക്ഷയ്ക്കെത്തിയത്. ബിസിഎ അവസാന വർഷത്തെ ആദ്യ പരീക്ഷയാണ് ഇന്നലെ നടന്നത്. ഭർത്താവിനൊപ്പം ഒരു മണിയോടെ കോളജിൽ എത്തിയ ആസിയയ്ക്കു പരീക്ഷ എഴുതാൻ കോളജ് അധികൃതർ പ്രത്യേക മുറി ക്രമീകരിച്ചിരുന്നു.സഹായത്തിനായി കോളജ് ജീവനക്കാരിയെയും ഏർപ്പെടുത്തി. ബിസിനസ് ഇൻഫർമാറ്റിക്സ് വിഷയത്തിന്റെ പരീക്ഷയാണ് ഇന്നലെ എഴുതിയത്.

ഇനി മൂന്നു പരീക്ഷ കൂടി ഉണ്ട്. പ്രധാന പരീക്ഷ ആയതിനാലാണ് എന്തു സഹിച്ചും എഴുതാനുള്ള തീരുമാനമെടുത്തതെന്ന് ആസിയയും പരീക്ഷ എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് ഒട്ടേറെ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് കാറിൽ പരീക്ഷാ ഹാളിൽ എത്തിച്ചതെന്ന് ഭർത്താവ് അമീനും പറഞ്ഞു.