ഫോൺ ചാർജ് ചെയ്ത് കൊണ്ട് ഗെയിം കളിച്ചു; ഫോൺ പൊട്ടിത്തെറിച്ചു 12 വയസുകാരൻ മരിച്ചു

മൊബൈൽ ഫോൺ ചാർജ് ചെയ്ത് കൊണ്ട് ഗെയിം കളിക്കുന്നതിനിടയിൽ ഫോൺ പൊട്ടിത്തെറിച്ചു 12 വയസുകാരൻ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ  ലിഖേദി ഗ്രാമത്തിലാണ് സംഭവം. ലേഖന്‍ എന്ന കുട്ടിയാണ് മരണപ്പെട്ടത്. കുട്ടി ഫോൺ ചാർജ് ചെയ്തുകൊണ്ട് ഗെയിം കളിക്കുന്നത് കണ്ടാണ്…

മൊബൈൽ ഫോൺ ചാർജ് ചെയ്ത് കൊണ്ട് ഗെയിം കളിക്കുന്നതിനിടയിൽ ഫോൺ പൊട്ടിത്തെറിച്ചു 12 വയസുകാരൻ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ  ലിഖേദി ഗ്രാമത്തിലാണ് സംഭവം. ലേഖന്‍ എന്ന കുട്ടിയാണ് മരണപ്പെട്ടത്. കുട്ടി ഫോൺ ചാർജ് ചെയ്തുകൊണ്ട് ഗെയിം കളിക്കുന്നത് കണ്ടാണ് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയത്. എന്നാൽ അൽപ്പ സമയത്തിന് ശേഷം വീടിനുള്ളിൽ നിന്നും ഒരു സ്ഫോടന ശബ്‌ദം കേട്ട്. ശബ്‌ദം കേട്ട് അകത്തേക്ക് ഓടിച്ചെന്ന വീട്ടുകാർ കണ്ടത് നിലത്ത് ബോധരഹിതനായി കിടക്കുന്ന കുട്ടിയെ ആയിരുന്നു. ഒപ്പം മൊബൈൽ ഫോണും ചാർജറും ബാറ്ററിയും പൊട്ടിത്തെറിച്ച നിലയിലും. 

ലേഖനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റ് മാർട്ടത്തിനു ശേഷം ലേഖന്റെ മൃതശരീരം വീട്ടുകാർക്ക് വിട്ടുനൽകി. നന്ദു സിങ്കര്‍ എന്നയാളുടെ മകനായിരുന്നു ലേഖൻ.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മരിക്കുന്നവരുടെ നിരക്ക് ഇന്ത്യയിൽ ദിനം പ്രതി കൂടിവരുകയാണ്. മൊബൈൽ ഫോണിന്റെ നിർത്താതെ ഉള്ള ഉപയോഗം കാരണം ബാറ്ററി അമിതമായി ചൂടാകുകയും ചാർജ് ചെയ്യുന്ന സമയത്തും ഉപയോഗിക്കുന്നത് കൊണ്ടുമാണ് കൂടുതലും ഫോണുകൾ പൊട്ടിത്തെറിക്കുന്നത്. നമ്മുടെ കുറച്ചുനേരത്തെ സമയംപോക്കിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ ജീവന് തന്നെ ആപത്തായി മാറും.