മദ്യത്തിനും മയക്കുമരുന്നിനുമായി സ്വന്തം മാതാപിതാക്കളെ കൊല്ലുന്ന യുവതലമുറ ഒരുനിമിഷം ഈ ഷോട്ട് ഫിലിം കാണുന്നത് നന്നായിരിക്കും

ചില ഷോർട്ട് ഫിലിംസ് നമുക്ക് അത്ഭുതമായിരിക്കും. അവ നമുക്ക് തരുന്നത് വളരെ വലിയ സന്ദേശങ്ങളും. ചിലപ്പോൾ സിനിമയെ വെല്ലുന്ന കഥയും ട്വിസ്റ്റുമൊക്കെ യായി നമുക്ക് പുതിയ അറിവുകൾ തരുന്ന ഹൃസ്വ ചിത്രങ്ങളും കുറവല്ല. അങ്ങനെ…

ചില ഷോർട്ട് ഫിലിംസ് നമുക്ക് അത്ഭുതമായിരിക്കും. അവ നമുക്ക് തരുന്നത് വളരെ വലിയ സന്ദേശങ്ങളും. ചിലപ്പോൾ സിനിമയെ വെല്ലുന്ന കഥയും ട്വിസ്റ്റുമൊക്കെ യായി നമുക്ക് പുതിയ അറിവുകൾ തരുന്ന ഹൃസ്വ ചിത്രങ്ങളും കുറവല്ല. അങ്ങനെ ഒരു ഷോർട്ട് ഫിലിം ആണ് pedler. തികച്ചും ലഹരിക്ക്‌ അടിമയായ ഒരു യുവാവിന്റെ ജീവിതം എങ്ങനെ ആയിരിക്കുമെന്നാണ് ഒരു സംഭാഷണം പോലുമില്ലാത്ത ഈ ഹൃസ്വ ചിത്രം കാട്ടി തരുന്നത്. ഒരേ ഒരു കഥാപാത്രം മാത്രമാണ് ഈ ഹൃസ്വ ചിത്രത്തിൽ ഉള്ളത്. അവൻ ഇന്ന് വളർന്നു വരുന്ന നമ്മുടെ തലമുറയുടെ പ്രതിനിധി ആണ്. എങ്ങനെയാണോ ലഹരി അടിമയായ ഒരു യുവാവിന്റെ ജീവിതം, അതാണ് ഇവിടെ തുറന്നു കാട്ടുന്നത്.

മയക്കുമരുന്നിനും മദ്യത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ വരെ കൊല്ലുന്ന യുവതലമുറയുള്ള സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ലഹരി കിട്ടാത്തതിനെ തുടർന്ന് മകൻ അമ്മെ കൊല്ലുന്നു, അച്ഛനെ തലക്കടിച്ചു വീഴ്ത്തുന്നു, ആഹാരത്തിൽ വിഷം കലർത്തി ഒരു കുടുംബത്തെ മുഴുവൻ കൊല്ലുന്നു എന്നത് പോലെയുള്ള എത്ര എത്ര വാർത്തകളാണ് നമ്മൾ ദിവസവും കേൾക്കുന്നത്. അങ്ങനെ ഉള്ള നമ്മുടെ സമൂഹത്തിനു ഒരു സന്ദേശം നൽകാനായി ലഹരിക്കെതിരെ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് തയ്യാറാക്കിയതാണ് ഈ ഹൃസ്വ ചിത്രം. ദി പെട് ലർ – ഇല്ല്യൂഷൻ ഓഫ് ഡ്രഗ് അഡിക്‌ട് എന്ന ക്യാപ്ഷനോട് കൂടിയാണ് ഇവർ ഈ ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സൽമാൻ ഫാരിസ്, ആഷിക് ബഷീർ, നന്ദഗോപാൽ, അനീഷ് ഹരി, ഹഫീസ്, സൽമാൻ അബ്ദുൽ സലാം, സിദാൻ തുടങ്ങി ഒരുകൂട്ടം ചെറുപ്പക്കാർ മദ്യത്തിനും മയക്കുമരുന്നിനും എതിരെ സമൂഹത്തിനു നൽകുന്ന ഒരു സന്ദേശം ആണ് ഈ ഹൃസ്വ ചിത്രം.

സോഴ്സ്: B4Movies