പ്രിയപ്പെട്ടവരെ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍; എമിറേറ്റ്‌സ് പുറത്തുവിട്ട വീഡിയോ വൈറലാകുന്നു !!

സ്വന്തം നാടിനെയും പ്രിയപ്പെട്ടവരേയും മനസ്സിലേറ്റി അന്യനാട്ടില്‍ ചോര നീരാക്കി കഷ്ടപ്പെടുന്നവരാണ് ഓരോ പ്രവാസിയും. ഒരു പ്രവാസിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ മുഹൂര്‍ത്തം തന്റെ നാട്ടിലെത്തുകയും തന്റെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്ന ആ വിലമതിക്കാനാവത്ത നിമിഷങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍…

സ്വന്തം നാടിനെയും പ്രിയപ്പെട്ടവരേയും മനസ്സിലേറ്റി അന്യനാട്ടില്‍ ചോര നീരാക്കി കഷ്ടപ്പെടുന്നവരാണ് ഓരോ പ്രവാസിയും. ഒരു പ്രവാസിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ മുഹൂര്‍ത്തം തന്റെ നാട്ടിലെത്തുകയും തന്റെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്ന ആ വിലമതിക്കാനാവത്ത നിമിഷങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ അന്യനാട്ടിലെ മണ്ണില്‍ കാല്‍ ചവിട്ടുന്നതു മുതല്‍ തന്റെ വേണ്ടപ്പെട്ടവരെ കാണുന്നതിനായുള്ള കാത്തിരിപ്പാണ് ഒരു പ്രവാസിയുടെ ജീവിതം. അത് അന്വര്‍ത്ഥമാക്കുന്ന വീഡിയോ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അന്താരാഷ്ട്ര സന്തോഷ ദിനത്തിലായിരുന്നു ദുബായ് വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരറിയാതെ ഷൂട്ട് ചെയ്ത ഒരു വീഡിയോ എമിറേറ്റ്‌സ് പുറത്തുവിട്ടത്.

ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളേ ഉറ്റവര്‍ കാത്തിരിക്കുന്നതും സ്വീകരിക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ജനിച്ചതിന് ശേഷം ആദ്യമായി തന്റെ പിഞ്ചോമനയെ കാണുന്ന പിതാവിന്റെ ദൃശ്യം ഏവരിലും അല്‍പമെങ്കിലും കണ്ണീര്‍ പൊടിക്കുന്നതാണ്. നാളുകള്‍ക്കു ശേഷം കണ്ടുമുട്ടുന്ന തന്റെ പിതാവിനെ കെട്ടിപ്പിടിക്കുവാന്‍ ഓടിയെത്തുന്ന കുട്ടികളെയും, കൊച്ചുമക്കളെ വാരിപ്പുണരുന്ന മുത്തശ്ശിമാരേയും വീഡിയോയില്‍ കാണാം.

ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പതിവാണെന്നും ഈ വീഡിയോയിലൂടെ സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ദൃശ്യങ്ങള്‍ എല്ലാവരിലും എത്തിക്കുവാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.