ഭാരതത്തിന്റെ ഇരട്ടച്ചങ്കുള്ള വനിത ; വധഭീഷണികൾ പോലും വകവെക്കാതെ പിഞ്ചു കുഞ്ഞിനെ പിച്ചിച്ചീന്തിയവരെ കുടുക്കിയ ദീപിക വക്കീൽ

ഭൂമിയിലെ ചില മനുഷ്യ ജന്മങ്ങൾക്ക് ഒരു ജന്മനിയോഗമുണ്ട് നന്മക്കായുള്ള ആ നിയോഗം ജീവൻ പണയംവയ്ച്ചും പൂർത്തീകരിക്കുന്നവരാണ് ലോകത്തെ സൃഷ്ടിച്ചത്. മാനവരാശി നിലനിൽക്കുന്നിടത്തോളം വരെ കാലം എന്നും അവരെ ആദരിക്കും . അത്തരത്തിലൊരു പേരാണ് അഡ്വ…

ഭൂമിയിലെ ചില മനുഷ്യ ജന്മങ്ങൾക്ക് ഒരു ജന്മനിയോഗമുണ്ട് നന്മക്കായുള്ള ആ നിയോഗം ജീവൻ പണയംവയ്ച്ചും പൂർത്തീകരിക്കുന്നവരാണ് ലോകത്തെ സൃഷ്ടിച്ചത്. മാനവരാശി നിലനിൽക്കുന്നിടത്തോളം വരെ കാലം എന്നും അവരെ ആദരിക്കും . അത്തരത്തിലൊരു പേരാണ് അഡ്വ .ദീപിക സിംഗ്.
അഡ്വ .ദീപിക സിംഗ് രാജാവത്ത് എന്ന മുപ്പത്തെട്ട് വയസ്സുകാരിയായ ഈ ദീപിക വക്കീലില്ലെങ്കിൽ ഒരു പക്ഷെ ജമ്മുവിലെ ആസിഫയുടെ ദാരുണ കൊലപാതകവും ,കൂട്ട ബലാൽ സംഗവും വെളിച്ചത്തു വരില്ലായിരുന്നു .

ജാനുവരി 17 ന് ആണ് ആസിഫയുടെ മൃതദേഹം കണ്ടുകിട്ടുന്നത് .കേസെടുക്കാനും .പ്രതികളെ കണ്ടു പിടിക്കാനും പോലീസ് താല്പര്യം ഒന്നും എടുത്തില്ല .ബക്കർ വാല നാടോടി മുസ്ലിമായിരുന്നു ആസിഫ .ബക്കർ വാല സമുദായത്തെ ഭീതിയിലാഴ്ത്തി പലായനം ചെയ്യിക്കാൻ ഗൂഢാലോചന നടത്തി മനഃപൂർവം പ്ലാൻ ചെയ്തതാണ്‌ കൂട്ട ബലാൽ സംഗവും കൊലപാതകവും .
പത്രത്തിലൂടെ വായിച്ചറിഞ്ഞു ആസിഫയുടെ ബാപ്പയെ കണ്ടു വക്കാലത്തു ഏറ്റു കേസ് നടത്തുകയായിരുന്നു ദീപിക .ജമ്മു കാശ്മീർ ഹൈ കോടതിയിൽ കേസ് ഫയലാക്കി കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടു ദീപിക .ജമ്മു ബാർ അസോസിയേഷൻ പ്രസിഡൻറ് കോൺഗ്രസിന്റെ സീനിയർ നേതാവാണ് .ഗുലാം നബി ആസാദിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആയിരുന്ന ബി .എസ് .സ്ലാത്തിയ .

സ്ലാത്തിയ ദീപികയോട് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു .ദീപിക തയ്യാറാവാതെ വന്നപ്പോൾ ഭീഷണി തുടങ്ങി .സ്ലാത്തിയ നേരിട്ട് ദീപികയെ അസഭ്യം പറഞ്ഞു .കൊല്ലുമെന്ന് പറഞ്ഞു .ദീപിക ചീഫ് ജസ്റ്റിസിന് പരാതി കൊടുത്തു .ചിഫ് ജസ്റ്റിസ് ദീപികയ്ക്ക് പോലീസ് സംരക്ഷണം ഉത്തരവിട്ടു .
കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ ഒൻപതു പ്രതികൾ അറസ്റ്റിലായി .അതോടെ ജമ്മു ബാർ അസ്സോസിയേഷനിലെ വക്കീലന്മാർ സ്ലാത്തിയയുടെ നേതൃത്വത്തിൽ ദീപികക്കെതിരെ തിരിഞ്ഞു .വീട്ടുകാരും എതിരായി .

പ്രതികൾക്കെതിരെയുള്ള ചാർജ് ഷീറ്റു സി .ജെ .എം .കോടതിയിൽ സമർപ്പിക്കാൻ വക്കീലന്മാർ പോലീസിനെ അനുവദിച്ചില്ല .പ്രതികളെ കോടതിയിൽ കൊണ്ടു വരാനും സമ്മതിച്ചില്ല .ജമ്മു ബാർ അസോസിയേഷനിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും ദീപികയെ അനുവദിച്ചില്ല .ബുധനാഴ്ച സി .ബി .ഐ അനേഷണം ആവശ്യപ്പെട്ടു ബന്ദും തുടങ്ങി .

അഡ്വ. ദീപികയ്ക്ക് ഇതിനോടകം തന്നെ നേരിടേണ്ടി വന്ന പ്രതിസന്ധികളും സമ്മർദ്ദങ്ങളും അതി ഗൗരവമുള്ളതായിരുന്നു, വധഭീഷിണിയെപ്പോലും വകവയ്ക്കാതെ മുന്നേറിയ ഈ ധീരവനിതക്കൊപ്പം ഒരു രാജ്യത്തിന്റെ മുഴുവൻ മനഃസാക്ഷിയും കൂടെയുണ്ട്. തളരാതെ ധൈര്യമായി മുന്നേറുക ഒരു ജനത ഒപ്പമുണ്ട്…
ആർട്ടിക്കിൾ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ആളുകളിലും എത്തിക്കുമല്ലോ…