ഫോട്ടോ കമന്റിന് ‘വരത്തന്റെ’ ചിത്രം കൊണ്ട് അനു സിത്താരയുടെ കിടിലന്‍ മറുപടി !

കൊച്ചി: സമൂഹ മാധ്യമത്തില്‍ നടിമാര്‍ക്ക് പല തരത്തിലുള്ള കമന്റുകള്‍ തേടിയെത്തുന്നത് പതിവാണ്. മിക്കവരും ഇതിനെതിരെ പ്രതികരിക്കാറുമില്ല. എന്നാല്‍ തനിക്കെതരെ കമന്റിട്ട ‘ഞരമ്ബ് രോഗിക്ക് ‘ കിടിലന്‍ മറുപടിയാണ് അനു സിത്താര കഴിഞ്ഞ ദിവസം നല്‍കിയത്.…

കൊച്ചി: സമൂഹ മാധ്യമത്തില്‍ നടിമാര്‍ക്ക് പല തരത്തിലുള്ള കമന്റുകള്‍ തേടിയെത്തുന്നത് പതിവാണ്. മിക്കവരും ഇതിനെതിരെ പ്രതികരിക്കാറുമില്ല. എന്നാല്‍ തനിക്കെതരെ കമന്റിട്ട ‘ഞരമ്ബ് രോഗിക്ക് ‘ കിടിലന്‍ മറുപടിയാണ് അനു സിത്താര കഴിഞ്ഞ ദിവസം നല്‍കിയത്. നിമിഷ സജയനൊപ്പമുള്ള ഫോട്ടോയാണ് കഴിഞ്ഞ ദിവസം അനു ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ ഒട്ടേറെ കമന്റുകളും ചിത്രത്തെ തേടിയെത്തി.

ഫഹദ് ഫാസില്‍ നായകനായ വരത്തന്‍ എന്ന സിനിമയിലെ ‘ഞരമ്ബു രോഗിയായി’ വേഷമിട്ട വിജിലേഷിന്റെ ചിത്രമാണ് യുവാവ് കമന്റിട്ടത്. എന്നാല്‍ ഇതില്‍ പതാറാതെ അനു ഉരുളയ്ക്കുപ്പേരി പോലെ മറുപടിയും നല്‍കി. വിജിലേഷ് അടക്കമുള്ള വില്ലന്മാര്‍ക്കെതിരെ സംഘട്ടനം നടത്തുന്ന ഫഹദിന്റെ ചിത്രമാണ് അനു ‘മറുപടി കമന്റായി’ നല്‍കിയത്. ഇതിന് പിന്നാലെ ആയിരത്തിലധികം കമന്റുകളും ലൈക്കുകളുമാണ് അനുവിന്റെ പ്രതികരണത്തെ തേടിയെത്തിയത്.

ഫോട്ടോ കമന്റിട്ടയാളെ ട്രോളി നിരവധി ആരാധകരും കമന്റിന് താഴെയെത്തിയിരുന്നു. നേരത്തെ ടൊവിനോക്കൊപ്പമുള്ള ചിത്രവുമായി ബന്ധപ്പെട്ട് അനു സിത്താരയെ ട്രോളിയ ആരാധകന് നടി നല്‍കിയ രസകരമായ മറുപടി വൈറലായിരുന്നു. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തില്‍ നിമിഷയും അനുവും നായികമാരായെത്തുന്നുണ്ട്. ടൊവിനോ ആണ് ചിത്രത്തിലെ നായകന്‍.

https://www.facebook.com/actressanusithara/posts/1992314030825195:0