ഭാവനയുടെ വിവാഹം മാറ്റി വെച്ചു ; കാരണം….നടിയുടെ തിരക്കുകൾ മൂലം അല്ല ……!!!

നടി ഭാവനയും കന്നഡ നടന്‍ നവീനും തമ്മില്‍ വര്‍ഷങ്ങളായുള്ള പ്രണയബന്ധം ആയിരുന്നു .ഒടുവിൽ ഒക്ടോബര് 27 നു ഇരുവരും വിവാഹിതരാകും എന്ന് ഭാവന തന്നെ അറിയിക്കുകയുണ്ടായി . എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ…

നടി ഭാവനയും കന്നഡ നടന്‍ നവീനും തമ്മില്‍ വര്‍ഷങ്ങളായുള്ള പ്രണയബന്ധം ആയിരുന്നു .ഒടുവിൽ ഒക്ടോബര് 27 നു ഇരുവരും വിവാഹിതരാകും എന്ന് ഭാവന തന്നെ അറിയിക്കുകയുണ്ടായി . എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷമേ ഇരുവരുടെയും വിവാഹം ഉണ്ടാവുകയുള്ളു എന്നാണ് .

ഏറെ നാളത്തെ പ്രണയ ഗോസിപ്പുകള്‍ക്ക് ശേഷമാണ് താനൊരാളുമായി പ്രണയത്തിലാണെന്ന സത്യം ഭാവന അംഗീകരിച്ചത്. അതാരാണെന്നറിയാന്‍ ആരാധകര്‍ക്ക് വീണ്ടും കുറേക്കാലം കാത്തിരിയ്‌ക്കേണ്ടി വന്നു.

ഒടുവില്‍ ഒരു ദിവസം ഭാവന തന്നെ തുറന്ന് പറഞ്ഞു, കന്നട സിനിമ നിര്‍മാതാവ് നവീനുമായി നാല് വര്‍ഷത്തിലേറെയായി താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും. എന്നാല്‍ ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞിട്ടും വിവാഹം നീണ്ടു നീണ്ടു പോവുകയാണ്.

പല ദുരനുഭവങ്ങളും നേരിട്ടെങ്കിലും ഭാവന ഒന്നിലും തളര്‍ന്നില്ല. പിടിച്ചു നിര്‍ത്താന്‍ നവീന്‍ ഉണ്ടായിരുന്നു. എന്നാല്‍, ഭാവനയുടെ പെട്ടെന്നുള്ള വിവാഹനിശ്ചയം മലയാളികളെ ഞെട്ടിച്ചുകളഞ്ഞി. ഇത്രയും വലിയ സെലിബ്രിറ്റിയുടെ വിവാഹനിശ്ചയം വളരെ ലളിതമായി നടത്തിയത് മലയാളികളെ കുറച്ച് നിരാശരാക്കി.

മാര്‍ച്ച് ഒമ്പതിന് ഭാവനയുടെ തൃശ്ശൂരിലുള്ള വീട്ടില്‍ വച്ച് വളരെ ലളിതമായിട്ടാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയം മാര്‍ച്ച് മൂന്നിന് നടത്താനായാരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍,പല തടസങ്ങളും നീണ്ടുപോകുകയായിരുന്നു. ഭാവനയുടെ അച്ഛന്റെ മരണവും നവീനിന്റെ അമ്മയുടെ മരണവും രണ്ട് കുടുംബത്തെയും തളര്‍ത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാവും. ഒരുക്കങ്ങളൊന്നും ആയിട്ടില്ല. ലളിതമായി മതി വിവാഹ ചടങ്ങുകള്‍ എന്നാണ് ഇരുകൂട്ടരുടെയും താത്പര്യം.

എന്നാല്‍ നിശ്ചയം കഴിഞ്ഞ് ആറേഴ് മാസം ആയിട്ടും വിവാഹത്തിയ്യതിയെ കുറിച്ച് മാത്രം അന്തിമ തീരുമാനം പുറത്ത് വന്നിട്ടില്ല. ഈ വര്‍ഷവും വിവാഹം ഉണ്ടാവില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഒക്ടോബറില്‍ കല്യാണം നടത്താനായിരുന്നുവത്രെ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണെന്നും പ്രമുഖ കന്നട സിനിമാ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹ തീയതിയെക്കുറിച്ചു ഭാവന പറഞ്ഞത് 

ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹം.2018 ജനുവരിയില്‍ വിവാഹം ഉണ്ടായിരിക്കുമെന്നാണ് ഭാവന പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷം നടി സിനിമയില്‍ തുടരുമോ എന്ന കാര്യത്തെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്ക് സംശയം. അതിന് വ്യക്തമായ മറുപടി ഭാവന തന്നെ തന്നിരിക്കുകയാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ നവീന്‍ മുന്‍പന്തിയിലാണ്. അതിനാല്‍ വിവാഹത്തിന് ശേഷവും ഭാവന സിനിമയില്‍ തന്നെ തുടരും എന്ന തീരുമാനത്തിലാണ് നടിയിപ്പോള്‍.

ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. ശേഷം നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. താന്‍ നവീനുമായി പ്രണയത്തിലായതിന് പിന്നിലെ കാരണം അദ്ദേഹം നല്‍കുന്ന സുരക്ഷിതത്വ ബോധമായിരുന്നെന്ന് ഭാവന മുമ്പ് പറഞ്ഞിരുന്നു. മാത്രമല്ല എന്ത് കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യുന്ന ആളുമാണ് നവീന്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

അതേ സമയം ഭാവനയുടെ തിരക്ക് കാരണമല്ല, മറ്റ് പല കാരണങ്ങള്‍ കൊണ്ടുമാണ് വിവാഹം നീട്ടി വയ്ക്കുന്നത് എന്ന് ചിത്രമാല പറയുന്നു.