പ്രായത്തിൽ മുതിർന്ന സ്ത്രീകളോട്‌ യുവാക്കൾക്ക്‌ ആകർഷണം തോന്നാൻ കാരണം

ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു വലിയ ചര്‍ച്ചയ്ക്കാണു വഴിവച്ചിരിക്കുന്നത്. 39 കാരനായ മാക്രോണിന്റെ ഭാര്യ ബ്രിജിത്ത 64 കാരിയാണ്. ഇതോടെ ലോകം പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകളോടു പുരുഷന് ആകര്‍ഷണം തോന്നുന്നതിന്റെ…

ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു വലിയ ചര്‍ച്ചയ്ക്കാണു വഴിവച്ചിരിക്കുന്നത്. 39 കാരനായ മാക്രോണിന്റെ ഭാര്യ ബ്രിജിത്ത 64 കാരിയാണ്. ഇതോടെ ലോകം പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകളോടു പുരുഷന് ആകര്‍ഷണം തോന്നുന്നതിന്റെ കാരണം തേടിയായി പിന്നിടുള്ള യാത്രകള്‍. 15 വയസ്സിൽ മാക്രോണ്‍ ക്ലാസ് ടീച്ചറായ ബ്രിജിത്തുമായി പ്രണയത്തിലാവുകയും അത് പിന്നീട് വിവാഹത്തില്‍ എത്തിച്ചേരുകയും ചെയ്തു.

പ്രായത്തില്‍ മൂത്ത സഹോദരിമാര്‍ക്കും പ്രായമേറിയ സ്ത്രീകള്‍ക്കുമൊപ്പം വളരുന്ന കുട്ടികള്‍ അല്‍പ്പം പ്രായം കൂടിയ സ്ത്രീകളുടെ കരുതല്‍ കൂടുതല്‍ ആഗ്രഹിക്കുന്നു എന്നു ഗവേഷകര്‍ പറയുന്നു. സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഉണ്ടായ തുല്യത പ്രായത്തെ അപ്രസക്തമാക്കി എന്നാണ് ഗവേഷകരുടെ വാദം.
പുരുഷന്മാർ നാലുതരമാണെന്ന്‌ പ്രമുഖ ജന്തുശാസ്ത്രജ്ഞനായ ക്ലൈവ്‌ ബ്രോ‍മാൽ പറയുന്നു. യുവത്വം ഏറ്റവും കുറഞ്ഞവരാണ് പ്രാരംഭരീതിക്കാര്‍ (അല്‍ഫാ ടൈപ്പ്). അവര്‍ അല്‍ഫാ കുരങ്ങന്മാരെപ്പോലെ അലിവില്ലാത്തവരും നിശ്ചയദാര്‍ഢ്യമുള്ളവരും അതിമോഹമുള്ളവരും കരുത്തുള്ളവരും അസഹിഷ്ണുക്കളുമാണ്.

രണ്ടാമത്തെ കൂട്ടര്‍ (ബ്യൂറോ ടൈപ്പ്) ഉയര്‍ന്ന പദവി മോഹിക്കുന്നവരാണെങ്കിലും സഹകരണബുദ്ധികളായതിനാല്‍ മികച്ച വ്യാപാരപങ്കാളികളുമാണ്. മൂന്നാമത്തെ നിയോ ടൈപ്പുകള്‍ കൂടുതല്‍ നിഷ്‌കളങ്കരും പ്രസരിപ്പുള്ളവരും വിനോദമാസ്വദിക്കുന്ന കുടുംബക്കാരുമാണ്. നാലാമത്തെ അള്‍ട്രാ ടൈപ്പ് ഭാവനാസമ്പന്നരും അരക്ഷിതബോധമുള്ളവരും ശൈശവകാലത്തെ ആണ്‍കുട്ടിക്കൂട്ടങ്ങള്‍ വിട്ടുപോകാന്‍ കഴിയാത്തവരുമാണ്.

ഇനി മറ്റൊരു കാര്യം, കൗമാരം തുടങ്ങുന്നതിന്റെ ആദ്യത്തെ ഏതാനും കൊല്ലങ്ങളില്‍ കുട്ടികളുടെ സുഹൃത്തുക്കളില്‍ ആണ്‍പെണ്‍വ്യത്യാസം ഉണ്ടാവില്ല. നാലോ അഞ്ചോ വയസ്സാവുമ്പോള്‍ അവര്‍ വേറെവേറെയാവും. ഏതാനും ആഴ്ചകള്‍വരെ തങ്ങളുടെ സുഹൃത്തുക്കളായിരുന്ന പെണ്‍കുട്ടികളെ അവര്‍ ഒഴിവാക്കും. അപ്പോഴവന്‍ ആണ്‍കുട്ടികളുമൊത്തേ കളിക്കൂ. ആണ്‍കുട്ടികള്‍ മാത്രമായി ഒത്തുകൂടും.

അതാരും പറയാതെതന്നെ സംഭവിക്കുന്നു. ഈ ഘട്ടം ഏകദേശം പത്തു കൊല്ലം നീണ്ടുനില്ക്കും. അക്കാലത്ത് അവന്റെ തലച്ചോറിനുള്ളില്‍ തീവ്രമായ, ബോധവത്കരണം ഒരു കമ്പ്യൂട്ടര്‍ പരിപാടിപോലെ നടക്കും. ഇക്കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് സ്‌കൂളില്‍ പോകുമെങ്കിലും കൂട്ടമാവുമ്പോള്‍ അവര്‍ വെവ്വേറെയായിരിക്കും. ആധുനിക വിദ്യാഭ്യാസസിദ്ധാന്തങ്ങളെല്ലാമുണ്ടായിട്ടും ഈ പ്രായത്തില്‍ അവര്‍ പരസ്പരം ഇടപഴകുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല, മറിച്ച്, ശ്രദ്ധ വ്യതിചലിച്ചേക്കാം.

ഈ പത്തു കൊല്ലത്തെ ബോധവത്കരണം മറ്റു പ്രൈമേറ്റുകളിലില്ല. അവര്‍ ലൈംഗികപക്വത പകുതി സമയത്തില്‍ കൈവരിക്കുന്നു. അവയുടെ തലച്ചോറിന് വലിപ്പം കുറവാണ്; അറിയാനുള്ളതും കുറവ്. ആണ്‍കുട്ടികള്‍ ഒരുമിച്ച് സ്‌കൂളില്‍ പോയി പഠിക്കുന്നത് മനുഷ്യജീവിതചക്രത്തിന്റെ പ്രത്യേകതയാണ്. ആ ഘട്ടം അവസാനിക്കുമ്പോള്‍ കൗമാരത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ശരീരങ്ങളില്‍ ലൈംഗികഹോര്‍മോണുകള്‍ നിറഞ്ഞ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പെട്ടെന്ന് എതിര്‍ലിംഗത്തോടാകര്‍ഷണം തോന്നുന്നു.

പത്തു കൊല്ലത്തെ അകന്നുനിന്ന, പലപ്പോഴും ഇഷ്ടക്കേട് തോന്നിയ അവസ്ഥയില്‍നിന്ന് പുതിയ ഒരു ഘട്ടത്തിലേക്ക് നിങ്ങുന്നു. പുതിയ രൂപവും ഭാവവും വരുന്നു; ലൈംഗികസ്വഭാവം വികസിച്ചുതുടങ്ങുന്നു.

ഈ അകന്നുനിന്ന കാലം എതിര്‍ലിംഗത്തിലുള്ളവരെ നിഗൂഢമായ, പുതിയ നിലയില്‍ കാണാനുതകുന്നു. (ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ സഹോദരിമാരോടുള്ള പ്രതികരണം വ്യത്യസ്തമാവും. കാരണം, കുടുംബബന്ധങ്ങളില്‍ സഹോദരീസഹോദരന്മാര്‍ ഒരുമിച്ചാണ്. മാത്രമല്ല, അത് നിഷിദ്ധസംഗമം ഒഴിവാക്കാനുള്ള രീതിയുമാണ്.) കൗമാരക്കാരില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയെ കണ്ടെത്തുന്നത് പ്രധാനമായ വസ്തുതയാണ്.

ഉത്കടമായ ലൈംഗികപര്യവേക്ഷണത്തിന്റെ കാലം ദൂരെയല്ല. പഴയ ആണ്‍കുട്ടികള്‍ മാത്രമുള്ള സംഘത്തില്‍നിന്ന്, പുതുതായി പെണ്‍കുട്ടികളോട് താത്പര്യം തോന്നുമ്പോള്‍ ചുരുങ്ങിയ കാലത്തേക്ക് സംഘര്‍ഷാവസ്ഥ തോന്നാം. സംഘത്തിലെ ഓരോരുത്തരും തങ്ങളുടെ കൂട്ടാളിയായ പെണ്‍കുട്ടിയുമായുള്ള വിശേഷങ്ങള്‍ ഏറ്റുപറയേണ്ടിവരും. ഒരവസ്ഥയില്‍ കൂട്ടാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിഷേധിക്കുന്ന സ്ഥിതി വരുമ്പോള്‍ കൂട്ടത്തില്‍നിന്ന് ഒരാള്‍ പോയെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കും.

കൗമാരത്തില്‍ എതിര്‍ലിംഗപ്രേമം തോന്നാത്ത കുട്ടികളില്‍ എന്തു സംഭവിക്കുന്നു? അവര്‍ തങ്ങളുടെ ശിഷ്ടജീവിതകാലം മുഴുവന്‍ ആണ്‍കുട്ടികള്‍ മാത്രമുള്ള സ്ഥിതിയില്‍ത്തന്നെ കഴിയുന്നു. മാസങ്ങള്‍ക്കു മുന്‍പുവരെ ഒരുമിച്ച് ലൈംഗികവിനോദങ്ങളില്‍ മുഴുകിയിരുന്ന സുഹൃത്തുക്കള്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടികളുടെ പിറകേ നടക്കുന്നതെന്നവര്‍ക്കു മനസ്സിലാക്കാന്‍ പറ്റുന്നില്ല.

ലൈംഗികപൂര്‍ണതയെത്തുമ്പോഴും ആണ്‍കുട്ടികള്‍ മാത്രം മതി എന്ന സ്ഥിതിയില്‍ത്തന്നെയാണവര്‍. ആണ്‍കുട്ടികള്‍ മാത്രമുള്ള സാമൂഹികാവസ്ഥയില്‍നിന്നവര്‍ മാറുന്നില്ല. അവരുടെ ലൈംഗികഹോര്‍മോണുകള്‍ കാമാതുരത്വമുണര്‍ത്തുമെങ്കിലും അവരുടെ ശ്രദ്ധാകേന്ദ്രം ആണ്‍കുട്ടികള്‍തന്നെയാണ്. ഇങ്ങനെയാണ് ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന സ്വവര്‍ഗപ്രേമം തുടങ്ങുന്നത്.