മദ്യം പോലൊരു പെണ്ണ്,ഞരമ്ബിലും തലയിലും അവളുടെ ലഹരി മാത്രം : സോഷ്യല്‍മീഡിയയില്‍ തരംഗമായി ‘ വേണി ‘ !!

പ്രണയത്തിന്റെ പുത്തന്‍ ഭാവങ്ങളുടെ പേരാണ് വേണി. പ്രണയവും വിരഹവുമെല്ലാം മികച്ച രീതിയിലൊരുക്കിയ ‘വേണി’ തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ തമിഴ് ആല്‍ബമാണ്. യുട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം മികച്ച അഭിപ്രായമാണ് കുറഞ്ഞ…

പ്രണയത്തിന്റെ പുത്തന്‍ ഭാവങ്ങളുടെ പേരാണ് വേണി. പ്രണയവും വിരഹവുമെല്ലാം മികച്ച രീതിയിലൊരുക്കിയ ‘വേണി’ തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ തമിഴ് ആല്‍ബമാണ്. യുട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം മികച്ച അഭിപ്രായമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ നേടിയത്. മാധ്യമ പ്രവര്‍ത്തകനായ അക്കി വിനായകാണ് മ്യൂസിക് ആല്‍ബം എഴുതി സംവിധാനം ചെയ്തത്. ആദ്യ ക്രിയേറ്റീവ് കൊളാഷിന്റെ ബാനറില്‍ അരുണ്‍ ദാസാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകുമാറാണ് ആല്‍ബത്തിലെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സിനിമ സ്വപ്നവുമായിറങ്ങിയ കുറച്ച്‌ ചെറുപ്പക്കാരാണ് ആല്‍ബത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് മിയ ആയിരുന്നു.

അമൃത ജയകുമാര്‍ പാടിയ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് ഡബ്സ്മാഷുകളിലൂടെ പ്രശസ്ഥനായ ശ്യാമും ഡയാനയും ചേര്‍ന്നാണ്. സംവിധായകന്റെ തന്നെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചത് ജിബിന്‍ ടി.എസാണ്.നിര്‍മ്മാതാവായ അരുണ്‍ദാസാണ് എഡിറ്റിങ് നിര്‍വഹിച്ചത്. ആര്‍ട്ട് രാഹുലും വി.എഫി.എക്സ് സന്ദീപ് കൃഷ്ണയുമാണ്.