ബിലാൽ പഴയ ബിലാൽ അല്ല !!! ബിഗ് ബി 2″വുമായി വമ്പൻ സർപ്രൈസ് ഒരുക്കി അമല്‍നീരദ്!!

മലയാളക്കര ഒന്നാകെ ബിഗ്ബിയുടെ രണ്ടാം വരവിനായി കൈയ്യടിക്കുകയാണ്. ഇത്രയധികം ജനപ്രീതി നേടിയ ചിത്രംകൂടിയാണ് മമ്മൂട്ടിയുടെ ബിഗ് ബി, തീയറ്ററുകളെ പൂരപ്പറമ്ബാക്കാനെത്തുന്ന മമ്മൂട്ടി ചിത്രത്തിന്റെ ആഘോഷത്തിലാണ് മലയാളികളും സിനിമാലോകവും.എപ്പോൾ  ആ സിനിമയിൽ പുതിയ അപ്‌ഡേഷനുകൾ നടത്തിയിരിക്കുകയാണ് സംവിധയകാൻ…

mammotty bilal

മലയാളക്കര ഒന്നാകെ ബിഗ്ബിയുടെ രണ്ടാം വരവിനായി കൈയ്യടിക്കുകയാണ്. ഇത്രയധികം ജനപ്രീതി നേടിയ ചിത്രംകൂടിയാണ് മമ്മൂട്ടിയുടെ ബിഗ് ബി, തീയറ്ററുകളെ പൂരപ്പറമ്ബാക്കാനെത്തുന്ന മമ്മൂട്ടി ചിത്രത്തിന്റെ ആഘോഷത്തിലാണ് മലയാളികളും സിനിമാലോകവും.എപ്പോൾ  ആ സിനിമയിൽ പുതിയ അപ്‌ഡേഷനുകൾ നടത്തിയിരിക്കുകയാണ് സംവിധയകാൻ അമൽ നീരദ്.

ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തിളങ്ങുന്ന ഏടാണ്. സ്റ്റൈലിനൊപ്പം തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളിലും മമ്മൂട്ടി മിന്നിത്തിളങ്ങിയ ബിഗ്ബി ഇന്നും ആരാധകര്‍ക്ക് ആവേശമാണ്.

രണ്ടാം ഭാഗം പ്രഖ്യാപിക്കുമ്ബോള്‍ സംവിധായകന്‍ അമല്‍നീരദ് കൃത്യമായ മുന്നൊരുക്കത്തിലാണ്. ബിഗ്ബിയെ വെല്ലുന്ന ഗംഭിരമായ കഥയാകും രണ്ടാം ഭാഗത്തിന്റെ കരുത്തും കാതലുമെന്ന് അമല്‍ നീരദ് സാക്ഷ്യപ്പെടുത്തുക്കഴിഞ്ഞു.

ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞു. 2018 ല്‍ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് സംവിധായകന്‍ ഉറപ്പുനല്‍കി കഴിഞ്ഞു.

ആദ്യഭാഗത്തിലെ താരങ്ങളെ പാടെ ഒഴിവാക്കുന്നതാകില്ല രണ്ടാം ബിഗ്ബി. മമ്മൂട്ടിക്കൊപ്പം തിളങ്ങി താരങ്ങളില്‍ പലരും പുതിയ ബിലാലിനൊപ്പവുമുണ്ടാകും. എന്നാല്‍ വന്‍ സര്‍പ്രൈസുകളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

സര്‍പ്രൈസുകളില്‍ പ്രധാനമായി ഉയര്‍ന്നുകേള്‍ക്കുന്നത് ദുല്‍ക്കര്‍ സല്‍മാന്റെ പേരുതന്നെയാണ്. മമ്മൂട്ടിയുടെ മകനെന്നതിനപ്പുറം മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട യുവതാരമായ വളര്‍ന്നു കഴിഞ്ഞ ആരാധകരുടെ ഡി ക്യു ബിഗ്ബിക്കൊപ്പമെത്തിയാല്‍ ആവേശം അതിരുകള്‍ക്കപ്പുറത്താകും.

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചഭിനയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. ഇന്നാല്‍ ബിഗ്ബി 2 വില്‍ ഇത് സംഭവിക്കുമോയെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ദുല്‍ഖറല്ല പൃഥിയാകും മമ്മൂട്ടിക്കൊപ്പം ബിഗ്ബി 2 വില്‍ ഉണ്ടാകുകയെന്ന വാര്‍ത്തകള്‍ക്കും പഞ്ഞമില്ല. 2010 തീയറ്ററുകളെ ഇളക്കിമറിച്ച പോക്കിരിരാജയ്ക്ക് ശേഷം ഇരുവരുടേയും സമാഗമത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രങ്ങളുടെ ഗണത്തിലാണ് പോക്കിരിരാജ. ബിഗ്ബി 2 ചരിത്രം കുറിക്കുന്ന വിജയമാകുന്ന കോംപിനേഷനാകും പൃഥി കൂടിയെത്തിയാല്‍ സംഭവിക്കുകയെന്നാണ് ആരാധകരുടെ പക്ഷം.