പ്രേഷകരുടെ പ്രിയ താരം ഇപ്പോൾ തല ചായ്ക്കാൻ ഒരു വീടിനായി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങുന്നു. തന്റെ അവസ്ഥ തുറന്നു പറഞ്ഞ് മോളി കണ്ണമാലി.

വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മോളി കണ്ണമാലി. സീരിയലിലൂടെ വന്നു ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ച ഈ താരത്തെ ചാളമേരി എന്ന് പറഞ്ഞാലേ പ്രേക്ഷകർക്ക് മനസിലാകൂ. മോളിച്ചെയ്ത…

വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മോളി കണ്ണമാലി. സീരിയലിലൂടെ വന്നു ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ച ഈ താരത്തെ ചാളമേരി എന്ന് പറഞ്ഞാലേ പ്രേക്ഷകർക്ക് മനസിലാകൂ. മോളിച്ചെയ്ത സീരിയലിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് ചാളമേരി. സ്‌ക്രീനിൽ  പ്രേഷകേരെ ചിരിപ്പിക്കുന്ന ഈ താരം ഇന്ന് ജീവിത്തിൽ നേരിടുന്നത് വളരെ വലിയ പ്രതിസന്ധിയാണ്. 

മകന്റെ ഭാര്യവീട്ടുകാർ നൽകിയ പരാതിയാണ് മോളിയുടെയും മകന്റെയും ജീവിതം തന്നെ മാറ്റിയത്. മകനും കുടുംബവും വീടില്ലാതെ കഴിയുന്ന സാഹചര്യത്തിൽ മോളി പോലീസിൽ പരാതി പെടാൻ എത്തിയപ്പോഴാണ് താരത്തിന്റെ ദുരവസ്ഥ പുറത്തറിയുന്നത്. മകന്റെ ഭാര്യക്ക് അവരുടെ അമ്മുമ്മ നൽകിയതായിരുന്നു മൂന്ന് സെന്റ് സ്ഥലം. എന്നാൽ അതിന്റെ പ്രമാണവും മറ്റും മരുമകളുടെ അമ്മയുടെ കൈയിലാണ്. ആ സ്ഥലത്തു വീടുവെക്കാനായി ചെന്നപ്പോഴാണ് എതിർപ്പുമായി മരുമകളുടെ അമ്മയും ചേച്ചിയും വരുന്നത്. ഒരു ഷെഡ്ഡിലായിരുന്നു മകനും മരുകളും കുഞ്ഞുങ്ങളും താമസിക്കുന്നത്. വീട് വെള്ളം കയറി നശിച്ചു. ഈ അവസരത്തില്‍ ഇവര്‍ തറവാട് വീടായ തന്റെ വീട്ടിലേയ്ക്ക് എത്തി. ഇവരുടെ ദുഃഖം കണ്ടിട്ടാണ് ഒരു വീട് വെച്ച്‌ കൊടുക്കാമെന്ന് വിചാരിച്ചത്. കയ്യിലുള്ളതും സ്വര്‍ണ്ണവും നുള്ളിപ്പെറുക്കിയാണ് വീട് വെയ്ക്കാന്‍ തയ്യാറായത്. എന്നാല്‍ അവര്‍ അതിനും സമ്മതിക്കില്ല.

എന്നെയും മകനെയും കഞ്ചാവ് കേസിലും മറ്റും കുടുക്കാനുള്ള  ശ്രമത്തിലാണ് അവർ ഇപ്പോൾ. ഞങ്ങൾ കഞ്ചാവ് ഉപയോഗിക്കുമെന്നും മദ്യപാനികളാണെന്നും ആരോപിച്ച് അവർ പോലീസിൽ പരാതിയും നൽകിയിരിക്കുകയാണ്. തങ്ങൾക്ക് അവകാശപ്പെട്ടത് നേടാൻ വേണ്ടി തങ്ങൾക്ക് നീതി ലഭിക്കണമെന്ന പ്രാർത്ഥനയിലാണ് താരം ഇപ്പോൾ.