പ്രേക്ഷക മനസ്സിൽ ഇടം നേടിയ ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒരുപിടി നല്ല ചിത്രങ്ങൾ ..

മലയാള സിനിമയിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ ബ്ലെസി-മോഹൻലാൽ  കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളു. അവയെല്ലാം തന്നെ മലയാളി പ്രേഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്ന് മാത്രമല്ല  അവ ഇന്നും  പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.13 വർഷങ്ങൾക്ക് മുൻപ് 2005ൽ പുറത്തിറങ്ങിയ തന്മാത്ര ആയിരുന്നു ഈ…

Blessy-Mohanlal Team gave a no.of Good Films to Audience

മലയാള സിനിമയിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ ബ്ലെസി-മോഹൻലാൽ  കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളു. അവയെല്ലാം തന്നെ മലയാളി പ്രേഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്ന് മാത്രമല്ല  അവ ഇന്നും  പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.13 വർഷങ്ങൾക്ക് മുൻപ് 2005ൽ പുറത്തിറങ്ങിയ തന്മാത്ര ആയിരുന്നു ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം. മോഹൻലാൽ എന്ന മഹാനടന്റെ അഭിനയ മികവ് ഈ ചിത്രത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. കണ്ണുകൾ ഈറനണിയാതെ ഒരു മലയാളിക്കും ഇന്നും ഈ ചിത്രം കാണാൻ കഴിയില്ല. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ലഭിച്ചു.
2007ൽ പുറത്തിറങ്ങിയ ഭ്രമരം മികച്ച പ്രേക്ഷക പിന്തുണയോടുകൂടിയാണ് മുന്നേറിയത്. മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഒരു പരിധി വരെ ക്യാമറയുടെ മുന്നിലെത്തിക്കാൻ ഈ ചിത്രത്തിലൂടെ ബ്ലെസ്സിക്ക് കഴിഞ്ഞു.ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിനെ കാത്തിരുന്ന പ്രേക്ഷകരെ ഒട്ടും തന്നെ നിരാശപ്പെടിത്തിയില്ല എന്ന്  മാത്രമല്ല ചിത്രം സാമ്പത്തിക വിജയം കൈവരിക്കുകയും ചെയ്തു.

2011 ൽ പുറത്തിറങ്ങിയ പ്രണയം ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം. മുൻപ് ചെയ്ത രണ്ടു സിനിമകളിൽ നിന്നും വ്യത്യസ്തമായി ചെയ്ത ഈ ചിത്രം ആസ്വാദകരെ വേറൊരു തലത്തിൽ എത്തിച്ചു .

ഈ മൂന്ന് ചിത്രങ്ങളും നിരവധി അവാർഡുകൾക്ക് വിധേയമായിട്ടുണ്ട്. ആ കാലയളവിൽ മോഹൻലാൽ അഭിനയിച്ച സിനിമകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിൽ ഈ മൂന്നു സിനിമകൾ വളരെ നല്ല രീതിയിൽ വിലയിരുത്ത പെടുകയുണ്ടായി.

ഒരു എഴുത്തുകാരന്റെ മനസുകാണാനും ഒരു കഥയെയും അതിന്റെ സാധ്യതകളെയും ആഴത്തിൽ മനസിലാക്കാനും മോഹൻലാൽ എന്ന ആ അതുല്യ പ്രതിഭയ്ക്ക് സാധിക്കുമെന്നുമുള്ളതിന്റെ തെളിവാണ് ഈ ചിത്രങ്ങളുടെ വിജയം. ഈ മൂന്നു  ചിത്രങ്ങളിലെയും  അഭിനയമികവ് കൊണ്ട് മോഹൻലാൽ  ദേശിയ അവാർഡ് നോമിനേഷൻ പട്ടികയിൽ എത്തപ്പെടുകയുണ്ടായി. എന്നാൽ വിധിയിൽ പക്ഷപദമില്ലായിരുന്നുവെങ്കിൽ മോഹൻലാൽ ആ പുരസ്‌കാരത്തിന് അര്ഹനായിരുന്നുവെന്ന് വിമർശകർ ഇന്നും വിശ്വസിക്കുന്നു.

“ഇനിയും  ഒരുപാട് നല്ല സിനിമകൾ പ്രേഷകർക്ക് സമ്മാനിക്കാൻ ഈ പ്രതിഭകൾക്ക്  സാധിക്കും എന്ന വിശ്വാസത്തിൽ പ്രേക്ഷകർ ഇവരുടെ കൂട്ടുകെട്ടിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.”