മണിച്ചേട്ടന്റെ പ്രതിമയിൽ നിന്നും രക്തം ഒഴുകുന്നു. എന്നാൽ സത്യാവസ്ഥ ഇതാണെന്നു ശിൽപി.

ചാലകുടിക്കാർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ ഇന്നും തോരാത്ത കണ്ണീരാണ് കലാഭവന്‍ മണി. കലാഭവൻ മണിയുടെ മരണത്തെ ഉൾക്കൊള്ളാനാകാതെ ഒരുപാട് പേര് ഇന്നും ജീവിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തികളിലൂടെ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറാൻ…

ചാലകുടിക്കാർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ ഇന്നും തോരാത്ത കണ്ണീരാണ് കലാഭവന്‍ മണി. കലാഭവൻ മണിയുടെ മരണത്തെ ഉൾക്കൊള്ളാനാകാതെ ഒരുപാട് പേര് ഇന്നും ജീവിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തികളിലൂടെ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറാൻ മണിക്ക് കഴിഞ്ഞിരുന്നു. കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ പ്രായ ഭേദമില്ലാതെ മണിച്ചേട്ടാ എന്നായിരുന്നു താരത്തെ വിളിച്ചിരുന്നത്. ഒരു പക്ഷെ സൂപ്പർ താരങ്ങൾക് പോലും കാണില്ല എതിരാളികൾ ഇല്ലാതെ ഇത്രയും അധികം ആരാധകർ. എന്നും ഒരു വിങ്ങലാണ് മലയാളികൾക്ക് കലാഭവൻ മണി. ഇന്നും മണികൂടാരത്തിനു മുന്നിൽ നിരവധി പേരാണ് മണിയുടെ ഓർമ്മകൾ നിറഞ്ഞ ആ കല്ലറക്കു മുന്നിൽ യെത്തുന്നത്. 

ഇപ്പോഴിതാ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പ്രതിമയില്‍ ഒരു അത്ഭുത വാര്‍ത്ത പുറത്തുവരുന്നു. കലാഗ്രഹത്തില്‍ സ്ഥാപിച്ച മണിയുടെ പ്രതിമയില്‍ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്നുവെന്നാണ് പുറത്തേക്ക് വരുന്ന യാത്ര. ഇതിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.രക്തനിറത്തിലുള്ള ജലം പ്രതിമയുടെ കൈയില്‍നിന്നും ഇറ്റു വീഴുന്നു എന്നറിഞ്ഞ് നിരവധി പേരാണ് ശില്‍പം കാണാന്‍ എത്തുന്നത്.

kalabhavan mani statue

മണിയുടെ സുഹൃത്തായ ഡാവിഞ്ചി സുരേഷാണ്എട്ടടി ഉയരത്തില്‍ ഫൈബറില്‍ നിര്‍മ്മിച്ച പ്രതിമയുടെ ശില്‍പി. എന്നാല്‍ പ്രളയ സമയത്ത് പ്രതിമയ്ക്കുള്ളില്‍ കയറിയ ജലം ഏതെങ്കില്‍ തരത്തില്‍ പുറത്തേക്ക് ഒഴുകുന്നതാണ് ഇതിനു കാരണമെന്നാണ് ശിൽപ്പം സന്ദർശിച്ച ശേഷം  ഡാവിഞ്ചി സുരേഷ് പറയുന്നത്.